കുഞ്ഞുങ്ങളെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് സംഗീതം. താരാട്ടു കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നതായും അവരില്‍ മാനസികസമ്മര്‍ദം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. താരാട്ടു കേട്ടുറങ്ങുന്ന നവജാതശിശുക്കള്‍ പാലു കുടിക്കുന്നതില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നതായും നന്നായി വളരുന്നതായും ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ പാടുന്ന താരാട്ടാണ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വേദനകൊണ്ട് കരയുന്ന കുഞ്ഞുങ്ങളെ തോളത്തു കിടത്തി പാടിയുറക്കുന്നതു കണ്ടിട്ടില്ലേ? സംഗീതം ഒരു വേദനസംഹാരി കൂടിയാണ്
No comments:
Post a Comment
എഴുതുക എനിക്കായി....