പഞ്ചാദ്രീശ്വര! മംഗളം ഹരിഹര പ്രേമാകൃതേ മംഗളം

sankar-edakkurussi പഞ്ചാദ്രീശ്വര! മംഗളം ഹരിഹര പ്രേമാകൃതേ മംഗളം പിഞ്ഛാലംകൃത! മംഗളം പ്രണമതാം ചിന്താമണേ മംഗളം പഞ്ചാസ്യധ്വജ! മംഗളം ത്രിജഗതാമാദ്യപ്രഭോ മംഗളം പഞ്ചാസ്ത്രോപമ! മംഗളം ശ്രുതിശിരോലങ്കാര സന്മംഗളം. അർത്ഥം :- പഞ്ചാദ്രീശ്വരനായ (ശബരിമല, പൊന്നമ്പലമല, നീലിമല, കരിമല, അഴുതമല എന്നീ അഞ്ച് മലകളുടെ അധിപതിയായ) ഭഗവാനേ, അവിടുത്തേയ്ക്ക് മംഗളം. ഹരിഹരന്മാരുടെ പ്രേമം ആകാരം പ്രാപിച്ച അവിടുത്തേയ്ക്കു മംഗളം. പിഞ്ഛാലംകൃതനായ (മുടിയില് മയില്പ്പീലി അണിഞ്ഞവനായ) അവിടുത്തേയ്ക്കു മംഗളം. പ്രണമിക്കുന്നവര്ക്ക് ചിന്താമണിയായവനേ(ആഗ്രഹിക്കുന്നതെല്ലാം നല്കുന്ന ചിന്താമണിയെന്ന ദിവ്യരത്നത്തേപ്പോലേ വിളങ്ങുന്നവനേ) അവിടുത്തേയ്ക്കുമംഗളം.പഞ്ചാസ്യ ധ്വജനായ (സിംഹം കൊടിയടയാളമായവനായ) അവിടുത്തേയ്ക്ക് മംഗളം.മൂന്നുലോകങ്ങള്ക്കും ആദ്യപ്രഭുവായ (കാരണമായ) അവിടുത്തേയ്ക്ക് നമസ്ക്കാരം. പഞ്ചാസ്ത്രോപമനായ (അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം എന്നീ അഞ്ച് അസ്ത്രങ്ങള് ഉന്മാദനം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിവയ്ക്കായി പ്രയോഗിക്കുന്ന കാമദേവനു തുല്യം സുന്ദരനായ) ഭഗവാനേ അവിടുത്തേയ്ക്ക് മംഗളം. ശ്രുതിശിരോലങ്കാരമായി(വേദങ്ങള് അലങ്കാരമായിരിക്കുന്ന) അവിടുത്തേയ്ക്ക് നല്ല മംഗളം

No comments:

Post a Comment

എഴുതുക എനിക്കായി....