സ്ത്രീകള്‍ മാത്രം വായിക്കുക

sankar-edakurussi
സ്ത്രീകള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍
പലപ്പോഴും സ്ത്രീകള്‍ സ്വന്തം രോഗലക്ഷണങ്ങള്‍ അവഗണിക്കുകയാണ്. ഇത് വൈകി മാത്രം രോഗം തിരിച്ചറിയാന്‍ ഇടയാക്കുന്നു. പൊതുവെ ആരോഗ്യകാര്യത്തില്‍ സ്ത്രീകള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ ഏതെല്ലാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു...
ഭര്‍ത്താവിനെയും കൊണ്ടാണ് ആലപ്പുഴയിലെ വീട്ടമ്മ രോഹിണി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിയത്. അമിതമദ്യപാനമുണ്ടാക്കിയ ലിവര്‍സിറോസിസായിരുന്നു അയാള്‍ക്ക്. ഓരോവട്ടവും ഭര്‍ത്താവിന്റെ കൈപിടിച്ച് ചികിത്സക്കെത്തുമ്പോഴും രോഹിണിയറിഞ്ഞില്ല. ഭര്‍ത്താവിനേക്കാള്‍ ഗുരുതരമായൊരു രോഗമുണ്ടായിരുന്നു തനിക്കെന്ന്. റുമറ്റോ ആര്‍ത്രൈറ്റിസ് ബാധിതയായിരുന്നു അവര്‍. പക്ഷേ പലവട്ടം രോഗലക്ഷണങ്ങള്‍ കണ്ടപ്പോഴും അവരത് ശ്രദ്ധിച്ചേയില്ല. -ആലപ്പുഴ മെഡിക്കല്‍കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബി. പത്മകുമാര്‍ പങ്കുവെച്ച ഈ ചികിത്സാനുഭവത്തിലുണ്ട് കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്.
രോഗലക്ഷണങ്ങള്‍ കണ്ടാലും സ്ത്രീകള്‍ ചികിത്സ തേടാന്‍ മടിക്കുന്നു. ഒടുവില്‍ ഗുരുതരാവസ്ഥയിലെത്തുമ്പോഴാവും ഡോക്ടറെ തേടിയെത്തുന്നത്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ സ്വന്തം ആരോഗ്യത്തെ അവര്‍ അവഗണിക്കുകയാണ്. രോഗങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളും സ്ത്രീകളെ ചികിത്സ തേടാന്‍ വൈകിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഹൃദ്രോഗമോ സ്ത്രീകള്‍ക്കോ

ഇങ്ങനെ ചോദിക്കാത്ത സ്ത്രീകളില്ലെന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്. ഹൃദ്രോഗം ഒരു പുരുഷരോഗമാണെന്നാണ് സ്ത്രീകളുടെ പൊതുധാരണ. ആണുങ്ങളെപ്പോലെ പ്രകടമായ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണാത്തതാണ് ഇതൊരു പുരുഷരോഗമായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നത്. നിശ്ശബ്ദഹൃദയാഘാതമാണ് പലപ്പോഴും സ്ത്രീകളിലുണ്ടാവുന്നത്. പ്രകടമായ നെഞ്ചുവേദന അവര്‍ക്ക് ഉണ്ടാവണമെന്നില്ല. ക്ഷീണംവിയര്‍പ്പ്മനംപിരട്ടല്‍ തുടങ്ങിയവയാവും പലപ്പോഴും പ്രാഥമിക ലക്ഷണങ്ങള്‍. ഇത് ഭക്ഷണത്തിന്റെ പ്രശ്‌നമാണെന്ന് കരുതി സ്ത്രീകള്‍ തള്ളിക്കളയും.ചിലപ്പോള്‍ സ്വയം ചികിത്സയ്ക്കായി ചില ഗുളികകള്‍ വാങ്ങിക്കഴിക്കും-ഡോ. ബി. പത്മകുമാര്‍ പറയുന്നു.
ഇന്ത്യയില്‍ ഏകദേശം 20 ശതമാനം സ്ത്രീകളിലും ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ മരണത്തില്‍ 17 ശതമാനത്തിനും കാരണമാവുന്നതും ഹൃദ്രോഗമാണ്. ഹാര്‍ട്ട്അറ്റാക്ക് ഉണ്ടായാല്‍ പുരുഷന്‍ മരിക്കാനുള്ള സാധ്യത 35 ശതമാനമാണെങ്കില്‍ സ്ത്രീ മരിക്കാനുള്ള സാധ്യത 65 ശതമാനമാണ്. അതേപോലെ ആദ്യഅറ്റാക്കില്‍ തന്നെയുള്ള മരണസാധ്യതയും വീണ്ടും ഹൃദയസ്തംഭനം വരാനുള്ള സാധ്യതയും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ടുതന്നെ പ്രാഥമിക ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദംപ്രമേഹം എന്നിവയുള്ള സ്ത്രീകളില്‍ ചെറുപ്രായത്തില്‍തന്നെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാം. മാനസിക സംഘര്‍ഷംപൊണ്ണത്തടി തുടങ്ങിയവയും സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.''ഭര്‍ത്താവിന് കൊഴുപ്പുകുറഞ്ഞ ഭക്ഷണം നല്‍കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കും. പക്ഷേ സ്വന്തം കാര്യത്തില്‍ അങ്ങനെയൊരു മിതത്വം പാലിക്കുകയുമില്ല'' കോഴിക്കോട് പി.വി.എസ്. ആസ്
പത്രിയിലെ ഡോ. ടി. മനോജ് ചൂണ്ടിക്കാട്ടുന്നു. ''വീട്ടിലെ എല്ലാ അംഗങ്ങളും കഴിച്ചുകഴിഞ്ഞേ വീട്ടമ്മമാര്‍ ഭക്ഷണം കഴിക്കാറുള്ളൂ. ബാക്കിയാവുന്ന ഭക്ഷണം മുഴുവന്‍ കളയണ്ടല്ലോയെന്ന് കരുതി അവര്‍തന്നെ അകത്താക്കും. ഇതൊരു പതിവാകുമ്പോള്‍ പൊണ്ണത്തടി കൂടെയെത്തുന്നു. പതുക്കെ ഹൃദ്രോഗവും'', ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.
''പ്രമേഹമാണ് സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാക്കുന്ന പ്രധാനകാരണം. ഗര്‍ഭകാലത്ത് പലര്‍ക്കും പ്രമേഹമുണ്ടാവാറുണ്ട്. പ്രസവം കഴിയുന്നതോടെ അതില്ലാതാവുകയും ചെയ്യും. അതുകൊണ്ട് പിന്നീടതിനെപ്പറ്റി ചിന്തിക്കുകയേയില്ല. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടായവര്‍ക്ക് പിന്നീട് രോഗം തുടര്‍ന്നുവരാനുള്ള സാധ്യത 50 ശതമാനത്തിലധികമാണ്തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ.നിര്‍മല സുധാകരന്‍ പറയുന്നു.
ഹൃദ്രോഗലക്ഷണവുമായി സ്ത്രീകളെത്തിയാല്‍ പലപ്പോഴും ഡോക്ടര്‍മാര്‍ പോലും രോഗം തിരിച്ചറിയാറില്ലെന്ന് ഡോ.ബി. പത്മകുമാര്‍ പറയുന്നു. ''ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സപ്പോര്‍ട്ട് ഉണ്ടല്ലോ അതുകൊണ്ട് സ്ത്രീകള്‍ക്ക് ഹൃദ്രോഗമുണ്ടാക്കുന്ന രക്തം കട്ടപിടിക്കല്‍ സാധ്യത കുറവാണെന്ന ധാരണ ഡോക്ടര്‍മാരിലുണ്ട്. പുതിയ ജീവിതശൈലിയുടെയും ഭക്ഷണത്തിന്റെയും ഭാഗമായി സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നുണ്ട്. നേരത്തെ ആര്‍ത്തവവിരാമം വരുന്ന സ്ത്രീകളുടെ എണ്ണവും പെരുകുന്നു. ഈസ്ട്രജന്റെ സംരക്ഷണം നഷ്ടമാവുന്നതോടെ സ്ത്രീ ശരീരം ഹൃദ്രോഗത്തിനിരയാവാം.'' അതുകൊണ്ട് ആര്‍ത്തവവിരാമ ശേഷമെങ്കിലും സ്ത്രീകള്‍ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
അര്‍ബുദം ലക്ഷണങ്ങള്‍ കണ്ടാല്‍
ആലപ്പുഴ നഗരസഭയില്‍ കഴിഞ്ഞവര്‍ഷം നടന്ന സംഭവമാണിത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ വീടുകളില്‍ ഡോക്ടര്‍മാരടങ്ങിയ സംഘം
 Fun & Info @ Keralites.netകാന്‍സര്‍ സാധ്യതാസര്‍വേ നടത്തി. രോഗത്തിന്റെ സാധ്യതാലക്ഷണങ്ങളുള്ള 6000 പേരെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. തുടര്‍പരിശോധനകള്‍ക്കായി ഇവര്‍ക്കുവേണ്ടി വിവിധപ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനമായി. ഓരോ ക്യാമ്പിലും 300പേരെ എത്തിക്കുകയായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. പക്ഷേ ആദ്യക്യാമ്പിലെത്തിയത്് മൂന്നുപേര്‍. ഇതൊരൊറ്റപ്പെട്ട സംഭവമാവുമെന്ന് കരുതിയ ഡോക്ടര്‍മാര്‍ രണ്ടാമത്തെ ക്യാമ്പിലെത്തിയപ്പോഴാണ് ഞെട്ടിപ്പോയത്. അവിടെ പരിശോധനക്ക് ഒറ്റയാളുമെത്തിയിരുന്നില്ല. നമ്മുടെ സ്ത്രീകള്‍ ഇതൊന്നും ഗൗരവമായെടുക്കുന്നില്ലെന്നത് വേദനിപ്പിക്കുന്ന സത്യമാണ്-സര്‍വേക്ക് നേതൃത്വം നല്‍കിയ ഡോ.ബി.പത്മകുമാര്‍ പറയുന്നു.

കാന്‍സറിന്റെ കാര്യത്തില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍പ്പോലും ചികിത്സിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ടെന്ന് തെളിയിക്കുന്നു തിരുവനന്തപുരം ആര്‍.സി.സി.യില്‍നിന്നുള്ള ഈ കണക്ക്്. ഇവിടെ ചികിത്സക്കെത്തുന്ന സ്തനാര്‍ബുദ രോഗികളില്‍ 73 ശതമാനവും രോഗം ഭേദപ്പെടുത്താനാവാത്ത അവസ്ഥയിലെത്തുന്നവരാണ്. കാരണം ഇവര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിച്ചുഅതേപോലെ തുടക്കത്തിലേ പരിശോധനകള്‍ക്ക് തയ്യാറായതുമില്ല. സ്്തനത്തില്‍ വരുന്ന മാറ്റങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും മടിയുണ്ടെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ. പവിത്രന്‍ ചൂണ്ടിക്കാട്ടുന്നു. ''മക്കളുടെ കല്യാണം കഴിയട്ടെഭര്‍ത്താവിന്റെ അസുഖം ചികിത്സിച്ചിട്ട് ഡോക്ടറെ കാണാം എന്നൊക്കെ പറഞ്ഞ് സ്ത്രീകള്‍ ചികിത്സ വൈകിക്കുന്നു. കാന്‍സര്‍ വന്നാല്‍ മാറില്ലെന്ന ധാരണയും വിട്ടുപോയിട്ടില്ല.

ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ വന്നിട്ട് എട്ടുവര്‍ഷമൊക്കെ കഴിഞ്ഞേ അതു കാന്‍സറായി മാറുന്നുള്ളു. അതുകൊണ്ടുതന്നെ നേരത്തെ പരിശോധനകള്‍ നടത്തി രോഗസാധ്യത കണ്ടെത്തണം. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ 95 ശതമാനവും ചികിത്സിച്ച് ഭേദമാക്കാനാവും. രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുകയും പെട്ടെന്ന് ചികിത്സ തേടുകയുമാണ് പ്രധാനം''-ഡോ.പവിത്രന്‍ അഭിപ്രായപ്പെടുന്നു.
 

മാറിടത്തില്‍ കാന്‍സര്‍ വരുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നാണ് കണക്കുകള്‍. ''കേരളത്തില്‍ സ്ത്രീകളില്‍ വരുന്ന കാന്‍സറില്‍ 65 ശതമാനവും മാറിടത്തില്‍ വരുന്നവയാണ്. 10 വര്‍ഷത്തിനിടെ ഇതില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. ജീവിതശൈലിയില്‍ വന്ന വ്യത്യാസങ്ങള്‍, മാനസികസംഘര്‍ഷങ്ങള്‍, ആദ്യത്തെ ഗര്‍ഭധാരണം നീട്ടിവെക്കല്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിനിടയാക്കുന്നു''.-കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. ഗീത പറയുന്നു. പാരമ്പര്യ സ്വഭാവമുള്ള അസുഖവുമാണിത്. അമ്മയ്ക്ക് മാറിടത്തില്‍ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മക്കള്‍ക്ക് വരാന്‍ സാധ്യത കൂടുതലുണ്ട്. ചെറുപ്രായത്തിലേ ആര്‍ത്തവം തുടങ്ങിയവര്‍ക്കും (12 വയസ്സിനുമുമ്പ്), 55 വയസ്സിനുശേഷം ആര്‍ത്തവവിരാമം വന്നവര്‍ക്കും സ്തനാര്‍ബുദസാധ്യത കൂടുതലുണ്ട്
സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാവുന്ന വേദനയില്ലാത്ത തെന്നിമാറാത്ത മുഴകളാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. മുലഞെട്ടുകള്‍ അകത്തേക്ക് വലിഞ്ഞിരിക്കുകസ്തനങ്ങള്‍ തമ്മില്‍ കാഴ്ചയിലുള്ള വ്യത്യാസംസ്തനചര്‍മത്തിലെ തടിപ്പുകളും പാടുകളും എന്നിവയൊക്കെ കണ്ടാലും ശ്രദ്ധിക്കണം.

സ്തനാര്‍ബുദം വീട്ടില്‍വെച്ചുതന്നെ കണ്ടെത്താം. കുളിക്കുമ്പോള്‍ സ്തനത്തില്‍ തടിപ്പുകളോ മുഴയോ നീരോ ഉണ്ടോയെന്ന് പരിശോധിക്കുക. നനഞ്ഞിരിക്കുമ്പോള്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാം. സ്തനത്തിനുചുറ്റിലും വൃത്താകൃതിയില്‍ വിരലോടിക്കുക. ഇടതുകൈ കൊണ്ട് വലത് സ്തനവും വലംകൈകൊണ്ട് ഇടതു സ്തനവും പരിശോധിക്കണം. ഇത്തരം സ്വയം പരിശോധനകള്‍ക്കുപോലും സ്ത്രീകള്‍ സമയം മാറ്റിവെക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു അര്‍ബുദമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് കാരണം. രോഗം പ്രകടമാവുന്നതിന് 15 വര്‍ഷം മുന്‍പുവരെ ഈ മാറ്റങ്ങള്‍ നടക്കും. അതുകൊണ്ട് കൃത്യമായ പരിശോധനകള്‍ നടത്തിയാല്‍ രോഗം തുടക്കത്തിലേ കണ്ടെത്താനും ഫലപ്രദമായി തടയാനുമാവും. രണ്ട് ആര്‍ത്തവകാലങ്ങള്‍ക്കിടയിലുള്ള സമയത്തെ രക്തംപോക്ക്,ലൈംഗികബന്ധത്തിനുശേഷമുണ്ടാവുന്ന രക്തസ്രാവം എന്നിവയൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

'ബ്ലീഡിങ്ങ്ചുമച്ചുതുപ്പുമ്പോള്‍ രക്തംശബ്ദവ്യത്യാസംവിട്ടുമാറാത്ത ചുമ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്വിട്ടുമാറാത്ത വ്രണങ്ങള്‍, പെട്ടെന്ന് വലുതാവുന്ന മറുകുകള്‍ എന്നിവയും കാന്‍സറിന്റെ പ്രാഥമിക ലക്ഷണമാവാനിടയുണ്ടെന്ന കാര്യം മറക്കേണ്ട.-ഡോ. പവിത്രന്‍ ഓര്‍മിപ്പിക്കുന്നു.
 

ഭക്ഷണം തോന്നിയ പോലെ
എല്ലാത്തിലും ഒരു ഉന്മേഷക്കുറവ്എപ്പോഴും ക്ഷീണംതലചുറ്റല്‍, കിതപ്പ്്വിശപ്പില്ലായ്മ... ഇടക്കിടെ ഇതൊക്കെ വരാറുണ്ട്. തനിയെ മാറിക്കോളുമെന്നാ കരുതിയത്.- കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടമ്മ പ്രിയയെപ്പോലെത്തന്നെയാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മിക്ക സ്ത്രീകളും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ അത്ര നിസ്സാരമായി അവഗണിക്കേണ്ടവയല്ല. ഭക്ഷണത്തില്‍ അയണിന്റെ കുറവുകൊണ്ടുണ്ടാവുന്ന അനീമിയയുടെ തുടക്കമാവാമിത്. നമ്മുടെ വീട്ടിലെ പാചകക്കാരിയും വിളമ്പുകാരിയുമായ വീട്ടമ്മമാര്‍ക്ക് പോഷക ദാരിദ്ര്യത്തില്‍ കഴിയേണ്ട ഗതികേടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിച്ചേ പറ്റൂ.

ഭക്ഷണച്ചിട്ടയിലെ അപാകം കൊണ്ടുണ്ടാവുന്ന പല രോഗങ്ങളെക്കുറിച്ചും സ്ത്രീകള്‍ ബോധവതികളല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ''എല്ലാമാസവും ആര്‍ത്തവ സമയത്ത് ധാരാളം രക്തനഷ്ടം ഉണ്ടാവുന്നുണ്ട്്. അതിന് ആനുപാതികമായുള്ള ഭക്ഷണം ഉള്ളിലെത്തുന്നുമില്ല. 20-50 വയസ്സിനിടയില്‍ കാണുന്ന അനീമിയയുടെ പ്രധാന കാരണമിതാണ ്''- ഡോ. ബി. പത്മകുമാര്‍ പറയുന്നു. ഈ വിളര്‍ച്ചയെ അശ്രദ്ധമായി വിട്ടാല്‍ തലകറക്കവും ബോധക്ഷയവുമൊക്കെയുണ്ടാവാം. ഹൃദയാരോഗ്യത്തെവരെ ബാധിക്കാവുന്ന അവസ്ഥയിലെത്താനും ഇതിടയാക്കാം.

''പുതിയ കാലത്ത്് ജോലിക്ക് പുറത്തുപോവുന്ന സ്ത്രീകളുടെ എണ്ണം കൂടി. ഒപ്പം അനീമിയ രോഗികളുടെയും. രാവിലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ പൊതിഞ്ഞെടുക്കും. അതാണ് ഉച്ച ഭക്ഷണം. രണ്ട് ഇഡ്ഡലിയോ ഒരു ദോശയോ ഒക്കെയാവും പാത്രത്തിലുണ്ടാവുക. ഇതൊക്കെ കഴിച്ച് എങ്ങനെ സ്ത്രീകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനാവും'', ഡോക്ടര്‍ ചോദിക്കുന്നു

'പണ്ട് പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നു. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും എള്ള് നിര്‍ബന്ധിച്ച് കഴിപ്പിക്കും. ആര്‍ത്തവകാലത്ത് തവിട് കഴിക്കാന്‍ നല്‍കും. അതേപോലെ നെല്ലിക്കയും കൂവരകുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. ഇതെല്ലാം ആവശ്യത്തിന് പ്രോട്ടീനും അയണുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കി. അയണ്‍ കുറവെന്ന പ്രശ്‌നമൊന്നും അന്ന്് ആരെയും ബാധിച്ചിരുന്നില്ല- ഡോ. നിര്‍മല സുധാകരന്‍ ഓര്‍മിപ്പിക്കുന്നു. 75 വയസ്സിലെ ആരോഗ്യം നിശ്ചയിക്കുന്നത് 35 വയസ്സിലെ ഭക്ഷണമാണെന്ന് സ്ത്രീകള്‍ മറക്കേണ്ടെന്നും അവര്‍ പറയുന്നു.
 

സ്ത്രീകളുടെ ഭക്ഷണത്തിലെ പോഷകക്കുറവുകള്‍ പരിഹരിക്കാന്‍ പ്രതിവിധി നിര്‍ദേശിക്കുന്നു കൊച്ചി മെഡിക്കല്‍ ട്രെസ്റ്റ് ആസ്
പത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍. എസ്്. സിന്ധു. ''മുള്ളുള്ള മീന്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ നിത്യഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. മുട്ടപാല്‍ എന്നിവയും ആവശ്യത്തിന് കഴിക്കണം. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ ഏത്തപ്പഴംആപ്പിള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കണം. ചീരമുരിങ്ങയില എന്നീ ഇലക്കറികളും അയണിന്റെ കലവറയാണ്.''
ദിവസം 1000-1500 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയ ഭക്ഷണം സ്ത്രീ ശരീരത്തിന് ആവശ്യമുണ്ട്. പാലും പാല്‍ ഉത്പന്നങ്ങളും ഇതിന് നല്ലതാണ്. ഈസ്ട്രജന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, ചേനകാച്ചില്‍ തുടങ്ങിയവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. സോയാബീനിലാണ് കൂടുതല്‍ ഈസ്ട്രജന്‍ അടങ്ങിയിട്ടുള്ളത്. ആര്‍ത്തവ വിരാമശേഷമുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഭക്ഷണത്തിലെ ചിട്ട സഹായിക്കും. 60 ഗ്രാം സോയാബീന്‍സ് ദിവസവും കഴിച്ചാല്‍ ആര്‍ത്തവവിരാമശേഷമുള്ള അമിതചൂടിന് ആശ്വാസം കിട്ടുമെന്ന് പഠനങ്ങളുണ്ട്. ദിവസവും ഓരോ കാരറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
========================================
നല്ല ഭാര്യയാവാന്‍ പത്ത്‌ വഴികള്‍.
ഞങ്ങള്‍ പ്രവാസികള്‍ എപ്പോഴും പറയുന്ന ഒരു ചൊല്ലുണ്ട്... '' ഗള്‍ഫില്‍ നല്ല മനസ്സുള്ള ഒരു അറബിയും നാട്ടില്‍ വിശ്വസ്ഥയായ ഒരു ഭാര്യയും ഉണ്ടെങ്കില്‍ അവന്‍റെ ജീവിതം സുരക്ഷിതമായെന്ന്''..എന്തുകൊണ്ട് ഞാന്‍ അങ്ങിനെ അതും ഈ അവസരത്തില്‍ പറഞ്ഞു എന്നുവച്ചാല്‍ ഇന്നീ കേരളത്തിലെ പ്രവാസികളുടെ ഭാര്യമാരില്‍ തീര്‍ത്തും ശൂന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്നേഹിക്കാനുള്ള നല്ലൊരു മനസ്സ്...മാറി വരുന്ന സാഹചര്യങ്ങളും ജീവിതചുറ്റുപാടുകളും പ്രവാസിഭാര്യമാരില്‍ പ്രത്യക്ഷമല്ലാത്ത മാറ്റങ്ങളിലേക്ക് അവരെകൊണ്ടെത്തിരിച്ചിരിക്കുകയാണ്...നമ്മളാരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ , എന്തുകൊണ്ട് ഇങ്ങനെ ഒന്ന് അതും ഈ കാലഘട്ടത്തില്‍ വന്നുചേര്‍ന്നു എന്ന്???...... തുറന്ന് പറയാമല്ലോ, അതിന് കാരണക്കാര്‍ മറ്റാരുമല്ല... നാം തന്നെയാണ്.....

ഞാന്‍ നിങ്ങളെ എല്ലാവരെയും പതിനഞ്ച് വര്‍ഷം പിറകിലേക്ക്‌ കൊണ്ടുപോകുകയാണ്... അവിടെയുള്ള ഒരു പ്രവാസിയിയുടെയും അവന്‍റെ പ്രിയപക്ത്നിയുടെയും ജീവിതത്തിലെക്ക് ഒരു ഒളിഞ്ഞ്നോട്ടം.... ഒകെ.... ''വിവാഹം കഴിഞ്ഞ് ഒന്നടുത്തറിമ്പോഴേക്കും പറന്നകലുന്ന ഇണ...മാസത്തില്‍ രണ്ടോ മൂന്നോ കത്തുകള്‍കൊണ്ട് പരസ്പരം അടുത്തറിയുന്ന രണ്ട് മനസ്സുകള്‍....ശാരീരികസംതൃപ്തി അണക്കാന്‍ കഴിയാതെ ശരീരങ്ങള്‍ ചുട്ടുപഴുക്കുമ്പോഴും പരസ്പരവിശ്വാസത്തില്‍ ഉറച്ച് വിശ്വസിച്ച് സ്വയം മനസ്സിനെ ചങ്ങലക്കിട്ട് പരസ്പരം നിര്‍ത്തുന്നു....ഫോണില്‍ ഒന്ന് കിട്ടാന്‍ കിലോമീറ്ററോളം താണ്ടിപ്പോയി പ്രിയതമന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ സ്നേഹസംഗമം അത് തൊണ്ണൂറ്റഞ്ച്കാലത്തെ പക്ത്നിമാര്‍ക്ക് ജീവിതത്തിന്‍റെ നല്ല നിറങ്ങളെ വരക്കാന്‍ വളരെയധികം സഹായിച്ചിരുന്നു.... ഇതുപോലെയുള്ള സാഹചര്യങ്ങള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ വില എന്തെന്ന് ആ കാലത്ത്‌ അവര്‍ക്കൊക്കെ നല്ലപോലെ മനസ്സിലായിരുന്നു.... ''

ശരി നമുക്ക്‌ തിരിച്ച് വരാം.... ഇന്ന് ഇപ്പോള്‍ നടക്കുന്നതും ഞാനൊന്ന് വിശദീകരിക്കാം.... അറിവിന്‍റെയും പുതിയതലമുറയുടെയും പുതിയ ഒരുലോകം... തീര്‍ത്തും തിരക്ക്‌ പിടിച്ച ഒരു ജീവിതത്തില്‍ എങ്ങിനെയോ ഒരു മംഗല്യം.... ആഡംബരമായ രീതിയിലും പണത്തിന്‍റെ ഒരു കുറവും വരുത്താത്ത ഒരു കല്യാണത്തിന് രണ്ട് മനസ്സുകള്‍ തമ്മില്‍ അവിടെ കൂടിച്ചേരുന്നു.... വിവാഹത്തിന് മുന്‍പ് തന്നെ മാധ്യമമായ മൊബൈല്‍ഫോണ്‍ വഴി ഇണകള്‍ തമ്മില്‍ അവരുടെ ഇഷാടാനിഷ്ടങ്ങള്‍ പങ്കുവക്കുന്നു.... ഇതുമൂലം പരസ്പരം എല്ലാം തിരിച്ചറിയുന്നതിനും ഇടവരുത്തുന്നു...... വിവാഹജീവിതത്തില്‍ എടുക്കേണ്ട പലതീരുമാനങ്ങളും മുന്‍പേ പറഞ്ഞ് ദാമ്പത്യത്തിന്‍റെ മധുരം തുടക്കത്തിലെ കളഞ്ഞ്കുളിക്കുന്നു... വിവാഹാന്തരം അറിവിന്‍റെ അന്തരങ്ങളും ഉള്ളില്‍ ആരാണ് വലിയവര്‍ എന്ന ചിന്തയും ജീവിതത്തിന്‍റെ പല ഏറ്റക്കുറച്ചലുകളും സൃഷിക്കാന്‍ ഇടവരുത്തുന്നു...പിന്നീടുള്ള ഇണയുടെ പ്രവാസം അതുവരെ തനിക്ക്‌ ലഭിക്കാത്ത സ്വാതന്ത്രം കിട്ടുന്നതിന് സഹായിക്കുന്നു...... പക്ത്നിയുമായി എന്നുമുള്ള ഫോണ്‍വിളിയും മറ്റും ഇന്ന് വിരഹത്തിന് മറ്റൊരു പുതിയമുഖം നല്‍കിയിരിക്കുന്നു.....

പറയൂ അപ്പോള്‍ ആരാണ് ഇന്ന് നമ്മുടെയിടയിലുള്ള വില്ലന്‍.... ''മൊബൈല്‍ഫോണ്‍'' ആല്ലേ??.. ഈയൊരു കുഞ്ഞനെ ശാസ്ത്രം പ്രസവിക്കുമ്പോള്‍ ഉറക്കത്തില്‍പ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇന്ന് ലോകത്തില്‍ ഇത്രക്കധികം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഒന്നാണിതെന്ന്....ഇന്നുള്ള ഏതൊരു ക്രൈം എടുത്തുനോക്കൂ അതില്‍ ഏതെന്കിലും തലത്തില്‍ ഇവന് പ്രത്യക്ഷമല്ലെങ്കിലും പ്രരോക്ഷമായി പങ്കുണ്ടാകും.....ഇന്ന് കേരളത്തില്‍ ഉള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് ഇവനൊറ്റോരുത്തനാണ്... ഇവന്‍റെ അതിപ്രസരണം ഇനി ഒരിക്കലും നമുക്ക്‌ തടയാന്‍ കഴിയില്ല എങ്കിലും നിങ്ങള്‍ക്കിടയില്‍ നല്ലൊരു ദാമ്പത്യജീവിതം അതും ഈ കാലഘട്ടത്തില്‍ തുടര്‍ന്നുകൊണ്ട്പോകാന്‍ നല്ല വഴികള്‍ എനിക്ക് നിങ്ങള്‍ക്ക്‌ പറഞ്ഞ്തരാന്‍ കഴിയും...

നിങ്ങള്‍ സ്ത്രീകള്‍ ഒന്ന് മനസ്സിലാക്കണം, നിങ്ങളില്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴും ഉണ്ട്... ഇന്ന് ഗള്‍ഫിലുള്ള നിങ്ങളുടെ ഭര്‍ത്താവ് അവന്‍ എത്ര കഴിവുള്ളവന്‍ ആണെങ്കിലും അല്ലെങ്കിലും അതെന്‍റെ ഭര്‍ത്താവാണ് അല്ലെങ്കില്‍ അത് എന്‍റെ കുഞ്ഞിന്‍റെ പിതാവാണ് എന്ന് നിങ്ങള്‍ ആദ്യം കരുതുക....ഇവിടെ അബുദാബിയില്‍ ഞാന്‍ ഒരുപാട് ഭര്‍ത്താക്കന്മാരെ ദിനംപ്രതി കാണാറുണ്ട് ....അവരില്‍ മിക്കവരും ഭാര്യമാരെ ജീവന് തുല്യം സ്നേഹിക്കുന്നവരും ആണ്... എന്നാല്‍ ഇന്നും ആ ഒരു സ്നേഹം അവര്‍ക്ക്‌ തിരിച്ച് നല്‍കുന്ന ഭാര്യമാര്‍ ഇന്ന് കേരളത്തില്‍ എത്രയുണ്ട് ???... അതിരാവിലെ ജോലിക്ക് പോയി പാതിരാത്രിയില്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിട്ടിയ സമയംകൊണ്ട് വീട്ടിലേക്ക്‌ ഒന്ന് വിളിക്കുമ്പോള്‍ സന്തോഷത്തോടെ നല്ല നാല് വാചകം പറയുന്ന ഭാര്യമാര്‍ ഇന്ന് ആരെങ്കിലും ഉണ്ടോ?... പോട്ടെ.. ഇനി കഴിഞ്ഞത് കഴിഞ്ഞു... പാസ്റ്റ് ഈസ്‌ പാസ്റ്റ്.... ഇനിയെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സിരുത്തി വായിച്ച് അതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍ ഇന്നുള്ള എണ്‍പത് ശതമാനം പ്രവാസികളുടെ ജീവിതവും സന്തോഷകരം ആകും എന്നുള
...

No comments:

Post a Comment

എഴുതുക എനിക്കായി....