പഞ്ചാദ്രീശ്വര! മംഗളം ഹരിഹര പ്രേമാകൃതേ മംഗളം

sankar-edakkurussi പഞ്ചാദ്രീശ്വര! മംഗളം ഹരിഹര പ്രേമാകൃതേ മംഗളം പിഞ്ഛാലംകൃത! മംഗളം പ്രണമതാം ചിന്താമണേ മംഗളം പഞ്ചാസ്യധ്വജ! മംഗളം ത്രിജഗതാമാദ്യപ്രഭോ മംഗളം പഞ്ചാസ്ത്രോപമ! മംഗളം ശ്രുതിശിരോലങ്കാര സന്മംഗളം. അർത്ഥം :- പഞ്ചാദ്രീശ്വരനായ (ശബരിമല, പൊന്നമ്പലമല, നീലിമല, കരിമല, അഴുതമല എന്നീ അഞ്ച് മലകളുടെ അധിപതിയായ) ഭഗവാനേ, അവിടുത്തേയ്ക്ക് മംഗളം. ഹരിഹരന്മാരുടെ പ്രേമം ആകാരം പ്രാപിച്ച അവിടുത്തേയ്ക്കു മംഗളം. പിഞ്ഛാലംകൃതനായ (മുടിയില് മയില്പ്പീലി അണിഞ്ഞവനായ) അവിടുത്തേയ്ക്കു മംഗളം. പ്രണമിക്കുന്നവര്ക്ക് ചിന്താമണിയായവനേ(ആഗ്രഹിക്കുന്നതെല്ലാം നല്കുന്ന ചിന്താമണിയെന്ന ദിവ്യരത്നത്തേപ്പോലേ വിളങ്ങുന്നവനേ) അവിടുത്തേയ്ക്കുമംഗളം.പഞ്ചാസ്യ ധ്വജനായ (സിംഹം കൊടിയടയാളമായവനായ) അവിടുത്തേയ്ക്ക് മംഗളം.മൂന്നുലോകങ്ങള്ക്കും ആദ്യപ്രഭുവായ (കാരണമായ) അവിടുത്തേയ്ക്ക് നമസ്ക്കാരം. പഞ്ചാസ്ത്രോപമനായ (അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം എന്നീ അഞ്ച് അസ്ത്രങ്ങള് ഉന്മാദനം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിവയ്ക്കായി പ്രയോഗിക്കുന്ന കാമദേവനു തുല്യം സുന്ദരനായ) ഭഗവാനേ അവിടുത്തേയ്ക്ക് മംഗളം. ശ്രുതിശിരോലങ്കാരമായി(വേദങ്ങള് അലങ്കാരമായിരിക്കുന്ന) അവിടുത്തേയ്ക്ക് നല്ല മംഗളം

ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി

sankar-edakkurussi ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി അംബികേ കാരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി അംബികേ കാരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം തീക്കനൽ ജ്വലിച്ചു തള്ളിയ തീക്ഷമാം നയനങ്ങളും കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി അംബികേ കാരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം ഹരനുടെ കരമതിൽ ഒരുപിടി ജടയതു പാരിലടിച്ചൊരു നേരത്തായ് മദ ഗജമലറിയടുക്കും പോലെ മദിച്ചു കൊതിച്ചു വരും കാളി കരതലമമരും ഖഡും ശൂലം ദാരികനുടെ തല വട്ടകയും വേതാളത്തിൻ ഗളതലമേറി വിളങ്ങി വിലസി വരും കാളി ശംഖ് കടഞ്ഞ കണങ്കാൽ മേലെ കാഞ്ചന മണിയാൽ നൂപുരവും കടുംതുടിരവമോടിടഞ്ഞൊരു നടനം ആടി നടുക്കി വരും കാളി രക്തവസ്ത്ര ധാരിണി മഹാട്ടാഹാസ രൂപിണി ശ്മശാനനൃത്തലാലസേ കപാല മാല ധാരിണി കൃഷ്ണ ഖദ്ഗ ശോഭിതേ ത്രിശൂലിനി കപാലികേ പ്രപഞ്ചകാരണേ ശിവേ രാജരാജ പൂജിതേ ചിദഗ്നികുണ്ഡനർത്തകി ചിദംബരപ്രവേശിനി ചിദഗ്നി ഭസ്മ ധാരിണി ചിദംബരേശ്വരി ശിവേ അനേകശസ്ത്ര ധാരിണി ദിഗംബരേ ഭയങ്കരീ മഹാകപാ പ്രദായിനി കാളികേ നമോസ്തുക കാളികേ നമോസ്തുതേ ഭദ്ര കാളികേ നമോസ്തുതേ

അമ്മേ നിൻ തിരുവുള്ളം lyrics (amme nin thiruvullam sreelakamay lyrics)

sankar-edakkurussi അമ്മെ നിൻ തിരുവുള്ളം ശ്രീലകമായ് നടയിൽ ഞാൻ സോപാന സംഗീതമായ് ………………………..2 ശ്രീരാഗമൊഴുകുന്നു ഇടക്കയുമുണരുന്നു …………………2 ശ്രീരാഗമൊഴുകുന്നു ഇടക്കയുമുണരുന്നു …………………2 ദര്ശനം നൽകുവാൻ വൈകുവതെന്തു നീ ശ്രീരാഗമൊഴുകുന്നു ഇടക്കയുമുണരുന്നു …………………GROUP ദര്ശനം നൽകുവാൻ വൈകുവതെന്തു നീ നാമങ്ങളായിരമെഴുതി ഞാൻഉരുവിട്ടു …………………..2 അശ്രുബിന്ദുക്കളായ് അർച്ചനയും ചെയ്തു എന്നുമെൻ ഉയിരിന്നു തുണയാകുമെന്നമ്മ …………………….2 തൊഴുതുരുകൊന്നൊരീ അടിയനിൽ കനിയണെ അമ്മെ നിൻ…………………. വിഘ്ന വിനാശന സഹിതയായ് മരുവുന്ന ………………………2 ഭദ്രേ ഭഗവതി ദുർഗ്ഗതി നാശിനി വിഘ്ന വിനാശന സഹിതയായ് മരുവുന്ന ……………..GROUP ഭദ്രേ ഭഗവതി ദുർഗ്ഗതി നാശിനി നാലുശ്ശേരി കാവിൽ വാഴും പ്രഭാമയി…………………2 തൃക്കടാക്ഷത്തിനാൽ അടിയരിൽ കനി യില്ലേ

ക്ഷേത്രദര്‍ശനത്തിനു പിന്നിലുള്ള ചില രഹസ്യങ്ങള്‍

sankar-edakkurussi
ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്.എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പാദരക്ഷ പുറത്ത്
ക്ഷേത്രമതില്‍ക്കെട്ട പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.

പുരുഷന്‍മാരുടെ മേല്‍വസ്ത്രം
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്.

ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം
ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്.

*പ്രദക്ഷിണം വെയ്ക്കുന്നതെന്തിന് *
പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം.

ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ടശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം.

വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്
വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.
ഏത്തമിടുന്നത് ഒരു വ്യായാമമുറയാണ്

*നടയ്ക്കു നേരെ നിന്ന് തൊഴരുത് *
നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.

*ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ? *
ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.