പ്രവാസി വോട്ട് പേര് ചേര്‍ക്കുക

sankar-edakurussi

പതിനെട്ടു വയസ്സ് പൂര്‍ത്തിയായവരും ഇന്ത്യയുടെ പുറത്തു താമസക്കാരും മറ്റു രാജ്യത്ത് പൌര്വതം ഇല്ലാത്തവരും നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവരും ആയ എല്ലാവര്‍ക്കും ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു വോട്ട് ചെയ്യാം,അതിനു പാസ്പോര്‍ട്ടില്‍ ഇതു താമസ സ്ഥലമാണോ കാണിച്ചിട്ടുള്ളത് അവിടത്തെ ഇല ക്ട്രല്‍ ഓഫീസര്‍ക്ക് നേരിട്ടോ തപ്പാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് പാസ്പോര്‍ട്ടുമായി ചെന്ന് വോട്ട് ചെയ്യാവുന്നതാണ്.
ഒരു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ,പാസ്പോര്‍ട്ട്‌ കോപ്പി (വിസ പേജ് അടക്കം ) എന്നിവ അപേക്ഷ ഫോമിന്‍റെ കൂടെ വെക്കേണ്ടതാണ്,നേരിട്ടാണ് അപേക്ഷ നല്‍കുന്നത് എങ്കില്‍ ഒറിജിനല്‍ പാസ്പോര്‍ട്ട്‌(വെരിഫൈ ചെയ്തു അപ്പോള്‍ തന്നെ തിരിച്ചു നല്‍കും),തപ്പാല്‍ വഴി ആണെങ്കില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത പാസ്പോര്‍ട്ട്‌ കോപ്പി എന്നിവ കൂടെ വേണം .
for forms

http://www.4shared.com/document/XZ5C9lK3/4ADDRESS.html
http://www.4shared.com/document/Ta1-WQCK/3FORM6A.html

No comments:

Post a Comment

എഴുതുക എനിക്കായി....