അര്‍ബുദ ചികിത്സാരംഗത്ത് വിപ്‌ളവം സൃഷ്ടിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്.
ചര്‍മ്മത്തിലെ കാന്‍സറിനെ ചുരുക്കി ഇല്ലാതാക്കുന്ന ഗുളിക വികസിപ്പിപ്പെടുത്താണ് ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ പ്രശംസനീയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.വൈദ്യശാസ്ത്രരംഗത്ത് പെന്‍സിലിന്റെ കണ്ടെത്തലിന് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമാണിത്.
ജീനിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ മരുന്ന് ഉപയോഗിച്ച 32 പേരില്‍ 24 പേരുടെ അര്‍ബുദ വളര്‍ച്ചയും അത്ഭുതകരമാം വിധം ഇല്ലാതായതായെന്ന് ബ്രിട്ടനില്‍ നിന്നുള്ള ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്തു.
പിഎല്‍എക്‌സ്4032 എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക ജീന്‍ ഇഴപിരിയലിന്റെ പൂര്‍ണ അറിവുള്‍ക്കൊണ്ട അര്‍ബുദ ചികിത്സാരംഗത്തെ ആദ്യം മരുന്നാണെന്ന് പറയപ്പെടുന്നു. കേംബ്രിഡ്ജിലെ കാന്‍സര്‍ ജിനോം പ്രോജക്ടിലെ പ്രൊഫസര്‍ മൈക്ക്‌ഗ്രേറ്റന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്് മരുന്ന് വികസിപ്പിച്ചെടുത്തത്.
ഓരോവര്‍ഷവും ബ്രിട്ടനില്‍ മാത്രമായി പതിനായിരത്തോളം പേരിലാണ് മലിഗന്റ് മെലനോമ എന്ന സ്‌കിന്‍ കാന്‍സര്‍ കണ്ടെത്തുന്നത്. മെലിഗന്റ് മെലനോമ ചര്‍മ്മ അര്‍ബുദങ്ങളില്‍ ഏറ്റവും മാരകമായതാണ്. കൂടുതലായി സൂര്യപ്രകാശമേല്‍ക്കുന്നതാണ് ഈ കാന്‍സറിന് പ്രധാന കാരണമെന്നാണ് പഠനങ്ങളില്‍ നിന്നും കണ്ടെത്തിയത്.
No comments:
Post a Comment
എഴുതുക എനിക്കായി....