നെഞ്ചുവേദന (ആന്‍ജൈന)
ലക്ഷണങ്ങള്‍: ഇത് ആര്‍ക്കും സംഭവിക്കാം. കടുത്ത നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നെഞ്ചിനുമീതെ വലിയ ഭാരം കയറ്റിവച്ചതുപോലെയുള്ള തോന്നല്‍. ഇവയാണ് സാധാരണയായി ആര്‍ജൈന എന്ന പേരില്‍ പറയുക. പലരിലും വ്യത്യസ്‌തമായ ലക്ഷണങ്ങളാണ് ചിലപ്പോള്‍ ഉണ്ടാവുക. ചില ആളുകള്‍ക്ക് നെഞ്ചിലെ വേദനയോടൊപ്പം കൈകള്‍, കഴുത്ത്, തൊണ്ട എന്നീ ശരീരഭാഗങ്ങളിലും വേദന അനുഭവപ്പെടാറുണ്ട്. ചിലരില്‍ നെഞ്ചുവേദനയുള്ള സമയത്ത് ശരീരം മുഴുവന്‍ അമിതമായി വിയര്‍ക്കുക. ക്ഷീണം തോന്നുക, ശ്വാസംമുട്ടല്‍ എന്നിവയും അനുഭവപ്പെടും. കൊറോണറി ആര്‍ട്ടറി ഡിസീസിന്റെ (സിഎസി) സര്‍വ്വസാധാരണമായ ലക്ഷണമാണ് നെഞ്ചുവേദന അഥവാ ആന്‍ജൈന.
കൊറോണറി ആര്‍ട്ടറി ഡിസീസ്
ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്‌തം പമ്പുചെയ്യുന്ന മാംസപേശിയാണ് ഹൃദയം. ശരീരത്തിലെ മറ്റു പേശികളെപ്പോലെ തന്നെ ഹൃദയത്തിനും അതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഓക്‌സിജന്‍ അത്യാവശ്യമാണ്. ധമനികള്‍ എന്നു വിളിക്കുന്ന രക്‌തക്കുഴലിലൂടെയാണ് ഓക്‌സിജന്‍ ഹൃദയത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും എത്തിച്ചേരുന്നത്. രക്‌തവും ഓക്‌സിജനും ആവശ്യത്തിന് ലഭ്യമല്ലാതെ വരുന്ന അവസരങ്ങളിലാണ് നെഞ്ചുവേദനയും ഹൃദയാഘാതവും ഉണ്ടാവുന്നത്.
ആരോഗ്യമുള്ള ഹൃദയധമനികള്‍
ഹൃദയത്തിന്റെ പുറംഭാഗത്ത് പൊതിഞ്ഞിരിക്കുന്നതുപോലെയാണ് കൊറോണറി ധമനികള്‍ കാണപ്പെടുന്നത്. ഹൃദയപേശികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ അടങ്ങിയ രക്‌തം എത്തിച്ചു കൊടുക്കുക എന്നതാണ് അവയുടെ ധര്‍മ്മം. ഹൃദയത്തിന്റെ പ്രവര്‍ത്തനം അനുസരിച്ചാണ് ഓക്‌സിജന്റെ ആവശ്യം. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും ഹൃദയപേശികള്‍ക്ക് ഓക്‌സിജന്‍ അടങ്ങിയ രക്‌തം കൂടുതലായി ആവശ്യം വരികയും ചെയ്യും. ആരോഗ്യമുള്ള ഹൃദയധമനികള്‍ക്ക് ഈ ജോലി കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയും.
ഹൃദയാഘാതം എങ്ങനെ?
കൊറോണറി ധമനികളില്‍ രക്‌തക്കട്ട, പ്ലാക്ക് എന്നിവ ഉണ്ടാവുന്നതു കാരണം രക്‌തപ്രവാഹം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. രക്‌തക്കട്ട, പ്ലാക്ക് എന്നീ തടങ്ങള്‍ ഉള്ള ഭാഗത്തെ ഹൃദയപേശികള്‍ക്ക് ഓക്‌സിജന്‍ കലര്‍ന്ന രക്‌തം ലഭിക്കാതെ വരുമ്പോള്‍ ഈ പേശികള്‍ ഒരിക്കല്‍ നാശം സംഭവിച്ചു കഴിഞ്ഞാല്‍ പുനരുജ്‌ജീവിപ്പിക്കാന്‍ സാധ്യമല്ല. ഒരാള്‍ ഹൃദയാഘാതത്തെ അതിജീവിച്ചാലും അതുമൂലം ഹൃദയപേശികള്‍ക്ക് ഉണ്ടാവുന്ന നാശം പിന്നീട് മരണത്തിന് കാരണമായിത്തീര്‍ന്നേക്കാം.
കാരണങ്ങള്‍: ഹൃദയാഘാതത്തിന് കാരണമാവുന്ന വളരെയധികം ഘടകങ്ങള്‍ ഉണ്ട്. ഇതില്‍ ചില ഘടകങ്ങള്‍ നമുക്ക് മാറ്റാന്‍ കഴിയില്ല. പ്രായം, പാരമ്പര്യ, ലിംഗവ്യത്യാസം എന്നിവയാണത്. പ്രായം കൂടുന്നതിനനുസരിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹൃദയാഘാതനിരക്ക് കൂടുതല്‍. മാത്രമല്ല അവരില്‍ അത് വളരെ നേരത്തെ സംഭവിക്കുകയും ചെയ്യും. ഹൃദ്രോഗസാധ്യതയെ സാരമായി ബാധിക്കുന്ന മറ്റൊരു ഘടകമാണ് പാരമ്പര്യം. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും കൊറോണറി ആര്‍ട്ടറി ഡിസീസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അതുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം
അമിതമായ മാനസികസമ്മര്‍ദ്ദം ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍, ഉറക്കമില്ലായ്‌മ എന്നിങ്ങനെ രക്‌തസമ്മര്‍ദ്ദം കുതിച്ചുയരാന്‍ കാരണങ്ങള്‍ നിരവധിയാണ്. രക്‌തസമ്മര്‍ദ്ദം കൂടുന്നതോടെ ഹൃദയത്തിന്റെ ജോലിഭാരം വളരെയധികം വര്‍ദ്ധിക്കും. ഇങ്ങനെ വരുമ്പോള്‍ അത് ഹൃദയത്തിനും ധമനികള്‍ക്കും സാരമായ കേടുവരുന്നതിന് കാരണമാവുകയും ചെയ്യും. കാലൊച്ച കേള്‍പ്പിക്കാതെ നിശബ്‌ദം കടന്നുവരുന്ന കൊലയാളിയെപ്പോലെയാണ് രക്‌തസമ്മര്‍ദ്ദം. അതുണ്ടാക്കുന്ന ഹൃദയാഘാതത്തിന്റെ തീവ്രത വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒരു രോഗലക്ഷണവും പ്രകടമാക്കുന്നതിനു മുമ്പ് രോഗി മരണത്തിനു കീഴ്‌പ്പെടാനും സാധ്യതയുണ്ട്.
പുകവലി
ഓരോ തവണ സിഗരറ്റ് വലിക്കുമ്പോഴും മരണത്തിന്റെ വിഷം കലര്‍ന്ന ശ്വാസമാണ് നിങ്ങള്‍ ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന വിഷപദാര്‍ത്ഥം ശ്വാസകോശ അര്‍ബുദത്തിനുവരെ കാരണമാവുന്ന ഒന്നാണ്. ഈ വിഷവസ്‌തു രക്‌തത്തില്‍ കലര്‍ന്ന് രക്‌തപ്രവാഹം തടപ്പെടുത്തുമ്പോള്‍ ഹൃദയപേശികളിലേക്കുള്ള രക്‌തത്തിന്റെ അളവ് കുറയുകയും ഹൃദ്രോഗസാധ്യത വര്‍ധിക്കുകയും ചെയ്യും. നിങ്ങള്‍ സിഗരറ്റ് വലിച്ചില്ലെങ്കിലും മറ്റുള്ളവര്‍ പുകവലിക്കുന്നത് ശ്വസിക്കാനിടയായാല്‍പോലും ഹൃദ്രോഗസാധ്യതയുണ്ട് എന്നറിയുക.
കൊളസ്‌ട്രോളും വില്ലന്‍ തന്നെ
മനുഷ്യശരീരത്തിലെ രക്‌തത്തില്‍ കൊഴുപ്പ് (കൊളസ്‌ട്രോള്‍) അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്. എന്നാല്‍ രക്‌തത്തില്‍ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും അത് രക്‌തക്കുഴലുകളുടെ ഉള്ളില്‍ അടിഞ്ഞുകൂടി രക്‌തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും. ഹൃദയത്തിലേക്ക് ആവശ്യമായ രക്‌തം എത്തിച്ചേരാതെ വരുമ്പോള്‍ അത് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും ഹൃദ്രോഗസാധ്യത ഉണ്ടാവുകയും ചെയ്യും. ശാരീരികമായ അധ്വാനക്കുറവ് അമിതവണ്ണം, അമിതഭാരം, പ്രമേഹം ഇവയൊക്കെയും ഹൃദ്രോഗമുണ്ടാകാന്‍ കാരണമാവുന്ന ഘടകങ്ങളാണ്. നാശം സംഭവിച്ചിട്ടുള്ള ധമനികള്‍, രക്‌തത്തിന്റെ ഘടനയിലുള്ള ചില വ്യത്യാസങ്ങള്‍ എന്നിവകൊണ്ടുള്ള ഹൃദയാഘാതം സംഭവിക്കാം.
ഹൃദയപേശികളുടെ ക്ഷമത ഉറപ്പുവരുത്താന്‍
ഹൃദയപേശികളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇന്ന് നിരവധി പരിശോധനകളുണ്ട്. ഇതിലൂടെ നിങ്ങളുടെ ഹൃദയത്തിന് എത്രമാത്രം സുരക്ഷയുണ്ട് എന്നും ഹൃദയപേശികള്‍ക്ക് എത്രമാത്രം നാശം സംഭവിച്ചിട്ടുണ്ട് എന്നും മനസിലാക്കാന്‍ കഴിയും.
സ്‌ട്രസ് ഇമേജിംഗ് ടെസ്‌റ്റ്: ശാരീരികമായി ഏതെങ്കിലും അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളുടെ ഹൃദയം എങ്ങനെ രക്‌തം പമ്പുചെയ്യുന്നു എന്നു മനസിലാക്കാന്‍ കഴിയും. ഹൃദയധമനികള്‍ക്ക് രക്‌തം കൂടുതല്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അത് നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടോ എന്നും അറിയാന്‍ പറ്റും.
ന്യൂക്ലിയര്‍ ടെസ്‌റ്റ്: മരുന്ന് കുത്തിവച്ചശേഷമാണ് ഈ ടെസ്‌റ്റ് നടത്തുക. ഹൃദയത്തിന്റെ ചിത്രങ്ങള്‍ എടുത്ത് അതിലൂടെ ഹൃദയപേശികളിലേക്കുള്ള രക്‌തപ്രവാഹത്തിന്റെ തോത് മനസിലാക്കാന്‍ ഈ ഹൃദയ പരിശോധനയിലൂടെ
thanks mangalam
No comments:
Post a Comment
എഴുതുക എനിക്കായി....