ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍

sankar-edakurussi

ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്.

1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്തുതന്നെ ഈ സ്ത്രീകളെ നരീക്ഷണവിധേയരാക്കാന്‍ തുടങ്ങിയിരുന്നു. ജീവിതരീതി, ഭക്ഷണം, പ്രകൃതിയുമായി ബന്ധപ്പെട്ട് ഗര്‍ഭകാലത്തുണ്ടാകുന്ന സവിശേഷതകള്‍ തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചും ഈ സ്ത്രീകള്‍ക്ക് നേരത്തേ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

പിന്നീട് പ്രസവം കഴിഞ്ഞ് കുട്ടികള്‍ക്ക് 7 വയസ്സ് തികഞ്ഞപ്പോഴാണ് കുട്ടികളുടെ സ്വഭാവരീതികളെക്കുറിച്ചും മറ്റും വീണ്ടും പഠനം നടത്തിയത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് കുട്ടികളുടെ സ്വഭാവ പഠനമായിരുന്നു.

ഗര്‍ഭകാലത്ത് അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനോടുള്ള മനോഭാവമെന്തെന്ന കാര്യവും വ്യക്തമായി പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ കുട്ടികളെ അപേക്ഷിച്ച് സ്വഭാവ വൈകല്യങ്ങളും പ്രശ്‌നങ്ങളും കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാത്രമല്ല ഇവര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഫോണുകളില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ടത്രേ. എന്നാല്‍, ഇതു അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗംകൊണ്ടു തന്നെയാണോ എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.
by net

No comments:

Post a Comment

എഴുതുക എനിക്കായി....