അമ്മേ നിൻ തിരുവുള്ളം lyrics (amme nin thiruvullam sreelakamay lyrics)

sankar-edakkurussi അമ്മെ നിൻ തിരുവുള്ളം ശ്രീലകമായ് നടയിൽ ഞാൻ സോപാന സംഗീതമായ് ………………………..2 ശ്രീരാഗമൊഴുകുന്നു ഇടക്കയുമുണരുന്നു …………………2 ശ്രീരാഗമൊഴുകുന്നു ഇടക്കയുമുണരുന്നു …………………2 ദര്ശനം നൽകുവാൻ വൈകുവതെന്തു നീ ശ്രീരാഗമൊഴുകുന്നു ഇടക്കയുമുണരുന്നു …………………GROUP ദര്ശനം നൽകുവാൻ വൈകുവതെന്തു നീ നാമങ്ങളായിരമെഴുതി ഞാൻഉരുവിട്ടു …………………..2 അശ്രുബിന്ദുക്കളായ് അർച്ചനയും ചെയ്തു എന്നുമെൻ ഉയിരിന്നു തുണയാകുമെന്നമ്മ …………………….2 തൊഴുതുരുകൊന്നൊരീ അടിയനിൽ കനിയണെ അമ്മെ നിൻ…………………. വിഘ്ന വിനാശന സഹിതയായ് മരുവുന്ന ………………………2 ഭദ്രേ ഭഗവതി ദുർഗ്ഗതി നാശിനി വിഘ്ന വിനാശന സഹിതയായ് മരുവുന്ന ……………..GROUP ഭദ്രേ ഭഗവതി ദുർഗ്ഗതി നാശിനി നാലുശ്ശേരി കാവിൽ വാഴും പ്രഭാമയി…………………2 തൃക്കടാക്ഷത്തിനാൽ അടിയരിൽ കനി യില്ലേ

മെമ്മറി ഡിസ്കുകളിൽ വെറും ഷോർട്ട്കട്ട് മാത്രം കാണുന്ന ഒരു തരം വൈറസ് ആക്രമണം കാണാം അതിനുള്ള മരുന്ന് ഇതാ ഇവിടെ

sankar-edakkurussi
മെമ്മറി ഡിസ്കുകളിൽ വെറും ഷോർട്ട്കട്ട് മാത്രം കാണുന്ന ഒരു തരം വൈറസ് ആക്രമണം കാണാം അതിനുള്ള മരുന്ന്  .എനിക്കു നെറ്റിൽ നിന്നും ലഭിച്ചതാണ്
ആദ്യം സ്റ്റാർട്ട് ബട്ടണിൽ ക്ലിക് ചെയ്ത്  റൺ കമാൻഡ് കൊടുക്കുക വരുന്ന കമാൻഡ് ലൈനിൽ താഴെ ഞാൻ വച്ചിരിക്കുന്ന കമാൻഡ് ലൈൻ അതേപടി കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് കൊടുക്കുക  അതിനു ശേഷം എൻ്റർ ബട്ടൺ പ്രസ്സ് ചെയ്യുക .ശേഷം ഓപ്പൺ ചെയ്തു നോക്കിയാൽ ഫയൽ കാണാവുന്നതാണ്.ഒപ്പം ഷോർട്ട് കട്ടും കാണാം ഫയൽ വേറൊരു സ്ഥാനത്തേക്ക് കോപ്പി ചെയ്ത്  ആ ഡിസ്ക് ഫോർമാറ്റ് കൊടുക്കാം ശേഷം സാധാരണ രീതിയിൽ ഉപയോഗ്ഗിക്കാം

കമാൻഡ്

attrib -h -r -s /s /d g:\*.* 
അതിൽ ഞാൻ എൻ്റെ ഡ്രൈവിൻ്റെ പേര് ജി എന്ന് കൊടുത്തിരിക്കുന്നു ,നിങ്ങൾ നിങ്ങളുടെ ഏത് ഡ്രൈവാണൊ ആ ലെറ്റർ അവിടെ ചേർക്കുക
 ഉദാഹരണം  കെ  ആണെങ്കിൽ

attrib -h -r -s /s /d k:\*.* 
എന്ന് കൊടുക്കുക   



ക്ഷേത്രദര്‍ശനത്തിനു പിന്നിലുള്ള ചില രഹസ്യങ്ങള്‍

sankar-edakkurussi
ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്.എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പാദരക്ഷ പുറത്ത്
ക്ഷേത്രമതില്‍ക്കെട്ട പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.

പുരുഷന്‍മാരുടെ മേല്‍വസ്ത്രം
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്.

ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം
ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്.

*പ്രദക്ഷിണം വെയ്ക്കുന്നതെന്തിന് *
പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം.

ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ടശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം.

വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്
വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.
ഏത്തമിടുന്നത് ഒരു വ്യായാമമുറയാണ്

*നടയ്ക്കു നേരെ നിന്ന് തൊഴരുത് *
നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.

*ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ? *
ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.

ത്രിമധുരം,തീർത്ഥജലം,കലശം,അഷ്ടബന്ധം

sankar-edakkurussi
ത്രിമധുരം

ക്ഷേത്രങ്ങളിൽ ദേവന്‌ നിവേദ്യമായി അർപ്പിക്കുന്ന ഒന്നാണ് ത്രിമധുരം. മൂന്ന് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരിൽ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേൻ എന്നിവ ചേർത്തും പഴം, കല്ക്കണ്ടം, തേൻ എന്നിവ ചേർത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുർഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. ത്രിപുരഭൈരവി ഹോമങ്ങളിൽ നേദിക്കന്നതിനുമാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അർത്ഥശാസ്ത്രം (കൗടില്യൻ), തന്ത്രസമുച്ചയം എന്നിവയിൽ ത്രിമധുരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.

തീർത്ഥജലം

ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം. തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.

കലശം

ക്ഷേത്രത്തിലെ ബിംബത്തിൽ ദേവ/ദേവീസാന്നിധ്യം ഉണ്ടാക്കുന്നതിനും, ക്ഷേത്രത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം. കുടങ്ങളിൽ സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഇതിനെയാണ് കലശം എന്ന് പറയുന്നത്.

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് . അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു. വ്രതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയിൽ ചേർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞി കൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.