പ്രസവം + ബുദ്ധി




നീണ്ട പത്തു മാസത്തെ കാത്തിരിപ്പിനും നൊമ്പരങ്ങള്‍ക്കുമൊടുവില്‍ ദൈവം തരുന്ന പൊന്നോമനയെ എത്ര വേദന സഹിച്ചും ഏറ്റു വാങ്ങുമ്പോര്‍ ഓരോ അമ്മയിലും ഒരായിരം പൂക്കളാണ് വിരിയുന്നത്. എന്നാല്‍ ഒരു കുഞ്ഞ് അമ്മക്ക് നല്‍കുന്നത് നിറഞ്ഞ സന്തോഷവും പ്രതീക്ഷയും മാത്രമല്ല ബുദ്ധി വികാസവും കൂടിയാണന്ന് പുതിയ ശാസ്ത്ര പഠനങ്ങള്‍ പറയുന്നു.
ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവും ഒരു സ്ത്രീയുടെ ശരീരം വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. ഓരോ തവണ അമ്മയാവുമ്പോഴും സ്ത്രീയുടെ തലച്ചോറിനും വലിപ്പം വെക്കുന്നുണ്ടത്രെ. ആ സമയത്ത് അവരുടെ മാനസിക വ്യവഹാരങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് ഈ രീതിയിലുള്ള ബുദ്ധിവികാസത്തിന് കാരണമായിത്തീരുന്നതെന്ന് പഠനം നടത്തിയ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജിസ്റ്റുകള്‍ പറയുന്നു.
19 അമ്മമാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രസവ ശേഷം രണ്ടു മുതല്‍ നാല് ആഴ്ച വരെ ഇവരുടെ തലച്ചോറിന്റെ വളര്‍ച്ച പരിശോധിച്ചു. ശേഷം രണ്ട് മുതല്‍ നാല് മാസം കാലയളവില്‍ വീണ്ടും പരിശോധിച്ചു. അപ്പോള്‍ തലച്ചോറിലെ സന്തോഷവുമായി ബന്ധപ്പെട്ടു കിടക്കുന്ന മിഡ് ബ്രയ്‌നും പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സും വളര്‍ന്നതായി കണ്ടെത്തി. പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് ആണ് യുക്തിചിന്തക്കും ആസൂത്രണത്തിനും തീരുമാനമെടുക്കുന്ന വിഷയത്തിലുമെല്ലാം മനുഷ്യന് ഉപകാരപ്പെടുന്നത്. അതായത് മാതൃത്വം സ്ത്രീകളെ കൂടുതല്‍ ബുദ്ധിമതികളാക്കുന്നു.
ഈ സമയത്ത് പുതിയ രക്ഷിതാവാകാന്‍ സ്ത്രീ തയ്യാറെടുക്കുന്നതിലൂടെ തലച്ചോറിലെ വൈകാരിക പ്രക്രിയകളെ നിയന്ത്രിക്കുന്ന ഭാഗത്തും വികാസം സംഭവിക്കുന്നതായി ഗവേഷകര്‍ പറയുന്നു. അമ്മയുടെ ശരീരത്തിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ കുട്ടിക്ക് കൂടുതല്‍ പരിചരണം ലഭിക്കാന്‍ കാരണമാവുന്നു. ഇത് കുഞ്ഞിന്റെ ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ വളര്‍ച്ചക്ക് സഹായകരമാവുകയും ചെയ്യുന്നു. അഥവാ അമ്മയെ കൂടുതല്‍ ഊര്‍ജ്ജസ്വലയായിരിക്കാന്‍ ഉതകുന്ന മാറ്റങ്ങളാണ് തലച്ചോറില്‍ സംഭവിക്കുന്നത്.
net

No comments:

Post a Comment

എഴുതുക എനിക്കായി....