Showing posts with label medical information. Show all posts
Showing posts with label medical information. Show all posts

Ayurveda to be part of MBBS syllabus


Ayurveda to be part of MBBS syllabus
By Santosh Andhale | Place: Mumbai | Agency: DNA

[NB: All medical colleges in Maharashtra State to introduce Ayurveda in MBBS ]
The Maharashtra University of Health Science (MUHS) has announced that basic Ayurveda will be part of the MBBS syllabus in medical colleges in the state from the coming academic year.
The decision was taken following recommendations of the Department of Ayurveda, Yoga & Naturopathy, Unani, Siddha and Homeopathy (AYUSH). “Maharashtra will be the first state to implement these directives,” said Dr Arun Jamkar, MUHS vice chancellor.
There are 34 private and government medical colleges in the state. Their syllabus comes under the purview of the MUHS. According to the AYUSH recommendations, every medical college should reserve at least 20 hours to teach Ayurvedic science in MBBS classes.
“Modern medicine doctors should be familiar with ancient medicine and its treatment methodology. Students will not get marks for the study of Ayurveda, but it will be mandatory,” Jamkar said.
He said that most universities across the world teach the ancient medicine of their respective cultures. For instance, modern medicine doctors in China get lessons in Chinese medicine. “We, too, are introducing the study of our ancient medicine. We are proud that we will be the first state in the country to implement the AYUSH directives,” he said.
Dr Vijay Magar, associate professor at the RA Podar Ayurvedic College and Hospital, said: “It is a welcome move. But instead of 20 hours in the course, there should be one lecture every week devoted to Ayurveda studies. In America, there are separate institutes to conduct research in individual herbal products.”
Sanjay Oak, dean of KEM Hospital, said that teaching Ayurveda in MBBS classes is a good idea, but permission will have to be taken from the Medical Council of India before implementing the decision. According to experts from the Haffkine Institute, which recently started researching on herbal products to regulate the production of Ayurvedic medicines, scientific validation for Ayurveda will help India enlarge its share in the global drug market. The present global herbal market is worth $70 billion and is growing annually at a rate of 10-15%. The global nutraceutical market is worth $142 billion.
http://www.dnaindia.com/mumbai/report_ayurveda-to-be-part-of-mbbs-syllabus_1532385
by net

മദ്യപിക്കുന്ന യുവാക്കളേ നിങ്ങള്‍ക്ക്

sankar-edakurussi
മദ്യപിക്കുന്ന യുവാക്കളേ നിങ്ങള്‍ക്ക് വേണ്ടത് ലുധിയാനയിലുണ്ട്!
മദ്യപാനം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. കേരള ജനത അതുകൊണ്ടുതന്നെ ആശങ്കയോടെയാണ് ലുധിയാനയിലേക്ക് നോക്കേണ്ടത്. കരള്‍വീക്കമാണ് പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ ലുധിയാനയില്‍ ഇപ്പോള്‍ കണ്ടുവരുന്ന പ്രധാന രോഗം. ഇത് ഏറ്റവും കൂടുലല്‍ ഗ്രസിച്ചിരിക്കുന്നതാകട്ടെ യുവജനങ്ങളെയും. 
ആഴ്ചയില്‍ ശരാശരി ഇരുപത്തഞ്ചോളം രോഗികളാണ് കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് തങ്ങളുടെ ആശുപത്രിയില്‍ എത്തുന്നതെന്ന് അപ്പോളൊ ഹോസ്പിറ്റലിന്‍റെ മെഡിക്കല്‍ സൂപ്രണ്ട് കപില്‍ ചിപ് പറയുന്നു. ഇതില്‍ 40 ശതമാനം മദ്യപാനം കൊണ്ട് കരള്‍ രോഗം വന്നവരാണ്. 20 മുതല്‍ 35 വരെ പ്രായത്തിനിടയിലുള്ളവരാണ് മിക്കവരും.
മദ്യപാനമെന്നത് കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള കാരണങ്ങളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ കരള്‍ രോഗമുള്ളവര്‍ വളരെ ചെറില്‍ അളവില്‍ പോലും മദ്യം കഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് അപ്പോളൊ ഹോസ്പിറ്റലിലെ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ അനുപം സിബല്‍ സാക്‍ഷ്യപ്പെടുത്തുന്നു. ഈ രോഗമുള്ളവര്‍ മദ്യപാനം ഉടനടി നിര്‍ത്തുകയാണ് വേണ്ട്ത്. 
തീഷ്ണതയുള്ളത്, പഴക്കം ചെന്നത് എന്നിങ്ങനെ കരള്‍ രോഗങ്ങളെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പഞ്ചാബില്‍ വര്‍ദ്ധിച്ചുവരുന്ന കരള്‍വീക്ക രോഗത്തിന് കാരണമായി ജനങ്ങളില്‍ മദ്യപാനശീലത്തിനുള്ള പങ്കിനെ ഒട്ടും കുറച്ച് കാണാന്‍ സാധിക്കില്ലെന്ന് അപ്പോളൊ ഹോസ്പിറ്റലിലെ തന്നെ ഗാസ്ട്രോ എന്‍ററോളജി വിഭാഗത്തിലെ ഡോ. നിര്‍മല്‍ജിത്ത് സിംഗ് മല്‍ഹി പറയുന്നു. 
കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രികളെ സമീപിക്കുന്ന 75 ശതമാനം രോഗികളിലും മദ്യപാനമാണ് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന് സിഎംസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് ഗാസ്ട്രോ എന്‍ററോളജിസ്റ്റായ കെ സി ദാസിന്‍റെ അഭിപ്രായപ്പെടുന്നു.



by net

High cholesterol, BP can lead to memory loss

sankar-edakurussi

CAUSE FOR WORRY: High BP + High cholesterol can equal to cognitive and memory problems
A study has found that people who have higher cardiovascular risk are more likely to have lower cognitive function and a faster rate of overall cognitive decline compared to those with the lowest risk of heart disease.
Higher cardiovascular risk is also associated with a 10-year faster rate of overall cognitive decline in both men and women compared to those with lower cardiovascular risk.
For the study, 3,486 men and 1,341 women with an average age of 55 underwent cognitive tests three times over 10 years. The tests measured reasoning, memory, fluency and vocabulary. Participants received a Framingham risk score that is used to predict 10-year risk of a cardiovascular event. It is based on age, sex, HDL cholesterol, total cholesterol, systolic blood pressure andwhether they smoked or had diabetes.
A 10-per cent higher cardiovascular risk was associated with poorer cognitive test scores in all areas except reasoning for men and fluency for women.
The findings contribute to the mounting evidence for the role of cardiovascular risk factors, such as high cholesterol and blood pressure, contributing to cognitive problems, starting in middle age. The study also demonstrated that how these heart disease risk factors can contribute to cognitive decline over a 10-year period. 


What is nuclear radiation?

sankar-edakurussi

Fun & Info @ Keralites.net


What is nuclear radiation?



Radiation can damage cells and the DNA inside them through its ionizing effect. This effect happens when a high-energy carrying particle or photon removes an electron within an atom’s nucleus from its orbit, thereby changing the properties of the atom. If enough ionization occurs DNA, cell and tissue damage result.
A common example is sunburn, caused by its ultraviolet light. Mutations can result, such as melanoma and other cancers. Of course ionizing effects from nuclear radiation from radioactive materials can do the same thing.
X-rays, gamma rays and far ultraviolet light are always ionizing. Near ultraviolet light and visible light are only ionizing to some molecules. Radio waves and microwaves do not have any ionizing effect.

Beneficial effects of nuclear radiation


Nuclear radiation has a number of beneficial uses, including:

  • Medicinal, such as radio therapy for cancers and X-rays
  • Dating purposes (no, this not where you nuke a ‘toxic’ date)
  • Level indicators and thickness gauges
  • In smoke detectors and
  • In tracing locations of gas or liquid leaks or
  • Tracing locations of malfunctioning in the body such as a blocked kidney
  • Sterilisation of medical instruments or bacteria or moulds in foods

These, and other such applications,involve low levels of radioactive compounds. However repeated exposure to X-rays is hazardous to your health because of the ionising effects of nuclear radiation.

How long does nuclear radiation last?

All radioactive substances decay over time. Some take fractions of seconds, others many thousands of years.
In theory all radio active substances stay slightly radio active and are never completely inert. That’s why it is more appropriate to use the ‘half-life’ of a radio active substance to indicate its level of radio activity. Its half life is the time it takes for its radio activity to fall by half.
For example, if the radioactivity of a radioactive substance fell by half every two years, its half life would be two years. You notice that it takes much longer for its radio activity to fall to very low levels and that after six years it would have dropped to one-eight of its radio activity.
At every step of its decay the radio active substance transforms into another substance as the composition of the nuclei in its atoms changes.
The half-life of uranium 238 is 4.5 billion years. That means that within that time half of the remaining uranium 238 will have decayed.

Are there any remedies for nuclear radiation effects?


In nuclear bomb explosions or nuclear reactor accidents radio active iodine can be dispersed over wide geographic areas. In the case of the Chernobyl accident it was, as far as 500 km. We do not know what the extent of radiation in the Japanese nuclear disaster may be yet but effects may also be global. Thyroid cancer is one result of such radiation.
Here is a powerful video available on YouTube about Chernobyl's nuclear fallout effects. Beware, it's quite disturbing in parts!

There is a way to avoid this toxicity but it has to be done before exposure to the radioactive nuclear radiation product iodine. Taking potassium iodide (KI) or potassium iodate (KIO3) will saturate the thyroid gland with the safe and stable iodine, contained in these chemicals. This leaves no room for the radioactive iodine to be taken up in the thyroid. Therefore any ingested or inhaled iodine is rapidly eliminated via the kidneys.
Of course KI or KIO3 tablets offer no protection against other radio active elements nor from external radiation.

Nuclear radiation - a risk?


Given that there are some 440 nuclear reactors worldwide you’d expect the risk of radiation to be high. However, the only major nuclear accident that saw radiation escape over large areas has to date been Chernobyl.
We hope the 2011 Japanese nuclear situation will not be added


by net


ഹൊ ഈ നശിച്ച നടുവേദന

sankar-edakurussi


വിട്ടുമാറാത്ത നടുവേദന സ്ത്രീകളുടെ, പ്രത്യേകിച്ചും മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളുടെ മുഖ്യ പ്രശ്‌നമാണ്. 80-ശതമാനത്തോളം സ്ത്രീകള്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയനുഭവിക്കേണ്ടിവരുന്നുണ്ട്. നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം, പേശികളുടെ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, കൂടാതെ അപൂര്‍വമായി നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, ക്ഷയരോഗം തുടങ്ങിയവയും നടുവേദനയ്ക്ക് കാരണമാകാറുണ്ട്.

ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറയുന്നതിനെത്തുടര്‍ന്ന് കശേരുക്കള്‍ക്കുണ്ടാകുന്ന അസ്ഥിശോഷണം (ഓസ്റ്റിയോ പൊറോസിസ്) സ്ത്രീകളിലെ നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മറ്റെന്തെങ്കിലും അസുഖത്തെത്തുടര്‍ന്ന് അണ്ഡാശയം നീക്കംചെയ്യേണ്ടിവരുന്ന സ്ത്രീകളിലും അസ്ഥിശോഷണം നേരത്തേയാരംഭിക്കുന്നു. കാത്സ്യത്തിന്റെ അഭാവത്തെത്തുടര്‍ന്നാണ് അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കുന്നത്. വളരെ ചെറിയ പരിക്കുകളെത്തുടര്‍ന്നുപോലും കശേരുക്കള്‍ക്ക് പൊട്ടലുണ്ടാകാം.

ഒരു ആധുനിക ജീവിതശൈലീരോഗമായും നടുവേദനയെ കണക്കാക്കാവുന്നതാണ്. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യേണ്ടിവരുക, തെറ്റായ കിടപ്പ്, പ്രത്യേകിച്ചും ഫോം ബെഡിന്റെ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘയാത്ര, വ്യായാമരഹിതമായ ജീവിതചര്യ ഇവയൊക്കെ പേശികളുടെ ബലക്ഷയത്തിനും വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമാകാം. അമിതവണ്ണമുള്ളവരില്‍ ഇടുപ്പിലെ മാംസപേശികള്‍ക്ക് അമിത സമ്മര്‍ദം നേരിടേണ്ടിവരുന്നതും നടുവേദനയുണ്ടാക്കാം.

നട്ടെല്ലിന്റെ തേയ്മാനവും കശേരുകകള്‍ക്ക് ഇടയിലുള്ള ഡിസ്‌കിന്റെ സ്ഥാനചലനവുമാണ് നടുവേദനയ്ക്കുള്ള മറ്റൊരു കാരണം. മുറ്റം അടിച്ചുവാരുക, തുണി അലക്കുക, നിലം തുടയ്ക്കുക തുടങ്ങി കുനിഞ്ഞുനിന്ന് ചെയ്യുന്ന ജോലികളെത്തുടര്‍ന്ന് നട്ടെല്ലിലെ കശേരുകകള്‍ക്ക് തേയ്മാനവും ഡിസ്‌കിന് സ്ഥാനഭ്രംശവും ഉണ്ടാകാം. ശക്തമായ നടുവേദനയും കാലിന്റെ പുറകുവശത്തുകൂടി കണങ്കാല്‍വരെ വ്യാപിക്കുന്ന കഠിനമായ വേദനയും ഈ പ്രശ്‌നത്തിന്റെ സാമാന്യ ലക്ഷണങ്ങളാണ്.

തുടര്‍ച്ചയായ പ്രസവം, ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന അണുബാധ, ഗര്‍ഭപാത്രത്തിന്റെ താഴേക്കുള്ള ഇടിവ്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങളും നടുവേദനയ്ക്ക് കാരണമാകാം.

കൃത്യമായി വ്യായാമംചെയ്യുന്നത് നടുവിലെ പേശികളെ ബലപ്പെടുത്തും. കൂടാതെ അസ്ഥിശോഷണത്തെയും പ്രതിരോധിക്കും. സൂര്യപ്രകാശമേറ്റ് രാവിലെ നടക്കുന്നതുതന്നെ ഉത്തമമായ വ്യായാമം. നടുവേദനയുള്ളവര്‍ കഴിയുന്നതും ഇരുചക്രവാഹന യാത്ര ഒഴിവാക്കണം. കിടക്കാന്‍ പലകക്കട്ടില്‍ ഉപയോഗിക്കുന്നതും നന്ന്. അമിതവണ്ണവും ഒഴിവാക്കണം.

അസ്ഥിയുടെ ആരോഗ്യത്തിനായി കാത്സ്യം ധാരാളമടങ്ങിയ പാല്‍, മത്സ്യം, റാഗി, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മിക്കവാറും നടുവേദനകള്‍ മൂന്നോ നാലോ ദിവസം വിശ്രമമെടുത്താല്‍ മാറാനാണ് സാധ്യത. നടുവേദന 



നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടണം.
by net

പ്രമേഹരോഗികളായ കുട്ടികളെ

sankar-edakurussi

പ്രമേഹത്തെ ഏറ്റവും വലിയ 'നിശബ്‌ദ കൊലയാളി' എന്നു വിളിക്കുന്നതെന്തുകൊണ്ടാണ്‌?
പ്രമേഹം കണ്ടുപിടിക്കുന്നതിനു മുന്‍പ്‌ യാതൊരു ലക്ഷണവും കാണിക്കണമെന്നില്ല. രക്‌തത്തില്‍ ഗ്ലൂക്കോസ്‌ നില കൂടിനിന്നാലും ആദ്യവര്‍ഷങ്ങളില്‍ അതു വലിയ ശല്യമൊന്നും ഉണ്ടാക്കുന്നില്ല. യഥാസമയം വേണ്ട ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം സങ്കീര്‍ണമായി വൃക്ക, ഹൃദയം എന്നീ അവയവങ്ങളെ ബാധിച്ച്‌ മരണം വരെ സംഭവിക്കാം.
പ്രമേഹം മറ്റ്‌ ഏതെല്ലാം രോഗങ്ങള്‍ക്ക്‌ സാധ്യത ഉണ്ടാക്കുന്നു?
നേത്രരോഗം, വൃക്കരോഗം, ഹൃദ്‌രോഗം, പക്ഷാഘാതം, ഞരമ്പുരോഗങ്ങള്‍, ക്ഷയം എന്നീ രോഗങ്ങളാണ്‌ അവ.
കുട്ടികളില്‍ പ്രമേഹം ഉണ്ടാകുന്നതെന്തുകൊണ്ട്‌? ഈ അവസ്‌ഥ മുന്‍പുണ്ടായിരുന്നോ?
കുട്ടികളില്‍ കാണുന്നത്‌ പലപ്പോഴും ടൈപ്പ്‌-1 പ്രമേഹമാണ്‌. പാന്‍ക്രിയാസ്‌ ഗ്രന്ഥി ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാത്ത അവസ്‌ഥയാണിത്‌. ഈ അവസ്‌ഥയിലുളള കുട്ടികള്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും. എന്നാല്‍ ഇന്ന്‌ കുട്ടികളില്‍ കാണുന്ന അമിതവണ്ണം, വ്യായാമക്കുറവ്‌ എന്നിവ മൂലം ടൈപ്പ്‌-2 പ്രമേഹവും കണ്ടുവരുന്നു. ഈ അവസ്‌ഥ മുന്‍പുണ്ടായിരുന്നില്ല. മാത്രമല്ല കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മദ്യപാനശീലം പ്രമേഹരോഗസാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നു.
മദ്യപാനം, അമിതവണ്ണം, മാനസികപ്രശ്‌നങ്ങള്‍, പാരമ്പര്യം ഇവ പ്രമേഹത്തെ എങ്ങനെ സങ്കീര്‍ണമാക്കുന്നു?
മദ്യപാനം പാന്‍ക്രിയാസിനെ ബാധിക്കുകയും ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതോടെ ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയുകയോ നിലയ്‌ക്കുകയോ ചെയ്യും. അങ്ങനെ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. മരുന്ന്‌ കഴിച്ചുകൊണ്ടിരിക്കുന്ന പ്രമേഹരോഗികള്‍ മദ്യം കഴിച്ചാല്‍ ഷുഗര്‍ വല്ലാതെ കുറഞ്ഞുപോകാനും സാധ്യതയുണ്ട്‌.
അമിതവണ്ണമുള്ളവരില്‍ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍പോലും അതിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞിരിക്കുന്നതായാണ്‌ കാണുന്നത്‌. ഇത്‌ പ്രമേഹത്തിന്‌ ഇടയാക്കുന്നു. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉണ്ടാകുന്നുണ്ട്‌. ഇവ ഇന്‍സുലിന്‌ വിപരീതമായി പ്രവര്‍ത്തിക്കുകയും അതിന്റെ പ്രവര്‍ത്തനക്ഷമത കുറയ്‌ക്കുകയും ചെയ്യുന്നു. ഇത്‌ പ്രമേഹത്തിന്‌ കാരണമാകുന്നു. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്ക്‌ രോഗസാധ്യത 50% ആണ്‌. അവരില്‍ ഒരാള്‍ പ്രമേഹരോഗിയായിരുന്നാല്‍ തന്നെ രോഗസാധ്യത മറ്റുള്ളവരിലേതിനെക്കാള്‍ ഇരട്ടിയാണ്‌.
പ്രമേഹരോഗികളായ കുട്ടികളെ ഭക്ഷണകാര്യത്തില്‍ നിയന്ത്രിക്കുക പ്രയാസമല്ലേ? അതിന്‌ എന്തുചെയ്യണം.
മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലത്തുന്നുണ്ട്‌. നിയന്ത്രിക്കാതിരുന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി കുട്ടികളെ പറഞ്ഞു മനസിലാക്കണം. ഗ്ലൂക്കോസിന്റെ അളവ്‌ സ്വയം പരിശോധിച്ച്‌ ഇന്‍സുലിന്‍ ക്രമീകരിക്കുവാന്‍ അവരെ പര്യാപ്‌തരാക്കണം. മതിയായ രീതിയിലുള്ള പോഷകാഹാരങ്ങള്‍ നല്‍കുകയും വ്യായാമം ശീലിപ്പിക്കുകയും വേണം.
സ്‌കൂളുകളില്‍ ബോധവത്‌ക്കരണപരിപാടികള്‍ നടത്തണമോ? അതു സാധ്യമാണോ?
തീര്‍ച്ചയായും. രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്‌തമായ ഇടപെടലുകളിലൂടെ ബോധവത്‌ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുവാന്‍ കഴിയും. ചെറുപ്രായത്തില്‍ തന്നെ പിടിപെടുവാന്‍ സാധ്യതയുള്ള ഇത്തരം രോഗങ്ങളെപ്പറ്റിയെല്ലാം കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌.
സാധാരണ ആരോഗ്യവാനായ ഒരു വ്യക്‌തിയില്‍ പ്രമേഹം സംശയിക്കപ്പെടേണ്ടതെപ്പോഴാണ്‌?
അമിതദാഹം, കൂടുതല്‍ മൂത്രം പോകുക, ശരീരം മെലിയുക എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. വിട്ടുമാറാത്ത അണുബാധ, മുറിവുണങ്ങാന്‍ വൈകുക, ജനനേന്ദ്രിയഭാഗത്തെ ചൊറിച്ചില്‍ എന്നിവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം.
എന്നാല്‍ ഈ ലക്ഷണങ്ങള്‍ പലരിലും കാണാറില്ല. അതിനാല്‍ ലക്ഷണത്തെ കാത്തിരിക്കാതെ വര്‍ഷത്തിലൊരിക്കല്‍ രക്‌തം പരിശോധിക്കുന്നതാണ്‌ നല്ലത്‌.
ഇന്‍സുലിന്‍ എടുക്കേണ്ടി വരുന്നത്‌ എപ്പോഴാണ്‌?
പ്രമേഹ നിയന്ത്രണത്തിനുള്ള അത്ഭുത മരുന്നാണ്‌ ഇന്‍സുലിന്‍. സാധാരണ പ്രമേഹരോഗികള്‍ക്ക്‌ തുടക്കത്തില്‍ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. പക്ഷേ പിന്നീട്‌ ആവശ്യമായി വരാം.
താല്‌ക്കാലികമായി ഇന്‍സുലിന്‍ നല്‍കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍.
1. ഗര്‍ഭിണികളില്‍, 2. ശസ്‌ത്രക്രിയാവേളയില്‍, 3. വ്രണം ഉണങ്ങുവാന്‍, 4. അണുബാധ ഉണ്ടായാല്‍, 5. ഹൃദയാഘാതം, 6. പക്ഷാഘാതം എന്നിവ ഉണ്ടാകുന്ന സമയത്ത്‌. ഒരിക്കല്‍ ഇന്‍സുലിന്‍ എടുത്താല്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ടിവരും എന്ന ധാരണ തെറ്റാണ്‌. ആപത്‌ഘട്ടം കഴിയുമ്പോള്‍ ഇന്‍സുലിന്‍ നിര്‍ത്തി തിരിച്ച്‌ ഗുളികയിലേക്ക്‌ മടങ്ങുവാന്‍ കഴിയും.
ഇന്‍സുലിന്‍ എങ്ങനെയാണ്‌ സൂക്ഷിക്കേണ്ടത്‌?
ഇന്‍സുലിന്‍ റഫ്രിജറേറ്ററിലാണ്‌ സൂക്ഷിക്കേണ്ടത്‌. ഫ്രീസറില്‍വയ്‌ക്കരുത്‌. 2ഗ്ന്യ 8ഗ്ന്യ ഇടയിലാണ്‌ സൂക്ഷിക്കേണ്ടത്‌. ഇന്‍സുലിന്‍ പുറത്തെടുത്തു കഴിഞ്ഞാല്‍ പുറത്തെ താപനിലയിലേക്ക്‌ മാറിയശേഷമേ ഉപയോഗിക്കാവൂ.
പ്രമേഹരോഗിക്ക്‌ ഷുഗര്‍ലെവല്‍ പെട്ടെന്ന്‌ കുറഞ്ഞാല്‍ എങ്ങനെ അറിയാം?
രക്‌തത്തില്‍ പെട്ടെന്ന്‌ പഞ്ചസാരയുടെ അളവ്‌ കുറയുന്ന അവസ്‌ഥയാണിത്‌. രോഗിക്ക്‌ ഇത്‌ തിരിച്ചറിയാന്‍ കഴിയാറുണ്ട്‌. അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടസാധ്യത കൂടുന്നു.
ലക്ഷണങ്ങള്‍
അമിതവിശപ്പ്‌, വിറയല്‍, ക്ഷീണം, അവശത, അമിതവിയര്‍പ്പ്‌, ഹൃദയമിടിപ്പ്‌ കൂടുക, തലകറക്കവും തലയ്‌ക്ക് ഭാരവും തോന്നുക, കാഴ്‌ചമങ്ങുക, പരിസരബോധം നഷ്‌ടമാകുക, അബോധാവസ്‌ഥയിലാവുക.
ഷുഗര്‍ കൂടുമ്പോഴും കുറയുമ്പോഴും ലക്ഷണങ്ങള്‍ വ്യത്യസ്‌തമാണോ ഇത്‌ എങ്ങനെ രോഗിക്ക്‌ തിരിച്ചറിയാന്‍ കഴിയും?
ഷുഗര്‍ കൂടുമ്പോള്‍ വല്ലാത്ത ക്ഷീണം, അവശത എന്നിവ തോന്നാം. എന്നാല്‍ മറ്റു ലക്ഷണങ്ങള്‍ കാണുകയില്ല. ഈ അവസ്‌ഥയില്‍ ചിലര്‍ ഷുഗര്‍ കുറഞ്ഞതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ മധുരപദാര്‍ഥങ്ങളോ പഞ്ചസാരയോ കഴിച്ച്‌ അപകടം കൂട്ടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച്‌ സ്വയം പരിശോധന നടത്തുന്നതാണ്‌ നല്ലത്‌.
ബോധവത്‌ക്കരണം അത്യാവശ്യമാണോ?
പ്രമേഹത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുകയും ബോധവത്‌ക്കരണം നടത്തുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. പ്രമേഹത്തെക്കുറിച്ച്‌ ഒത്തിരി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്‌. രോഗത്തെക്കുറിച്ചും ഭക്ഷണം, വ്യായാമം, ചികിത്സ, സങ്കീര്‍ണതകള്‍ എന്നിവയെക്കുറിച്ചെല്ലാം ധാരണ ഉണ്ടാകണം. കേരളം അത്ഭുതഫലസിദ്ധികളില്‍ വിശ്വസിക്കുന്ന നാടാണ്‌. ''ഞാന്‍ ആ ഒറ്റമൂലി കഴിച്ച്‌ എനിക്ക്‌ പ്രമേഹം മാറി.'' ഇത്തരത്തിലുള്ള സാക്ഷിമൊഴികള്‍ ധാരാളം. പ്രമേഹം മാറ്റുമെന്ന്‌ അവകാശപ്പെടുന്ന ചികിത്സാരീതികള്‍ മിക്കതും തട്ടിപ്പാണ്‌. ഇത്തരം ഒരു അവകാശവാദവും തെളിയിക്കപ്പെട്ടിട്ടില്ല.
ഓര്‍ക്കുക: പ്രമേഹത്തെക്കുറിച്ച്‌ ഏറ്റവും നന്നായി മനസിലാക്കുകയും അതിനനുസരിച്ച്‌ ജീവിതശൈലി ക്രമീകരിക്കുകയും ചെയ്യുന്നവരായിരിക്കും കൂടുതല്‍ ആയുസോടെയിരിക്കുന്നത്‌. കാരണം പ്രമേഹമില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കും സാധ്യത കുറയുന്നു.
 by net

പ്രമേഹം 'നിശ്ശബ്ദ കൊലയാളി

sankar-edakurussi

പ്രമേഹം 'നിശ്ശബ്ദ കൊലയാളി' എന്നൊക്കെ അറിയപ്പെടുന്നുണ്ടെങ്കിലും ചികിത്സ എപ്പോള്‍ തുടങ്ങണമെന്ന കാര്യത്തില്‍ ഒരു സംശയം രോഗികള്‍ക്ക് മാത്രമല്ല, ചികിത്സകര്‍ക്കും ഉണ്ട് എന്നതാണ് സത്യം. പ്രമേഹ ലക്ഷണങ്ങളായ ശരീരഭാരം കുറയുക, കലശലായ ക്ഷീണം, വിശപ്പ്, ദാഹം, എപ്പോഴും മൂത്രം ഒഴിക്കണമെന്നു തോന്നുക എന്നിവയെല്ലാം അനുഭവപ്പെടുന്നത് ടൈപ്പ്-2 പ്രമേഹം വന്നെത്തി എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. സ്വാഭാവികമായും വേദനയോ ക്ഷീണമോ കാഴ്ചക്കുറവോ ഒന്നും തന്നെ അനുഭവപ്പെടാതിരിക്കുന്നതു കൊണ്ട്, പലരും ആദ്യത്തെ 5-8 വര്‍ഷം ചികിത്സിക്കാതിരിക്കുകയോ ചികിത്സയ്ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുകയോ ചെയ്യും. ഇതു തന്നെയാണ് ഭാവിയിലെ ഗുരുതര വിപത്തുകള്‍ക്കും 20 മടങ്ങോളം വര്‍ദ്ധിക്കുന്ന ചികിത്സാ ചെലവിനും കാരണമാവുന്നത്.

പ്രമേഹചികിത്സ എന്നാല്‍ ഗുളികകളും ഇന്‍സുലിന്‍ ഇന്‍ജക്ഷനും ഉപയോഗിച്ചുള്ള ചികിത്സ മാത്രമല്ല. പ്രമേഹചികിത്സയ്ക്ക് പ്രധാനമായും താഴെ പറയുന്ന ലക്ഷ്യങ്ങളാണുള്ളത്.

1. അമിതഭാരം ഉണ്ടെങ്കില്‍ കുറയ്ക്കണം. 2. രക്തത്തിലെ പഞ്ചസാര കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 3. രക്തത്തിലെ കൊഴുപ്പ് കൂടുതലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കണം. 4. രക്തസമ്മര്‍ദം അല്പമെങ്കിലും കൂടുതലുണ്ട് എങ്കില്‍ അതും നിയന്ത്രണവിധേയമാക്കണം.

മേല്‍പ്പറഞ്ഞ നാല് രോഗാവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് ചികിത്സിക്കാന്‍ വിട്ടുപോകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുകയാെണങ്കില്‍ പ്രമേഹചികിത്സ ഭാവിയില്‍ പരാജയപ്പെടും എന്ന് ഏകദേശം ഉറപ്പാക്കാം.

മറ്റൊരര്‍ഥത്തില്‍ രക്തത്തിലെ പഞ്ചസാര കൂടുതലാെണന്ന് കണ്ടെത്തി പ്രമേഹചികിത്സ തുടങ്ങുമ്പോള്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, അമിതവണ്ണം എന്നീ ഘടകങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒപ്പമുണ്ടെങ്കില്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുക തന്നെ വേണം.

വെറുംവയറ്റില്‍ ഷുഗര്‍ 126-ല്‍ കൂടുതല്‍ ആകുമ്പോഴാണ് പ്രമേഹം ആണെന്ന് ഉറപ്പിക്കുന്നത്. അല്ലെങ്കില്‍ റാന്‍ഡം ബ്ലഡ് ഷുഗര്‍ 200-ല്‍ കൂടുതലോ എച്ച്.ബി. എ വണ്‍ സി-6.5 ശതമാനമോ ആവണം. ഈ മൂന്ന് അവസ്ഥകളിലും പ്രമേഹചികിത്സ തീവ്രമായിത്തന്നെ തുടങ്ങണം. വെറുംവയറ്റില്‍ ഷുഗര്‍ 100 ആണെങ്കില്‍ അത് പ്രമേഹത്തിന്റെ പ്രാരംഭ അവസ്ഥയാണ്. ഈ ഘട്ടത്തിലും ചികിത്സ തുടങ്ങണം.

പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ നിത്യേന 30 മിനിറ്റ് വ്യായാമമാണ്. അതോടൊപ്പം ഭക്ഷണത്തിലെ മധുരവും കൊഴുപ്പും നന്നേ ഒഴിവാക്കാനും ശ്രമിക്കണം. എന്നാല്‍ വ്യായാമം ചികിത്സയുടെ ഭാഗമാക്കുന്നത് 30 വയസ്സിനു ശേഷം ആദ്യമായാണെങ്കില്‍, വിശദമായ വൈദ്യപരിശോധനകള്‍ക്കു ശേഷമായിരിക്കണം അത്. കാരണം, നമ്മളറിയാതെ രക്തസമ്മര്‍ദമോ കൊഴുപ്പോ കൂടുതലാണ് എങ്കില്‍ അവ ചികിത്സിച്ചിട്ടോ, ചികിത്സയോടൊപ്പമോ വേണംവ്യായാമം നടത്താന്‍. അല്ലെങ്കില്‍ രോഗി വ്യായാമം ചെയ്യുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പും രക്തക്കുഴലുകളിലെ രോഗങ്ങള്‍ക്കു കാരണമാകാം.

പ്രമേഹ പ്രാരംഭാവസ്ഥയിലുള്ള പല രോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയ്ക്കു പലപ്പോഴും മരുന്ന് വേണ്ടിവരുന്നില്ല. മറിച്ച്, പ്രമേഹം വരാനും അതു കൂട്ടാനും സാധ്യതയുള്ള മറ്റേതെങ്കിലും രോഗമുെണ്ടങ്കില്‍ (പ്രധാനമായും രക്തത്തിലെ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍, രക്തസമ്മര്‍ദം 140/90 ൗൗ/ഃഷ-യില്‍ കൂടുതലാണെങ്കില്‍) ഇവയ്‌ക്കൊക്കെ ഫലപ്രദമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്. പ്രമേഹ ചികിത്സ തുടങ്ങുമ്പോള്‍ മരുന്നുകള്‍ എന്താകണം എന്നു തീരുമാനിക്കേണ്ടത് പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറും ഡയറ്റീഷ്യനും ഡയബറ്റിസ് നഴ്‌സ് എഡ്യൂക്കേറ്ററും ഒക്കെ അടങ്ങുന്ന ഒരു ടീം ആണ്.

ഈ വിദഗ്ധ സംഘത്തിനു മാത്രമേ പ്രമേഹചികിത്സ തുടങ്ങുമ്പോള്‍ വ്യായാമവും ഭക്ഷണശൈലിയിലുള്ള മാറ്റങ്ങളും മാത്രം മതിയോ, ഔഷധങ്ങള്‍ ഒപ്പം വേണമോ എന്നു തീരുമാനിക്കാന്‍ ശാസ്ത്രീയമായി കഴിയൂ. നിരവധി ലബോറട്ടറി പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ചികിത്സയുടെ പ്രാരംഭത്തില്‍ മെറ്റ്‌ഫോര്‍മിന്‍ എന്ന ഗുളിക മാത്രം മതിയോ അതോ അതോടൊപ്പം മറ്റേതെങ്കിലും ഔഷധങ്ങള്‍ വേണമോ, അല്ല പ്രാരംഭത്തില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍ തുടങ്ങണമോ എന്നൊക്കെ തീരുമാനിക്കുന്നത്.

പ്രമേഹചികിത്സ തുടങ്ങിയാല്‍ അതു നിര്‍ത്താന്‍ കഴിയുമോ? ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍ തുടങ്ങിയാല്‍ അത് ജീവിതകാലം മുഴുവന്‍ തുടരേണ്ടി വരില്ലേ? ഇതെല്ലാം വെറും അബദ്ധധാരണകള്‍ മാത്രമാണ്. വേണ്ട സമയത്ത് വേണ്ട വിധത്തിലാണ് ചികിത്സ തുടങ്ങുന്നത് എങ്കില്‍ ചികിത്സ നിര്‍ത്താന്‍ കഴിയും. മരുന്നുകള്‍ ഇല്ലാതെ തന്നെ തുടരാന്‍ കഴിയും. എന്നാല്‍, പ്രമേഹം ഉെണ്ടന്നറിയാതെ പോകുകയോ ഉണ്ട് എന്നറിഞ്ഞിട്ട് അത് അവ
ഗണിക്കുകയോ ചെയ്യുകയാണെങ്കില്‍ ചികിത്സ വൈകി എന്നാണര്‍ഥം. അങ്ങനെ വളരെ വൈകിയാണ് ഇന്‍സുലിനോ ഗുളികകളോ തുടങ്ങുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് ഉപയോഗിക്കേണ്ടി വരും. അല്ലെങ്കില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകളാണെങ്കില്‍ പോലും മൂന്നോ നാലോ മാസങ്ങള്‍ക്കു ശേഷം പൂര്‍ണമായി നിര്‍ത്താന്‍ കഴിയും.

പ്രമേഹത്തിന് ചില പ്രത്യേകതകളുണ്ട്. ഓരോ 10 സെക്കന്റിലും ഒരാള്‍വീതം മരിക്കുന്നു. രണ്ടുപേര്‍ക്കു വീതം പ്രമേഹം കണ്ടെത്തുന്നു. പ്രമേഹമാണ് ഇന്ന് വൃക്കസ്തംഭനത്തിനും ഡയാലിസിസിനും പ്രധാന ഹേതു. അന്ധതയ്ക്ക് ഒന്നാമത്തെ കാരണവും പ്രമേഹം തന്നെ. പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗസാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.
by net

ഹൃദ്രോഗത്തിന് ചികിത്സിക്കപ്പെടുന്നവരില്‍ 80 ശതമാനത്തിലേറെ പ്രമേഹരോഗികളാണ്. പ്രമേഹത്തെ വെറും പഞ്ചസാരയുടെ രോഗമായി മാത്രം കണ്ട് ചികിത്സിക്കുകയാണെങ്കില്‍ ഇപ്പറഞ്ഞ നഷ്ടങ്ങളൊന്നും തടയാന്‍ കഴിയില്ല. അതിനാല്‍ പ്രമേഹത്തിനെതിരെയുള്ള യുദ്ധം വൈകിപ്പിക്കരുത്.
 രക്തത്തില്‍ പഞ്ചസാര കൂടുതലാണെന്നറിഞ്ഞ ശേഷവും ജീവിതശൈലീ മാറ്റങ്ങളോ ഔഷധങ്ങളോ സ്വീകരിക്കാതെ മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്നത് വീടിനുള്ളില്‍ ഒരു ടൈംബോംബ് ഉണ്ടെന്നറിഞ്ഞ ശേഷവും സുഖമായി ഉറങ്ങുന്നതിനു തുല്യമാണ്.

ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍

sankar-edakurussi

ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്.

1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്തുതന്നെ ഈ സ്ത്രീകളെ നരീക്ഷണവിധേയരാക്കാന്‍ തുടങ്ങിയിരുന്നു. ജീവിതരീതി, ഭക്ഷണം, പ്രകൃതിയുമായി ബന്ധപ്പെട്ട് ഗര്‍ഭകാലത്തുണ്ടാകുന്ന സവിശേഷതകള്‍ തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചും ഈ സ്ത്രീകള്‍ക്ക് നേരത്തേ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

പിന്നീട് പ്രസവം കഴിഞ്ഞ് കുട്ടികള്‍ക്ക് 7 വയസ്സ് തികഞ്ഞപ്പോഴാണ് കുട്ടികളുടെ സ്വഭാവരീതികളെക്കുറിച്ചും മറ്റും വീണ്ടും പഠനം നടത്തിയത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് കുട്ടികളുടെ സ്വഭാവ പഠനമായിരുന്നു.

ഗര്‍ഭകാലത്ത് അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനോടുള്ള മനോഭാവമെന്തെന്ന കാര്യവും വ്യക്തമായി പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ കുട്ടികളെ അപേക്ഷിച്ച് സ്വഭാവ വൈകല്യങ്ങളും പ്രശ്‌നങ്ങളും കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാത്രമല്ല ഇവര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഫോണുകളില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ടത്രേ. എന്നാല്‍, ഇതു അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗംകൊണ്ടു തന്നെയാണോ എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.
by net

രക്തദാനം ആരോഗ്യപ്രദം

sankar-edakurussi
രക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും.

രക്തദാനത്തിനുള്ള നിബന്ധനകള്‍

1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരിക്കണം.
2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം.
3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മര്‍ദവും ശരീരതാപനിലയുമുണ്ടായിരിക്കണം. ഇതു കൂടാതെ ചില പ്രതിരോധകുത്തിവെപ്പുകളെടുത്തര്‍ കുറച്ചുകാലത്തേക്ക് രക്തംദാനം ചെയ്യരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ആറുമാസത്തേക്കും പേ വിഷബാധയയ്‌ക്കെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം.
രക്തം ദാനംചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുക
ഇതു കൂടാതെ ഇനിപ്പറയുന്നവരില്‍ നിന്ന് രക്തം സ്വീകരിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

* എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ളവര്‍.
* ചികിത്സയുടെ ഭാഗമായി സ്‌ററീറോയ്ഡ്, ഹോര്‍മോണ്‍ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍.
* മയക്കു മരുന്നിന് അടിമപ്പെട്ടവര്‍, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍.
* മഞ്ഞപ്പിത്തം, മലേറിയ,ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവര്‍.
* രക്തദാനത്തിന് മുമ്പുള്ള 24 മണിക്കൂറില്‍ മദ്യം ഉപയോഗിച്ചവര്‍.

രക്തദാനം പാടില്ലാത്തവര്‍
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും രക്തം ദാനം ചെയ്യരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭം അലസി അധികകാലമാവാത്തവര്‍ക്കും ഇതു ബാധകമാണ്. 
ആര്‍ത്തവസമയത്തും രക്തദാനം നിഷിദ്ധമാണ്.
ഹൃദ്രോഗം,വൃക്കകള്‍ക്ക് തകരാറ്,കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ രക്തദാനത്തില്‍നിന്ന് വിട്ടുനില്ക്കണം.ആസ്ത്മ,കരള്‍രോഗങ്ങള്‍ എന്നിവയും രക്തദാനത്തിന് പ്രതികൂലമായ ഘടകമാണ്.

തെറ്റിദ്ധാരണകള്‍ അകറ്റുക

ചില അബദ്ധധാരണകളാണ് പലരേയും രക്തദാനത്തില്‍നിന്ന് അകറ്റുന്നത്. അതിലൊന്ന് ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തെക്കുറിച്ചുള്ളതാണ്. ഒരു തവണ 350 മില്ലി ലിറ്റര്‍ രക്തമേ ഒരാളുടെ ശരീരത്തില്‍നിന്ന് എടുക്കുകയുള്ളൂ. നുഷ്യശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമുണ്ടെന്ന് ഓര്‍മിക്കുക.ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടെടുക്കും. രക്തദാനത്തിന് എടുക്കുന്ന പരമാവധി സമയം 30മിനുട്ടാണ്. രക്തം ശേഖരിക്കാനുള്ള സമയം ആറുമിനുട്ട് മാത്രമേ വരൂ. തുടര്‍ന്ന് 10മിനുട്ട് വിശ്രമം നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനു ശേഷം ജ്യൂസോ മറ്റു പാനീയങ്ങളോകഴിച്ച് ദാതാവിന് തന്റെ പതിവ് ജോലികളില്‍ ഏര്‍പ്പെടാം.എങ്കിലും അതി കഠിനമായ ജോലിയോ കായികവ്യായാമമോ ഒഴിവാക്കാവുന്നതാണ്. രുതവണ രക്തംദാനം ചെയ്തയാള്‍ മൂന്നുമാസത്തിനുശേഷം മാത്രമേ വീണ്ടും രക്തം നല്‍കാന്‍ പാടുള്ളൂ. 

രക്തദാനം ആരോഗ്യപ്രദം 

ശരീരത്തില്‍ അധികമായുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങളുണ്ടാക്കാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുമെന്നതും രക്തദാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ്. അതിലുപരിയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന ദാതാവിന്റെ സംതൃപ്തി. കൂടാതെ നിര്‍ണായക സന്ദര്‍ഭത്തില്‍ തനിക്ക് രക്തം നല്‍കിയ ആളെ മറക്കാന്‍ രക്തം സ്വീകരിച്ചയാള്‍ക്ക് ഒരിക്കലും കഴിയില്ല. എന്നെന്നുമുള്ള ഒരാത്മബന്ധമായി അതു നിലനില്ക്കുകതന്നെ ചെയ്യും.

by net

ഡോക്ടര്‍ ഓണ്‍ ലൈന്‍

sankar-edakurussi
U can definitely spend your precious time going through the contents of this mail as it covers number of physical ailments affecting us. Moreover, it covers the health issues in detail and in systematical order.   
  
My sincere thanks to the person/s whoever collected and collated this information because he/she/they did fantastic job. 

   

This site is very informative, which ever diseases you click-upon (I wish you don’t have one),.... it gives you the video explanation !!!!   
Interactive Sites on Medical Information

The tutorials listed below are interactive health education resources from the 
Patient Education Institute. Using animated graphics, each tutorial explains the procedure or condition in easy-to-read and understand language. You can also listen to the tutorial. 

JUST CLICK ON YOUR PREFERRED AILMENT 
  
These tutorials require a special Flash plug-in, version 6 or above... If you do not have this in your PC, you will be prompted to obtain a free download of the software before you start the tutorial.

PLEASE GO HOME PAGE AND CLICK ONLINE DOCTER

കട്ടന്‍ ചായ കുടിക്കുന്നതിലൂടെ ഹൃദയാഘാതം ചെറുക്കാന്‍ കഴിയുമെന്ന്

sankar-edakurussi

ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിക്കുന്നതിലൂടെ ഹൃദയാഘാതം ചെറുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. ഈയിടെ നടന്ന പഠനങ്ങളിലാണ് കട്ടന്‍ ചായ ദിനചര്യയാക്കുന്നതിലൂടെ  ഹൃദയസംബന്ധമായ അസുഖങ്ങള്‍  11 ശതമാനം കുറക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നത്.ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളാണ് ഹൃദയാഘാതത്തിന് കാരണമാവുന്നത്. കട്ടന്‍ ചായ ഈ കൊഴുപ്പുകളുടെ നിര്‍മാണത്തെ ചെറുക്കുന്നു. ഇത് വഴി  ഹൃദയാഘാതം അകറ്റാന്‍ സാധിക്കും.
ചായയിലെ ഫ്‌ളാവനോയിഡുകളാണ് ഇതിന് സഹായിക്കുന്നത്. ഒരു കപ്പ് ചായയില്‍ 150-200 മില്ലിഗ്രാം ഫ്‌ളാവനോയിഡുകള്‍ അടങ്ങിയിരിക്കും.  യൂണിുേവഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ ആസ്‌ത്രേലിയയിലെ ശാസ്‌രതഞ്ജന്‍മാരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.
ചായയിലടങ്ങിരിക്കുന്ന കഫീന്‍ ബ്രെയിന്‍ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് നേരത്തെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ 5,21,448 പേരില്‍ യൂറോപ്യന്‍ പ്രോസ്‌പെക്ടീവ് ഇന്‍വെസ്റ്റികേഷന്‍ ഇന്റ്റു കാന്‍സര്‍ ആന്റ് ന്യൂട്രിഷന്‍ (എപിക്) നടത്തിയ പഠനത്തിലാണ് കഫീന്റെ ഈ ഗുണം കണ്ടെത്തിയത്. ദിനേന ഒരു കപ്പ് ചായ കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്ത സഞ്ചാരത്തെ നിയന്ത്രിക്കുകയും ഇത് അമിത വളര്‍ച്ചയെ തടയുകയും ചെയ്യും. ചായയിലെ ആന്റിഓക്‌സിഡന്റിന്റെ സാന്നിദ്ധ്യം രോഗത്തെ മൂന്നിലൊന്നായി കുറക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
by net

വര്‍ധിച്ച വിശപ്പ്,അമിത ദാഹം

sankar-edakurussi

ലോകത്ത് ജനസംഖ്യകൊണ്ട് രണ്ടാംസ്ഥാനത്താണെങ്കിലും പ്രമേഹബാധിതരുടെ സംഖ്യയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും 80 ലക്ഷം പ്രമേഹരോഗികള്‍ രാജ്യത്തുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്ത് ഒരോ 10 സെക്കന്‍ഡിലും പ്രമേഹംമൂലം ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. 30 സെക്കന്‍ഡില്‍ ഒരു രോഗിയുടെ കാല്‍ മുറിച്ചുമാറ്റപ്പെടുന്നു. ഇതില്‍ 85 ശതമാനവും മതിയായ ചികിത്സയും ശ്രദ്ധയുമുണ്ടെങ്കില്‍ ഒഴിവാക്കാനാവുന്നതേയുള്ളൂ.കാരണം 
ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതാണ് പ്രമേഹത്തിന് കാരണം. ശരീരത്തില്‍ സംഭരിക്കുന്ന ഊര്‍ജം വിനിയോഗിക്കാന്‍ ആവശ്യമുള്ള ഹോര്‍മോണാണ് ഇന്‍സുലിന്‍. ടൈപ്പ് വണ്‍, ടൈപ്പ് ടു എന്നിങ്ങനെ പ്രമേഹത്തെ തരംതിരിക്കാം. ശരീരം തീരെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെയിരിക്കുമ്പോഴോ, ആവശ്യത്തിന് ഉത്പാദിപ്പിക്കാതിരിക്കുമ്പോഴോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ആദ്യത്തേത്. ഇന്‍സുലിന്‍ ഉത്പാദനം ഉണ്ടെങ്കിലും ശരീരത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ടൈപ്പ് ടു പ്രമേഹം. ഇതില്‍ ടൈപ്പ് വണ്‍ മൂന്‍കൂട്ടിക്കണ്ട് തടയുക അസാധ്യമാണ്.

കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ടൈപ്പ് രണ്ട് പ്രധാനമായും ജീവിതശൈലീരോഗമാണ്. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയാണ് രണ്ടാമത്തെ ഇനം പ്രമേഹത്തിന് കാരണമാകുന്നത്. പാരമ്പര്യവും ഒരുഘടകമാണ്. ലോക ശരാശരിയെടുത്താല്‍ പ്രമേഹം മധ്യവയസ്സില്‍ പിടിപെടുന്നതായാണ് കണ്ടുവരുന്നതെങ്കിലും ഇന്ത്യയില്‍ യുവാക്കളില്‍ നല്ലൊരു ശതമാനത്തിന് രോഗബാധ കണ്ടുവരുന്നു.

ലക്ഷണങ്ങള്‍

കേരളത്തില്‍ത്തന്നെ പലയിടത്തായി നടത്തിയ പ്രമേഹനിര്‍ണയ ക്യാമ്പുകളില്‍ വ്യക്തമായ ഒരു കാര്യം, രോഗമുള്ളതായി കണ്ടെത്തിയവരില്‍ 10 ശതമാനത്തില്‍ താഴെപേര്‍ മാത്രമേ ഇക്കാര്യം തിരിച്ചറിഞ്ഞവരായിട്ടുള്ളൂ എന്നതാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ ഒന്നിലധികം കാണുന്ന പക്ഷം രക്തപരിശോധന നടത്തേണ്ടത് ആവശ്യമാണ്.

' ഇടയ്ക്കിടെ മൂത്രമൊഴിക്കുക
' അമിത ദാഹം
' വര്‍ധിച്ച വിശപ്പ്
' ഭാരക്കുറവ്
' ക്ഷീണം
' ഉന്മേഷക്കുറവും ഏകാഗ്രതക്കുറവും
' കാഴ്ച മങ്ങല്‍
' ഛര്‍ദ്ദിയും വയറുവേദനയും

കുട്ടികളില്‍

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും പ്രമേഹം പിടിപെടാം. പ്രധാനമായും ടൈപ്പ് വണ്‍ പ്രമേഹമാണ് കുട്ടികളെ ബാധിക്കുക. രോഗത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയണമെന്നില്ല. രക്ഷിതാക്കളുടെ ജാഗ്രതയാണ് പ്രധാനം. നേരത്തേ കണ്ടെത്തിയില്ലെങ്കില്‍ തലച്ചോറിനെ ഗുരുതരമായി ബാധിച്ചേക്കും.വ്യായാമക്കുറവും അമിതഭക്ഷണവും കുട്ടികളില്‍ ടൈപ്പ് ടു പ്രമേഹത്തിനും കാരണമാകുന്നുണ്ട്. ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ മുന്നില്‍ ചടഞ്ഞിരിക്കുന്നതും പാക്കറ്റ് ഭക്ഷണങ്ങള്‍, കോള ഇവ ശീലമാക്കുന്നതും കുട്ടികളില്‍ പ്രമേഹം വരുത്തുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

പ്രമേഹം വരുത്തുന്ന മറ്റുരോഗാവസ്ഥകള്‍

പ്രമേഹം ഗുരുതരമാകുമ്പോള്‍ കാഴ്ചശക്തിയെ ബാധിക്കും. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാണ് ഇത് അറിയപ്പെടുന്നത്. റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ തകരാറിലാവുന്നതാണ് കാരണം. മങ്ങിയകാഴ്ച/രണ്ടായി കാണല്‍, വളയങ്ങളോ കറുത്ത കുത്തുകളോ കാണുന്നതായി തോന്നുക, ഒഴുകുന്ന കറുത്ത കുത്തുകള്‍ ദൃശ്യമാവുക, കണ്ണുകള്‍ക്ക് വേദനയോ മര്‍ദമോ അനുഭവപ്പെടുക ഇവയാണ് രോഗലക്ഷണങ്ങള്‍.

പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ വൃക്കകളെ ബാധിക്കും. ഇതിനെ ഡയബെറ്റിക് നെഫ്രോപ്പതി എന്ന് വിളിക്കുന്നു. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ രോഗബാധയുണ്ടായിട്ടുണ്ടാവാം എന്നതാണ് ഇതിന്റെ അപകടം. ഇത് ഗുരുതരമായാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഡയാലിസിസോ വൃക്ക മാറ്റിവെക്കലോ മാത്രമാണ് പിന്നീടുള്ള പരിഹാരം.

നാഡികളുടെ സംവേദനത്വത്തെ ബാധിക്കുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു രോഗാവസ്ഥ. അത് തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സന്ദേശങ്ങളെത്തുന്നത് മന്ദീഭവിപ്പിക്കും. ലൈംഗികശേഷിയെയും ഇത് ബാധിച്ചേക്കാം. കൈകളില്‍ തരിപ്പ്, മനംപിരട്ടല്‍, ഇടയ്ക്കിടെ തുളച്ചുകയറുന്നതുപോലുള്ള വേദന, മൂത്രം പോകുന്നതിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ലക്ഷണങ്ങളില്‍ പെടുന്നു.നാഡികളുടെ സംവേദനത്തകരാറുകാരണം കാലിലുണ്ടാകുന്ന മുറിവ് പഴുത്ത്, ഒടുവില്‍ കാല് മുറിച്ച് മാറ്റുന്ന അവസ്ഥ പ്രമേഹ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു. പാദസംരക്ഷണവും രോഗനിയന്ത്രണവുമാണ് പരിഹാരം. പ്രമേഹബാധിതരില്‍ ഹൃദ്രോഗ സാധ്യതയും ഏറെയാണ്. ഒരു തവണ ഹൃദയാഘാതം വന്നവരുടേതിനു സമാനമാണ് ടൈപ്പ് ടു പ്രമേഹബാധിതര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത. 

പ്രതിരോധം

ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 വരെയാകുന്നതാണ് സുരക്ഷിതം. ഇത് 100 മുതല്‍ 126 വരെയാണെങ്കില്‍ രോഗത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയായും 126ന് മുകളിലാണെങ്കില്‍ പ്രമേഹാവസ്ഥയായും കണക്കാക്കാം. ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ് രോഗം വരാതിരിക്കാനുള്ള കരുതല്‍. വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തല്‍, സൈക്കിള്‍ സവാരി എന്നിവ ചെലവുകുറഞ്ഞ വ്യായാമങ്ങളാണ്. രോഗാവസ്ഥയെത്തിയാല്‍ വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനുമൊപ്പം മരുന്നും പ്രധാനമാണ്. ഒരിക്കല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയുന്നു എന്നതുകൊണ്ട് രോഗം മാറി എന്നപേരില്‍ ഭക്ഷണനിയന്ത്രണം ഒഴിവാക്കുന്നത് അപകടമാണ്.

ഇന്ത്യയിലെ ശരാശരി കുടുംബങ്ങളില്‍ പ്രമേഹരോഗിയുണ്ടെങ്കില്‍ കുടുംബ ബജറ്റിന്റെ 25 ശതമാനം വരെ ചികിത്സച്ചെലവുവരുമെന്നാണ് കണക്ക്. ഇക്കാരണത്താല്‍ പ്രമേഹം രോഗിയെ മാത്രമല്ല കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തികാടിത്തറ തകര്‍ക്കുന്ന രോഗം കൂടിയാണ്.


(അവലംബം:കാലിക്കറ്റ് ഫോറം ഫോര്‍ ഡയബെറ്റിക്‌സ്, മെഡിലൈന്‍ പ്ലസ്)

വേപ്പിലയും ഒരു മഹാന്‍ തന്നെ

sankar-edakurussi
Neem which has always been used to shed off the dry scales of chicken pox, has now been declared as a cure for the disease, by a Chinese physician, Lee Hack Peik. In Chinese the Neem herb is known as Lian.

According to physician, Lee Hack Peik, herbal tea made of neem and chrysanthemum has the ability to cure acne, chicken pox and measles.

“It tastes bitter but it contains properties that can help to purify the blood, remove toxins and cleanse the liver. It also helps to reduce body heat and reduce the severity of rashes and relieve itching,” said Hack Peik.

Dr Soshi Sashidaran, a microbiologist and lecturer in Universiti Sains Malaysia, supported the discovery and explained that Neem leaves have anti-viral properties. It has several benefits and kills bacterias, curing all kind of infections including bacteria's of Chicken Pox. Neem also contains phytochemicals such as alkaloids and flavonoids, which were of potential benefit to human health, from which modern antibiotics had been based upon.

According to Dr Soshi, a patient of Chicken Pox should take bath in water in which Neem leaves and tamarind has been soaked for overnight and exposed to early morning sunlight.

“Hindus believe in praying to the sun god early in the morning,” he said, adding that scientific research had proven that sunlight during that period was good for health
by one india


അലര്‍ജി എന്ന വാക്കിനര്‍ഥം.

sankar-edakurussi

അലര്‍ജി-കാരണവും പരിഹാരവും
ജനജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്ന ഒരു രോഗമാണ് അലര്‍ജി. നിങ്ങള്‍ക്ക് ഏതുവസ്തുവിനോടാണ് അലര്‍ജി എന്ന് അനുഭവിച്ചറിയേണ്ടിവരും. 'അസ്വാഭാവികമായ പ്രവര്‍ത്തനം' എന്നാണ് അലര്‍ജി എന്ന വാക്കിനര്‍ഥം. ഏതെങ്കിലും ഒരന്യപദാര്‍ഥം ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിന്റെ പ്രഭാവത്തെ നശിപ്പിക്കാനായി ഒരു രാസവസ്തു-ആന്റിബോഡി- ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

ആന്റിബോഡിയുടെ ഉത്പാദന പ്രക്രിയയില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ ബാഹ്യവസ്തുവിന് യാതൊരു എതിര്‍പ്പുകളെയും നേരിടാതെതന്നെ ശരീരകോശങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും. ഈ പ്രവര്‍ത്തനത്തില്‍ 'ഹിസ്റ്റാമിന്‍' എന്ന രാസവസ്തു രൂപംകൊള്ളുകയും ഇത് അലര്‍ജി സംബന്ധമായ ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

രോഗബാധയില്‍, ശരീരപ്രകൃതിയുമായി യോജിക്കാത്ത അസാത്മ്യ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തിന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് ആയുര്‍വേദാചാര്യന്മാര്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ക്കോരോന്നിനും ഉണ്ടാകുന്ന അസാത്മ്യ സമ്പര്‍ക്കം, രോഗഹേതുവായി അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

കൃത്രിമവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും മറ്റും ഉപഭോഗം വര്‍ധിച്ചതോടെ അലര്‍ജി സമൂഹത്തില്‍ വര്‍ധിച്ച തോതില്‍ കാണപ്പെടാന്‍ തുടങ്ങി. ഇത്തരം പദാര്‍ഥങ്ങളോട് പ്രതിപ്രവര്‍ത്തന സ്വഭാവം ഉള്ള വ്യക്തി ഇവയുമായി സമ്പര്‍ക്കം ഉണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ത്വക്കില്‍ ചൊറിച്ചിലും ചുവന്നു തടിക്കലും നീരും പോളനും മറ്റും പ്രത്യക്ഷപ്പെടുന്നതാണ്. ഇതിന് ശീതപിത്തം എന്നു പറയുന്നു. തുടക്കം വളരെ പെട്ടെന്നായിരിക്കും. നല്ല ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞ ഭാഗം തിണര്‍ത്തു വരികയും ചെയ്യും.

തണുപ്പേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, മഞ്ഞുകൊള്ളുക എന്നിവയും കൊതുക്, കടന്നല്‍ തുടങ്ങിയ ക്ഷുദ്രജന്തുക്കളുടെ ദംശനവും ഫെയ്‌സ് ക്രീം, നെയില്‍ പോളിഷ്, കൃത്രിമ നൂലുകൊണ്ടുണ്ടാക്കുന്ന വസ്ത്രങ്ങള്‍, ഹെയര്‍ ഡൈ, തൊഴില്‍പരമായി ബന്ധപ്പെടേണ്ടിവരുന്ന രാസദ്രവ്യങ്ങള്‍ എന്നിവയും അലര്‍ജി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകാം.

മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ കഫവും വാതവും ദുഷിച്ച് പിത്തത്തോടു ചേര്‍ന്ന് രക്തത്തിലൂടെ ത്വക്കിലെത്തി ചൊറിഞ്ഞു തടിപ്പുണ്ടാക്കുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. അതിയായ ദാഹം, അരുചി, നെഞ്ചെരിച്ചില്‍, കണ്ണും മൂക്കും ചൊറിയുക, ദേഹത്തിനു കനം തോന്നുക എന്നിവ ശീതപിത്തം ബാധിക്കുന്നതിന് പ്രാരംഭമായി രോഗിക്കനുഭവപ്പെടാം. പുകച്ചില്‍, ചൊറിച്ചില്‍, ചുവപ്പുനിറം, തിണര്‍പ്പ് എന്നിവയാണ് മുഖ്യ ലക്ഷണങ്ങള്‍.

അലര്‍ജി നിമിത്തം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് പ്രതിശ്യായം. നാസാനാളത്തിനു വീക്കം സംഭവിക്കുക കാരണം മൂക്കിലൂടെ ജലസ്രവണവും തുമ്മലും തുടങ്ങുന്നു. തണുത്ത കാറ്റ്, മഞ്ഞ്, നെല്ല്, ഗോതമ്പ്, പഞ്ഞി ഇവകളുടെ പൊടി തുടങ്ങിയ കാരണങ്ങള്‍ ഇവിടെയും ബാധകമാണ്.

പഴകിയതും ദുഷിച്ചതും ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പാകംചെയ്തതുമായ ആഹാര പാനീയങ്ങള്‍, കേടുകൂടാതിരിക്കാനും നിറവും മണവും രുചിയും വര്‍ധിക്കാനുപയോഗപ്പെടുത്തുന്ന ചില രാസവസ്തുക്കള്‍, എരിവും മസാലയും, കൊഞ്ച്, ഞണ്ട്, കൂണ്‍, കക്കയിറച്ചി, അമിത മദ്യപാനം എന്നിവയും വിരുദ്ധാഹാരങ്ങളും അലര്‍ജിക്ക് കാരണമാകും.

അലര്‍ജിയുടെ കാരണമെന്തായാലും ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് രോഗം പൂര്‍ണമായി ശമിക്കാനുള്ള ആയുര്‍വേദത്തിന്റെ മാര്‍ഗം. രോഗാണുക്കളെ നശിപ്പിക്കലല്ല, രോഗാണുക്കള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമൊരുക്കുന്ന ദോഷവൈഷമ്യവും ധാതുവൈകൃതവും പരിഹരിക്കുകയാണ് ആയുര്‍വേദ ചികിത്സയുടെ കാതലായ അംശം.

ശീതപിത്തത്തിന്റെ ആരംഭത്തില്‍ത്തന്നെ ചിറ്റമൃത്, മഞ്ഞള്‍, വേപ്പിന്‍തൊലി, കൊടിത്തൂവ വേര്, കടുക്കാത്തോട്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയ മരുന്നുകള്‍ ഉള്‍ക്കൊള്ളുന്ന അമൃതാദി കഷായം വളരെ പ്രയോജനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ചൊറിച്ചിലിന്റെ ശക്തി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ദേഹത്ത് ശക്തമായ ചൊറിച്ചിലും നല്ല ചുവപ്പുനിറവും വ്യാപകമായ നീരുമുണ്ടെങ്കില്‍ നാല്പാമരമൊട്ട്, രാമച്ചം, ചിറ്റമൃത്, ഇരട്ടിമധുരം, മുത്തങ്ങാക്കിഴങ്ങ്, മഞ്ഞള്‍, ചന്ദനം, നറുനീണ്ടിക്കിഴങ്ങ് ഇവ പാലില്‍ പുഴുങ്ങിയരച്ച് ദേഹത്ത് ലേപനം ചെയ്യണം. വേപ്പിലയും മഞ്ഞളും നെല്ലിക്കയും പൊടിച്ച് നെയ്യില്‍ കുഴച്ചു കഴിക്കുകയും ചെയ്യാം. ദൂഷീവിഷാരിഗുളിക, ഹരിദ്രാഖണ്ഡം, രജ്ഞിഷ്ഠാദികഷായം എന്നിവ വിദഗ്ധ നിര്‍ദേശത്തില്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്.

ശക്തമായ തുമ്മലും മൂക്കടപ്പും മൂക്കില്‍നിന്ന് വെള്ളമൊലിക്കലും ഉണ്ടെങ്കില്‍ ചെറുവഴുതിനയരി, മുരിങ്ങക്കുരു, നാഗദന്തിക്കുരു, ത്രികട്ടാവിഴാലരി പരിപ്പ് ഇവ ആട്ടിന്‍പാലിലരച്ച് കലക്കി എണ്ണചേര്‍ത്തു കാച്ചിയരച്ച് നസ്യംചെയ്യുന്നത് നല്ല ഫലം നല്കും. ത്രിഭുവനകീര്‍ത്തിരസം, വ്യോഷാദിവടകം, ലക്ഷ്മീവിലാസരസം എന്നിവയും പ്രയോജനപ്രദംതന്നെ. ജീരകം, മുത്തങ്ങാക്കിഴങ്ങ്, ചിറ്റരത്ത ഇവ പൊടിച്ച് എണ്ണയും ആവണക്കെണ്ണയും സമം ചേര്‍ത്ത് അതില്‍ ശതകുപ്പ പൊടിച്ചുചേര്‍ത്തു ശിരസ്സില്‍ തളംവെക്കുന്നതും നല്ലതാണ്.

ച്യവനപ്രാശവും അഗസ്ത്യരസായനവും ശ്വാസംമുട്ടല്‍ ശമിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്. മഞ്ഞള്‍, കുരുമുളക്, മുന്തിരിങ്ങ, ചിറ്റരത്ത, ചെറുതിപ്പലി, കച്ചോലം ഇവ പൊടിച്ച് നല്ലെണ്ണയും ചേര്‍ത്തുപയോഗപ്പെടുത്തിയാല്‍ ശക്തിയേറിയ ശ്വാസംമുട്ടലും ശമിക്കുന്നു.

അലര്‍ജി ഉണ്ടാക്കുന്ന അലര്‍ജനുകളെ ഒഴിവാക്കുകയാണ് അലര്‍ജി ചികിത്സയില്‍ പ്രധാനം. നിത്യജീവിതത്തിലുപയോഗപ്പെടുത്തുന്ന ഇവകളെ കണ്ടെത്താന്‍ രോഗികള്‍ക്കാണ് എളുപ്പം. മുറികള്‍ പൊടിപടലങ്ങളില്ലാതെ സൂക്ഷിക്കുക, അലര്‍ജിയുള്ള ആഹാര സാധനങ്ങളെ ഒഴിവാക്കുക, അലര്‍ജിക്ക് സാധ്യതയുള്ള വളര്‍ത്തുമൃഗങ്ങളെ അകറ്റിനിര്‍ത്തുക. പുകവലി, മദ്യപാനം ഇവ ഒഴിവാക്കണം.
അലര്‍ജി ഉണ്ടാക്കുന്ന ഗുല്‍ഗുലു, കൊടുവേലി, എരുക്ക്, ഉമ്മം തുടങ്ങിയവ ചേരുന്ന മരുന്നുകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിക്കുക.
by net

കണ്ണിന് വ്യായാമം

sankar-edakurussi
ആരോഗ്യ സംരക്ഷണത്തില്‍ മറ്റേതൊരു അവയവത്തെക്കാളും സുപ്രധാനമാണ് നേത്രപരിചരണം. കമ്പ്യൂട്ടറും മറ്റും വ്യാപകമായതോടെ ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്'ഡ്രൈ ഐ'.
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണുനീര്‍. കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍ നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്റായും ഇത് പ്രവര്‍ത്തിക്കുന്നു. കാഴ്ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്. ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ് 'ഡ്രൈ ഐ' എന്നു പറയുന്നത്.
കാരണങ്ങള്‍
പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകാം.
ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആകാം.
വരണ്ടതും പൊടിപിടിച്ചതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം എന്നിവയെല്ലാം ഡ്രൈ ഐക്ക് കാരണമാകാം.
ദീര്‍ഘനാളത്തെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗം.
കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍, വീഡിയോ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.
കണ്‍പോളകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്‌രോഗങ്ങള്‍.
കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍.
പ്രതിരോധശക്തിക്ക് വരുന്ന വ്യതിയാനം.
കണ്‍ജക്ടീവ സ്ഥിരമായി നീര് വന്ന്‌വീര്‍ക്കുക, കണ്‍പോളകള്‍ മുതല്‍ കണ്ണിന്റെ മുന്‍ഭാഗം വരെ കാണുന്ന കണ്ണിന്റെ പാളിക്ക് വരുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍.
കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.
കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക.
വേദനയും കണ്ണുചുവക്കലും.
മ്യൂക്കസ് എന്ന ദ്രാവകം പുറന്തള്ളുക.
മങ്ങിയ കാഴ്ച.
എങ്ങനെ മനസ്സിലാക്കാം
കണ്‍പോളകളെ 20 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി വിടര്‍ത്തുക, കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസ്സിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്റ്റുകള്‍ ഉണ്ട്. ഇത് ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശാനുസരണം ചെയ്യണം.
ശ്രദ്ധിക്കേണ്ടവ
കണ്ണ് ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക.
കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക.
വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്പീകരണം തടയാം.
പുക, പൊടി എന്നിവ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവെക്കുക.
ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ് ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും വേണം. ഇടയ്ക്കിടയ്ക്ക് സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് ദൂരേക്ക് നോക്കുന്നതും നന്നായിരിക്കും. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക.

ഫ്ത്തലേറ്റ്‌സ് ഗുരുതരരോഗങ്ങള്‍

sankar-edakurussi
കുട്ടികളെ മാത്രമല്ല രക്ഷിതാക്കളെയും ആകര്‍ഷിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന 'അത്ഭുത കളിപ്പാട്ട'ങ്ങള്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവ വാങ്ങി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. കാരണം ഇവ ചിലപ്പോള്‍ കുട്ടികളുടെ തലച്ചോറിനെ തകര്‍ക്കുന്ന കാഡ്മിയത്തിന്റെ അതിപ്രസരമുള്ളവയാവാം.

ചൈനീസ് കളിപ്പാട്ടങ്ങള്‍ക്കെതിരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതും അതിനെ ചൈന അന്താരാഷ്ട്രവേദികളില്‍ ചോദ്യം ചെയ്യുന്നതും തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ചൈനീസ് കളിപ്പാട്ടങ്ങള്‍ കേരളത്തില്‍ സുലഭമാണ്. ഇവയില്‍ അനുവദനീയമായതിലും പതിന്മടങ്ങ് ഇരട്ടിയിലാണ് ലെഡും കാഡ്മിയവും അടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ബുദ്ധിവികാസത്തെയും തലച്ചോറിന്റെ വളര്‍ച്ചയെയും തടയുന്ന രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ലെഡും കാഡ്മിയവുമടങ്ങുന്ന കളിപ്പാട്ടങ്ങളാണ് ചൈനയില്‍ നിന്നെത്തുന്നത് എന്ന പഠനറിപ്പോര്‍ട്ടാണ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

എന്നാല്‍ സംസ്ഥാനത്ത് ഉത്സവപ്പറമ്പുകളിലും, കടകളിലുമൊക്കെ ഇവ സുലഭമായി ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തരം കളിപ്പാട്ടങ്ങള്‍ക്കായുള്ള ഗോഡൗണുകളുള്ളത് എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്.കളിപ്പാട്ടങ്ങളില് ‍ മാത്രമല്ല ചൈനയില്‍ നിന്നിറക്കുമതി ചെയ്യുന്ന ആഭരണങ്ങളിലും മാരകമായ വിഷവസ്തുക്കളാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരം ആഭരണങ്ങള്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. 'വൈറ്റ് ഗോള്‍ഡ്' എന്ന പേരിലൊക്കെ ധാരാളമായി ലഭിക്കുന്ന വിലകുറഞ്ഞ ആഭരണങ്ങള്‍ വന്‍ അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയണ്‍മെന്റിന്റെ പഠനം വ്യക്തമാക്കുന്നത് ചൈനീസ് കളിപ്പാട്ടങ്ങളിലും ആഭരണങ്ങളിലും ആസ്ത്മയും മറ്റു ശ്വാസകോശ രോഗങ്ങളും ലൈംഗികരോഗങ്ങളുമുണ്ടാക്കാന്‍ സാധിക്കുന്ന വിഷാംശമുണ്ടെന്നാണ്.

പ്ലാസ്റ്റിക്കിനെ മാര്‍ദ്ദവമുള്ളതാക്കാന്‍ ഉപയോഗിക്കുന്ന ഫ്ത്തലേറ്റ്‌സ് ചൈനീസ് കളിപ്പാട്ടങ്ങളില്‍ അപകടകരമാംവിധം കൂടുതലാണെന്നാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുള്ളത്. ചെലവു കുറച്ച് വിവിധ ഉല്‍ പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഫ്ത്തലേറ്റ്‌സ് ആണ് ഗുരുതരരോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സി.എസ്.ഇ ഡയറക്ടര്‍ സുനിതാ നാരായണന്‍ വ്യക്തമാക്കുന്നു.

സ്തനാര്‍ബുദം+കീമോ തെറാപ്പി

sankar-edakurussi


 "സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക"

നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അടുത്തകാലത്തായി ഒരു പകര്‍ച്ചവ്യാധി പോലെ ഈ രോഗം പടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും ലക്ഷം സ്ത്രീകളില്‍ 90 പേര്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതല്‍ കാണുന്നതെങ്കിലും മുപ്പത് വയസ്സ് കഴിയുന്നതോടെ തന്നെ പലരെയും ഇപ്പോള്‍ ഈ അസുഖം പിടികൂടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്നാണ് കണക്ക്. രോഗവ്യാപനത്തിന്റെ തോത് നമ്മുടെ നാട്ടിലും ഭീതിദമായി കൂടിവരികയാണ്.

സ്തനാര്‍ബുദം കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. മെയ്യനങ്ങാത്ത ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് ഭക്ഷണ രീതികളും ശരീരത്തിലെ കൊഴുപ്പ് കൂടാന്‍ ഇടയാക്കുന്നു. ഇതായിരിക്കാം അടുത്ത കാലത്തായി സ്തനാര്‍ബുദം വര്‍ധിച്ചുവരാനുള്ള പ്രധാന കാരണം. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്. അമ്മയ്ക്കുണ്ടെങ്കില്‍ മകള്‍ക്കും ചേച്ചിക്കുണ്ടെങ്കില്‍ അനിയത്തിക്കും തിരിച്ചും ഒക്കെ സ്തനാര്‍ബുദം പിടിപെടാറുണ്ട്.

ആരംഭദശയില്‍ കണ്ടുപിടിച്ചാല്‍ തികച്ചും ലളിതമായ ചികിത്സകള്‍ കൊണ്ട് സ്തനാര്‍ബുദം പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയും. സ്തനങ്ങളില്‍ ചെറിയ മുഴകളായാണ് അര്‍ബുദം പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ സ്വയം പരിശോധിച്ച് ഇത് കണ്ടെത്താനുമാവും. സ്തനഭാഗങ്ങളില്‍ മുഴകളോ മുഴ പോലുള്ള തടിപ്പുകളോ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ഒരു സര്‍ജനെ കണ്ട് ചികിത്സ തേടണം. മുലക്കണ്ണില്‍ നിന്നുള്ള നീരൊലിപ്പും അപകടകാരിയാണ്.

മാമ്മോഗ്രാഫി പരിശോധനയിലൂടെ സ്തനാര്‍ബുദം വളരെ നേരത്തേ കണ്ടെത്താനാവും. മുഴകളായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ അര്‍ബുദം തിരിച്ചറിയാനാവും എന്നതാണ് ഈ പരിശോധനയുടെ ഗുണം. നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ എല്ലാ വര്‍ഷവും ഈ പരിശോധന ചെയ്യുന്നത് നല്ലതാണ്.

സ്തനാര്‍ബുദത്തിന് ചികിത്സ തേടാന്‍ പല സ്ത്രീകളും മടിക്കുന്നതിനു പ്രധാന കാരണം സ്തനം നീക്കം ചെയ്യേണ്ടി വരുമോ എന്ന പേടിയാണ്. എന്നാല്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ സ്തനം നീക്കംചെയ്യേണ്ടി വരില്ല. മുഴ മാത്രം എടുത്തു കളഞ്ഞാല്‍ മതിയാവും. തുടര്‍ന്ന് സ്തനത്തിന്റെ മറ്റുഭാഗങ്ങളില്‍ അസുഖം വരാതിരിക്കാന്‍ ഏകദേശം നാലാഴ്ചയോളം റേഡിയേഷന്‍ ചികിത്സ വേണ്ടിവരും. സ്തനം പൂര്‍ണമായും നീക്കംചെയ്യേണ്ടി വരില്ല എന്ന അറിവ് സ്തനാര്‍ബുദം നേരത്തേ കണ്ടെത്താനും ചികിത്സിച്ചു മാറ്റാനും സഹായകമാവും.

വളരെ ചെറിയ മുഴയാണെങ്കില്‍ പോലും സ്തനാര്‍ബുദ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിപ്പെടാറുണ്ട്. ഇത് രോഗം വഷളാവാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാനും വഴിയൊരുക്കും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പലപ്പോഴും കീമോ തെറാപ്പി ചികിത്സ വേണ്ടി വരിക. കീമോ തെറാപ്പിയിലൂടെ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാന്‍ കഴിയും.

രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ കീമോ തെറാപ്പിയും ലളിതമായ തോതില്‍ മതിയാവും. ചികിത്സയുടെ ചെലവും കുറയും. മാത്രമല്ല, തുടക്കത്തിലുള്ള സ്തനാര്‍ബുദത്തിന് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ കീമോ തെറാപ്പി മതിയാവും. അതേസമയം അസുഖം കണ്ടുപിടിക്കാന്‍ താമസിച്ചാല്‍ വളരെ ചെലവേറിയതും പാര്‍ശ്വഫലങ്ങള്‍ കൂടിയതുമായ ചികിത്സ വേണ്ടിവരും.

ഈ വസ്തുതകളെല്ലാം വിരല്‍ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്. സ്തനാര്‍ബുദം എന്ന അസുഖത്തെ പേടിക്കുകയല്ല മറിച്ച് നേരത്തേ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എങ്കില്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ചികിത്സ കൊണ്ട് രോഗത്തെ പൂര്‍ണമായും കീഴടക്കാന്‍ കഴിയും.

യൗവനം കഴിയുന്നതോടെ സ്ത്രീകള്‍ സ്തനാര്‍ബുദ സാധ്യതയെക്കുറിച്ച് ജാഗരൂകരാവണം. സ്വയം പരിശോധന ശീലമാക്കണം. വസ്ത്രധാരണ സമയത്തും കുളിക്കുമ്പോഴുമൊക്കെ ഏതാനും മിനിറ്റുകള്‍ ചെലവഴിച്ച് സ്തനങ്ങള്‍ പരിശോധിക്കുക. അസ്വാഭാവികമായി വല്ല മുഴയോ തടിപ്പോ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കണ്ട് അത് കാന്‍സര്‍ അല്ലെന്ന് ഉറപ്പാക്കുക. ആണെന്ന് തെളിഞ്ഞാല്‍ എത്രയും വേഗം ചികിത്സ തേടുക.

ഒരു കാര്യം ഓര്‍മിക്കുക: രോഗികളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും സ്തനാര്‍ബുദം ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന അസുഖമായി മാറിക്കഴിഞ്ഞു. അതിനാല്‍ സ്തനാര്‍ബുദത്തെ ഭയപ്പെടേണ്ട കാര്യമില്ല. മറിച്ച് മുന്‍കരുതലുകള്‍ എടുക്കുകയും രോഗം നേരത്തേ കണ്ടെത്തി ചികിത്സ തേടുകയുമാണ് വേണ്ടത്.

courtesy. mathrubhumi.

ഹോ ഈ നശിച്ച പനിയേ (സൂക്ഷിക്കണം )

ചിക്കന്‍ ഗുനിയ
കൈകാലുകളിലെ സന്ധികളാണ് മിക്കരോഗികളിലും ബാധിക്കപ്പെടുന്നത്. വേദനയും വീക്കവും ഏറ്റവും കൂടുതലായി കാണുന്നത് കണങ്കാലിലും കൈകളിലെ വിരലുകളിലുമാണ്. അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനകാരണം സന്ധികള്‍ ചലിപ്പിക്കാന്‍ വളരെ പ്രയാസം നേരിടും. കണങ്കാലിനു മുകളിലുണ്ടാകുന്ന നീരും ചിക്കുന്‍ഗുനിയയുടെ പ്രത്യേകതയാണ്.
പ്രതിവിധി

ആശ്വാസകരമായ വസ്തുത 90% പേരിലും ചിക്കുന്‍ഗുനിയയെ തുടര്‍ന്നുള്ള സന്ധിവീക്കം സ്വയമേവ മാറും എന്നതാണ്. എങ്കിലും 10% രോഗികളില്‍ ഇത് മാസങ്ങളോളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പ്രധാനമായും വേദനയും വീക്കവും കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി മരുന്നുകളാണ് ഉപയോഗിക്കുന്നത്. വേദന ശക്തമായിരിക്കുന്ന ഘട്ടത്തില്‍ വിശ്രമവും ആവശ്യമാണ്. ആറാഴ്ച കഴിഞ്ഞിട്ടും വേദനയും വീക്കവും വിട്ടുമാറാത്ത രോഗികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയ സന്ധിവാതങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ആവശ്യമായി വന്നേക്കും. ചെറിയ അളവില്‍ കുറഞ്ഞ കാലത്തേക്ക് മീതൈല്‍ പ്രഡ്‌നി സോലോണും രോഗശമനത്തിന് സഹായിക്കുന്നു.

ഇതോടൊപ്പം തന്നെ സന്ധികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളും ഗുണപ്രദമാണ്. സന്ധിവാതങ്ങള്‍ക്ക് പൊതുവെ തന്നെ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും. രാവിലെയും വൈകുന്നേരവും വ്യ ായാമം ചെയ്യുന്നതും രോഗശമനത്തിനും സഹായിക്കുന്നു. സന്ധിവേദനയും വീക്കവും വിട്ടുമാറാത്ത രോഗികളില്‍ ആമവാതമോ മറ്റ് വാതരോഗങ്ങളോ ഉണ്ടോ എന്ന് വിദഗ്ദ്ധ പരിശോധനയിലൂടെ ഉറപ്പ് വരുത്തേണ്ടാണ്.

ഭയക്കണം ആസ്ത്മ യെ

ഭയക്കണം ആസ്ത്മ യെ

How do you get Asthma? Asthma can arise at any age, but why some people have the disease and others don't is not known. People with asthma have airways that are more sensitive than normal. Doctors know, however, that asthma can sometimes run in families. Asthma attacks can be set off by many different things, these are called triggers. Examples include cold air, vigorous exercise and stress. These triggers may also include 'allergens'. These are present in the environment and contain chemicals that trigger allergic reactions Allergens include, for example, pollen, animal danders, house dust, pollution, some foods, perfumes and cigarette smoke. Allergens cause the lining of the airways to become swollen and inflamed. It produces extra mucus and the muscles of the airways tighten. There is then less room for the air to pass in and out. Attacks may be more frequent or severe in people who have a chest infection  Signs& Symptoms Signs of an asthmatic episode include:
wheezing, rapid breathing (tachypnea), prolonged expiration, a rapid heart rate (tachycardia), rhonchous lung sounds (audible through a stethoscope), and over-inflation of the chest. During a serious asthma attack, the accessory muscles of respiration (sternocleidomastoid and scalene muscles of the neck) may be used, shown as in drawing of tissues between the ribs and above the sternum and clavicles, and the presence of a paradoxical pulse (a pulse that is weaker during inhalation and stronger during exhalation).uring very severe attacks, an asthma sufferer can turn blue from lack of oxygen, and can experience chest pain or even loss of consciousness. Just before loss of consciousness, there is a chance that the patient will feel numbness in the limbs and palms may start to sweat. Feet may become icy cold. Severe asthma attacks may lead to respiratory arrest and death. Despite the severity of symptoms during an asthmatic episode, between attacks an asthmatic may show few signs of the disease.
Treatments   Treatment of asthma can be divided into long-term control and quick-relief medications. Long-term control medications are taken daily to maintain control of persistent asthma. They primarily serve to control airway inflammation .The quick-relief medications are taken to achieve prompt reversal of an acute asthma "attack" by relaxing bronchial smooth muscle.

ഹായ് അറ്റാക്ക്


എന്താണ് പാനിക് അറ്റാക്ക്?

ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.