കേരളത്തില്‍ആത്മഹത്യ നിരക്ക്

കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തിലെ ആത്മഹത്യാനിരക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ഏറ്റവും കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് അഖിലേന്ത്യാതലത്തിലുള്ള നിരക്കിന്റെ മൂന്നിരട്ടിയോളമാണ്. പ്രതിവര്‍ഷം, ഒരു ലക്ഷം പേരില്‍ 26 പേര്‍ വീതം കേരളത്തില്‍ ആത്മഹത്യചെയ്യുമ്പോള്‍, അഖിലേന്ത്യാനിരക്ക് ഒരു ലക്ഷം പേരില്‍ പത്തു പേര്‍ എന്ന നിലയിലാണ്. ഒരു വര്‍ഷം ഒന്‍പതിനായിരത്തോളം പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിന്റെ പത്തിരട്ടിയിലേറെപ്പേര്‍ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നതായും കാണുന്നു.

ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തി രക്ഷപ്പെട്ട വ്യക്തി, അടുത്ത ആറുമാസത്തിനുള്ളില്‍ വീണ്ടും ശ്രമം നടത്താനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആത്മഹത്യാപ്രവണത പ്രദര്‍ശിപ്പിക്കുന്നുവരെയും ഒരു ശ്രമം നടത്തി രക്ഷപ്പെട്ടവരെയും പ്രത്യേകം ശ്രദ്ധിക്കാന്‍ വീട്ടുകാര്‍ തയ്യാറാവണം. വിഷമങ്ങള്‍ പറയുന്ന വ്യക്തിക്കു മുന്നില്‍ ഒരു നല്ല ശ്രോതാവായിരിക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ക കാര്യം.

ഒരുപക്ഷേ, ക്ഷമയോടെ കാര്യങ്ങള്‍ കേട്ടിരിക്കുന്ന ഒരാളോട് തുറന്നു സംസാരിക്കുന്നതുപോലും ഒരു വ്യക്തിയെ ആത്മഹത്യാശ്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചേക്കാം.
Courtesy: Mathrubhumi.

No comments:

Post a Comment

എഴുതുക എനിക്കായി....