ലണ്ടന്‍: വയറിന്റെയും പ്ലഗ്ഗിന്റെയും സഹയമില്ലാതെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം ചാര്‍ജുചെയ്യുന്ന ഉപകരണവുമായി ജപ്പാന്‍ കമ്പനിയായ ഫുജിട്‌സു രംഗത്തെത്തി. ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാവുന്ന സംവിധാനത്തിന്റെ പ്രാഥമികരൂപം കമ്പനി ഒസാക ഫ്രിഫെക്ചര്‍ സര്‍വകലാശാലയില്‍ നടന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ എന്‍ജിനീയര്‍മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ചാര്‍ജറില്‍ നിന്നും പുറപ്പെടുന്ന കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കിമാറ്റിയാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജുചെയ്യുക. ഏതാനും മീറ്റര്‍ ചുറ്റളവിലുള്ള ഉപകരണങ്ങള്‍ ഇങ്ങനെ ചാര്‍ജുചെയ്യാം. 2012 ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം ചാര്‍ജറുകള്‍ പുറത്തിറക്കാനാണ് ഫ്യൂജിട്‌സുവിന്റെ പരിപാടി.
കമ്പ്യൂട്ടര്‍ ചിപ്പുകള്‍ തമ്മിലും സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തമ്മിലും വയറില്ലാതെ വൈദ്യുതി കൈമാറാനും ഇലക്ട്രിക് കാറുകള്‍ ചാര്‍ജുചെയ്യാനും സഹായകമാകുന്ന രീതിയില്‍ ഈ സാങ്കേതികവിദ്യ വിപുലപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കമ്പനി
Courtesy : Mathrubhumi
No comments:
Post a Comment
എഴുതുക എനിക്കായി....