സൗജന്യ എസ്.എം.എസ്. അലര്‍ട്ടുമായി ഹോട്ട്‌മെയില്‍.
ഇമെയില്‍ രംഗത്ത് യാഹുവിന്റെയും ഗൂഗിളിന്റെയും കടന്നുകയറ്റത്തോടെ കുത്തക നഷടപ്പെട്ട മൈക്രോസോഫ്ടിന്റെ ഹോട്ട്‌മെയില്‍ ഇപ്പോള്‍ അതിജീവനത്തിനായി പുതിയ വഴി തേടുകയാണ്. സ്ഥിരമായി ഇമെയില്‍ നോക്കാത്ത വ്യക്തികള്‍ക്കും സ്വന്തമായി ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തവര്‍ക്കും സൗകര്യപ്രദമായ സംവിധാനമാണ് ഇപ്പോള്‍ ഹോട്ട്‌മെയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സൗജന്യ എസ്.എം.എസ്.അലര്‍ട്ടാണ് പുതിയ സംവിധാനം.
നിങ്ങളുടെ ഹോട്ട്‌മെയില്‍ ഇന്‍ബോക്‌സില്‍ ഒരു പുതിയ മെയില്‍ വന്നുകഴിഞ്ഞാല്‍ ഉടന്‍തന്നെ, അതെപ്പറ്റി ചെറിയൊരു വിവരണം നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി അയയ്ക്കും. വന്ന മെയിലിന്റെ സ്വഭാവം നോക്കി, അത്യാവശ്യമുള്ളതാണെങ്കില്‍ മാത്രം ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് മെയില്‍ പരിശോധിച്ചാല്‍ മതി.
ഈ സംവിധാനം ലഭിക്കാന്‍ വേണ്ടി ഹോട്ട്‌മെയില്‍ ഉപഭോക്താക്കള്‍ www.mobile.live.com എന്ന വെബ്‌സൈറ്റില്‍ കയറിയ ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അവിടെ നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈലിലേക്ക് അവര്‍ അയക്കുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കുക. ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്ന് നിങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാകും.
ഇമെയില്‍ ഉപഭോക്താക്കളുടെ ഇടയില്‍ വിപ്ലവകരമായ മാറ്റമായിരിക്കും ഈ സംവിധാനം വഴി ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ചില വെബ്‌സൈറ്റുകള്‍ ഈ സംവിധാനം നല്‍കുന്നുണ്ടെങ്കിലും അവയൊന്നും ഇമെയിലിലേക്ക് നേരിട്ട് ബന്ധം നല്‍കുന്നില്ല.
ഹോട്ട്‌മെയിലിന്റെ പുതിയ സേവനം ലഭിക്കാന്‍ ഫോണില്‍ പ്രത്യേകമായ സെറ്റിങ്ങ്‌സ് ഒന്നും ചെയ്യേണ്ടതില്ല. ജൂണ്‍ 10 മുതലാണ് ഈ സേവനം ആരംഭിച്ചത്.

by net
No comments:
Post a Comment
എഴുതുക എനിക്കായി....