IE9യും ഗൂഗിള്‍ ക്രോം 10 നേയും നേരിടാന്‍ മോസില ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പ് . കാഴ്‌ചയിലും പ്രവര്‍ത്തനത്തിലും നിലവിലുളള ഫയര്‍ഫോക്‌സ് 3.6.15 ല്‍ നിന്ന് ഏറെ മാറ്റങ്ങളുമായാണ് പുതിയ പതിപ്പ് വരുന്നത് . ടാബ് ലേഔട്ടില്‍ മാറ്റം പ്രകടമാണ് . അഡ്രസ്‌ബാറിലെ മാറ്റങ്ങളും ശ്രദ്ധേയം. പാസ്‌വേര്‍ഡുകള്‍, ബുക്ക്‌മാര്‍ക്ക്‌സ് , ഹിസ്‌റ്ററി, ടാബുകള്‍ എന്നിവയും കൂടുതല്‍ ഉപഭോക്‌തൃ സൗഹൃദത്തിലായി. നിലവിലുള്ള പതിപ്പിനെക്കാള്‍ മൂന്നിരട്ടി വേഗവും ആറിരട്ടി സൗകര്യങ്ങളും പുതിയ പതിപ്പിലുണ്ടെന്നാണ് അവകാശവാദം.
പുതിയ ജാവ സ്‌ക്രിപ്‌റ്റ് എഞ്ചിനാണ് ഉപയോഗിക്കുന്നത് . WebM ,HD-videos എന്നിവയേയും പിന്തുണയ്‌ക്കും. മൊബൈല്‍ ഫോണുകള്‍ക്കായുളള പതിപ്പും രംഗത്തുണ്ട് .
|
|
No comments:
Post a Comment
എഴുതുക എനിക്കായി....