കള്ള് പെരുപ്പിക്കാന്‍ കൊളംബോ പേസ്റ്റ്

കള്ള് പെരുപ്പിക്കാന്‍ കൊളംബോ പേസ്റ്റ്

തിരുവനന്തപുരം: കള്ള് പെരുപ്പിക്കാന്‍കൊളംബോ പേസ്റ്റ്. വീര്യംകൂട്ടാന്‍ ഡയസേപാമും മെത്തനോളും. ഇതാണ് നാട്ടില്‍സുലഭമായ വ്യാജക്കള്ളിന്റെ രസതന്ത്രം. കേരളത്തില്‍ ആകെഉത്പാദിപ്പിക്കപ്പെടുന്ന നാലുലക്ഷം ലിറ്റര്‍ കള്ള് 20 ലക്ഷം ലിറ്ററാക്കിപെരുപ്പിക്കുന്നത് ഇങ്ങനെയാണ്.

കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ഘട്ടം മുതല്‍ ആരംഭിക്കുന്നക്രമക്കേടും നിയമലംഘനവും വ്യാജമദ്യനിര്‍മാണവും വില്പനയുംവരെ ഒരുതടസ്സവുമില്ലാതെ തുടരുന്നു. ഒരു കള്ളുഷാപ്പിന് ലൈസന്‍സ് ലഭിക്കുന്നതിന്കുറഞ്ഞത് 50 തെങ്ങുകളെങ്കിലും ചെത്തണമെന്നാണ് ചട്ടം. 500, 1000 എന്നിങ്ങനെചെത്തുന്ന തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി 'വൃക്ഷക്കരം' അടച്ചാണ്ഷാപ്പുടമകള്‍ ലൈസന്‍സ് നേടുന്നത്. 1000 തെങ്ങുകള്‍ ചെത്തി കള്ള്ഉത്പാദിപ്പിക്കുന്നതായി കണക്ക് പെരുപ്പിച്ച് കാട്ടുന്നതിനാണ് കൂടുതല്‍തെങ്ങുകള്‍ക്ക് വൃക്ഷക്കരം കരാറുകാര്‍ അടയ്ക്കുന്നത്.

തെങ്ങ് ചെത്തി ഉത്പാദിപ്പിക്കുന്ന 200 ലിറ്റര്‍ കള്ള് 1000 ലിറ്റര്‍ആക്കുന്നതിനാണ് കൊളംബോപേസ്റ്റും ഡയസേപാമും ഉപയോഗിക്കുന്നത്. ശരിയായകള്ളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ആവശ്യത്തിന്ഡയസേപാമും കൊളംബോപേസ്റ്റും ചേര്‍ക്കുക എന്നതാണ് രീതി. കള്ളിന്റെരൂപഭാവങ്ങള്‍ ലഭിക്കുന്നതിനാണ് കൊളംബോപേസ്റ്റ്. ലഹരിക്കുവേണ്ടിയാണ് ഡയസേപാം ചേര്‍ക്കുന്നത്. ഡയസേപാം ഗുളികയ്ക്ക് ഇപ്പോള്‍ വില വളരെ കൂടുതലായതുകൊണ്ടും പലപ്പോഴും കിട്ടാതെവരുന്നതുകൊണ്ടുമാണ് മെത്തനോള്‍ ഉപയോഗിച്ചുതുടങ്ങിയത്.

ഡയസേപാമിനെ അപേക്ഷിച്ച് മെത്തനോള്‍ അപകടകാരിയാണ്. ഇതാണ് ദുരന്തത്തിന് കാരണമാകുന്നത്
 .

No comments:

Post a Comment

എഴുതുക എനിക്കായി....