വെള്ളയപ്പം
1. കുത്തരിപ്പൊടി വറുത്തത് അര കി.ഗ്രാം
2. ചെമ്പാവ് ചോറ് മുക്കാല്‍ കപ്പ്
3. ഇളയ തേങ്ങ ഒന്നര വലിയ തേങ്ങ
4. വെളുത്തുള്ളി മൂന്ന് അല്ലി
ചുവന്നുള്ളി അഞ്ചെണ്ണം
ജീരകപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
5. തേങ്ങാവെള്ളം 500 മില്ലി.
(200 ഗ്രാം പഞ്ചസാരയിട്ട് മൂന്നു ദിവസം വെച്ചത്)
6. യീസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
7. ഉപ്പ് ആവശ്യത്തിന്
ചോറ് മുക്കാല്‍ തേങ്ങാവെള്ളത്തില്‍ അരച്ച് അരിപ്പൊടിയും യീസ്റ്റും ചേര്‍ത്ത് ഇളക്കി ഏഴു മണിക്കൂര്‍ വെക്കുക. ബാക്കി തേങ്ങാവെള്ളത്തില്‍ തേങ്ങയും നാലാമത്തെ ചേരുവകളും കൂടെ അരച്ച് മൂന്നു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. ആവശ്യത്തിനു ഉപ്പും, പഞ്ചസാരയും വേണമെങ്കില്‍ ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ദോശക്കല്ലു ചൂടാക്കി ഒരു ചെറിയ തവി മാവ് മൂന്നിഞ്ച് വലുപ്പത്തില്‍ ഒഴിക്കുക (പരത്തരുത്). ഒരേസമയം നാലോ അഞ്ചോ അപ്പം ഒഴിക്കാം. വേണമെങ്കില്‍ അടച്ചു വെച്ച് വേവിക്കുക. ഒരു വശം വെന്തതിനു ശേഷം തിരിച്ചിടുക. ഇറച്ചി സ്റ്റ്യൂവോ മപ്പാസോ ആണ് ഇതിന്റെ കൂടെ നല്ലത്.
No comments:
Post a Comment
എഴുതുക എനിക്കായി....