ചായയിലും  ഇത്രയൊക്കെയോ

sankar-edakurussi

'വാ ചായ കുടിക്കാം' എന്നു പറഞ്ഞ്‌ ആരെങ്കിലും ക്ഷണിച്ചാല്‍ 'പൈസ നീ കൊടുക്കണം' എന്നു മറുപടി നല്‍കാന്‍ വരട്ടെ. സ്വന്തം പോക്കറ്റില്‍നിന്നു കാശു മുടക്കിയാണെങ്കിലും ഒരു ചായ കുടിക്കുന്നതുകൊണ്ടു നഷ്‌ടമുണ്ടാകില്ല.
മറിച്ച്‌ ആരോഗ്യപരമായി നേട്ടമേ ഉണ്ടാകൂ. ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകള്‍ ധമനീവികാസത്തെ സഹായിക്കുകയും അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും.
രക്‌തക്കുഴലുകള്‍ ചുരുങ്ങുന്നതു മൂലം ശരീരത്തിന്റെ പ്രത്യേക ഭാഗത്തു രക്‌തയോട്ടം ഇല്ലാതാകുന്നതു വഴിയുണ്ടാകുന്ന പക്ഷാഘാതം 21 ശതമാനംവരെ കുറയ്‌ക്കാന്‍ ഒരു ദിവസം മൂന്നോ നാലോ കപ്പു ചായ കുടിക്കുന്നതിലൂടെ സാധിക്കും. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കുകയും മലിനീകരണം മൂലമുണ്ടാകുന്ന ശാരീരികാസ്വാസ്‌ഥ്യങ്ങള്‍ ഒരു പരിധിവരെ കുറയ്‌ക്കുകയും ചെയ്യും.
ആന്റീ ഓക്‌സിഡന്റ്‌ കൂടിയായ പോളിഫിനോളുകള്‍ അര്‍ബുദത്തെ പ്രതിരോധിക്കും. ചായയില്‍ കാണപ്പെടുന്ന എല്‍-തിയാനിന്‍ മാനസിക പിരിമുറുക്കം കുറയ്‌ക്കുകയും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. പല്ലുകള്‍ക്കു ബലമേകാന്‍ സഹായിക്കുന്ന ഫ്‌ളൂറൈഡുകള്‍ ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
ചായ പതിവായി കുടിക്കുന്നത്‌ എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പനിയെ ചെറുക്കാനും ചായ ഉത്തമമാണ്‌. പാല്‍ ചേര്‍ക്കാത്ത ചായയില്‍ കലോറി ഇല്ലാത്തതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും സഹായകമാണ്‌. കൂടാതെ അലര്‍ജിക്കുള്ള ഉത്തമ ഔഷധം കൂടിയാണു ചായ. എന്നാല്‍ പിന്നെ, ഒരു ചായയാകാം അല്ലേ? പൈസ... ഞാന്‍തന്നെ കൊടുക്കാം!
by net

No comments:

Post a Comment

എഴുതുക എനിക്കായി....