നില നിര്‍ ത്തൂ നിത്യ യൊവനം 

sankar-edakurussiFun & Info @ Keralites.net
ചര്‍മംകണ്ടാല്‍ പ്രായംതോന്നുകയേയില്ല. വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ വിപണിയില്‍ കിട്ടുന്ന മരുന്നിന്റെ പരസ്യമാണോ?. അല്ലങ്കില്‍ ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കാന്‍ പുതിയതായി വികസിപ്പിച്ച സൗന്ദര്യവര്‍ധക വസ്തുവിനെക്കുറിച്ചുള്ള പ്രതികരണമോ? അല്ലേയല്ല. പ്രകൃതിയില്‍തന്നെ ലഭ്യമായ ജീവകങ്ങളും ധാതുക്കളുംതന്നെയാണ് പ്രായത്തെ തോല്‍പ്പിക്കാനുള്ള കരുത്തുമായി മനുഷ്യരാശിക്കുമുന്നില്‍ നില്‍ക്കുന്നത്. സ്വപ്‌നത്തിലെന്നപോലെ നമ്മുടെ മുന്നില്‍ ഈ ജീവകങ്ങളുടെ സാന്നിധ്യമുണ്ട്. ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ക്ഷതവും തടയാന്‍കഴിയുന്ന ഇവ ആന്റിഓക്‌സിഡന്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.


എന്താണ് ആന്റിഓക്‌സിഡന്റുകള്‍

വയസുകൂടിയാലും വയസന്‍മാരാകാതെ ശരീരത്തെ യൗവനതുടിപ്പോടെ കാത്തുസൂക്ഷിക്കാന്‍ ഇവക്കാകും. അതിന് സഹായകമായ വൈറ്റമിനുകളും ധാതുക്കളുമാണ് ആന്റിഓക്‌സിഡന്റുകള്‍. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍ഭുതകരമായ സാധ്യതകളുണ്ട് ഇവയ്ക്ക്. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍, ജീവകം സി, ജീവകം ഇ തുടങ്ങിയവയാണ് ആന്റിഓക്‌സിഡന്റുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്.

ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം

പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഉറവിടം. പഴങ്ങളില്‍തന്നെ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, പീച്ച്, പ്ലം, സ്‌ട്രൊബറീസ്, പച്ചക്കറികളില്‍ ബീറ്റ്‌റൂട്ട്, കോളിഫ്ലര്‍, കാബേജ്, ഉള്ളി, തക്കാളി തുടങ്ങിയവ ഇവയുടെ പ്രധാന ഉറവിടങ്ങളാണ്. നട്‌സ്, മത്സ്യം, കോഴിയിറച്ചി, വിവിധ ധാന്യങ്ങള്‍ എന്നിവയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബീറ്റ കരോട്ടിന്‍:
 ഓറഞ്ച്, മധുരമുള്ള തക്കാളി, കാരറ്റ്, ആപ്രിക്കോട്ട്(ശീമബദാം പഴം), മത്തങ്ങ, മാമ്പഴം, ഇലക്കറികള്‍ തുടങ്ങിയവയില്‍ ബീറ്റ കരോട്ടിന്‍ ധാരാളണായി അടങ്ങിയിട്ടുണ്ട്.

ലൈകോപിന്‍:
 തക്കാളി, തണ്ണിമത്തന്‍, പപ്പായ, ആപ്രിക്കോട്ട്, റോസ് മുന്തിരി, ഓറഞ്ച് തുടങ്ങിയവയിലാണ് ലൈകോപിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളത്.

ലൂട്ടിന്‍:
 കണ്ണിന്റെ ആരോഗ്യത്തിന് ഏറെ സഹായകമാണ് ലൂട്ടിന്‍. പ്രായമായവരുടെ അന്തതക്ക് പ്രധാനകാരണമായ തിരമിരം തടയാന്‍ ഇത് സഹായകമാണ്. ഇലക്കറികള്‍, മുന്തരി, മുട്ടയുടെ മഞ്ഞ, ഓറഞ്ച്, പയറുകള്‍ തുടങ്ങിയവ ലൂട്ടിന്റെ പ്രധാന ഉറവിടമാണ്.

സെലേനിയം:
 മണ്ണിലാണ് സെലേനിയം ധാരാളം അടങ്ങിയിട്ടുള്ളത്. ചിലപ്രദേശങ്ങളിലെ മണ്ണില്‍ സെലേനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വളരുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ ധാതുവിന്റെ അളവ് കൂടുതലായി കണ്ടുവരുന്നു. സെലേനിയം ധാരാളമുള്ള സ്ഥലങ്ങളില്‍ മേയുന്ന ആടുമാടുകളുടെ പേശികളില്‍ സെലേനിയം ധാരാളം കണ്ടുവരുന്നുണ്ട്.


ജീവകം എ: പാല്‍, മുട്ടയുടെ മഞ്ഞ, കരള്‍, തക്കാളി, കാരറ്റ് തുടങ്ങിയവയിലാണ് ജീവകം എ ധാരാളമായി അടങ്ങിയിട്ടുള്ളത്.

ജീവകം ഡി: പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പോത്തിറച്ചി, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയിലാണ് ജീവകംഡി ധാരാളമായി കണ്ടുവരുന്നത്.


ജീവകം ഇ: സണ്‍ഫ്‌ളെവര്‍ എണ്ണ, സോയാബീന്‍, മാമ്പഴം, നട്‌സ് തുടങ്ങിയവയില്‍ ധാരാളം ജീവകം ഇ അടങ്ങിയിട്ടുണ്ട്. കോശഭിത്തിയെയും കോശസ്തരങ്ങളെയും സംരക്ഷിക്കുന്നവയാണ് ജീവകം ഇ.
ആന്റിഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനം
അര്‍ബുദം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്കുള്ള സാധ്യതയെ ചെറുക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്കാകും. ജീവകം എ, ജീവകം സി, ജീവകം ഇ, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. ഹൃദയധമനികളില്‍ രക്തംകട്ടപിടിക്കുന്നതും കൊഴുപ്പ് ശകലങ്ങള്‍ അടിഞ്ഞകൂടി കട്ടപിടിക്കുന്നതും ജീവകം ഇ പ്രതിരോധിക്കുന്നു.

രക്തയോട്ടം സുഗമമാക്കുന്ന വയാണ് ജീവകം സി. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍ എന്നിവ മസ്തിഷ്‌കാഘാതത്തില്‍നിന്ന് സംരക്ഷണം നല്‍കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജീവകം സി, ജീവകം ബി6, ബി 12 എന്നിവയിലെ രാസവസ്തുക്കള്‍ തലച്ചോറിലെ ഭാവനിലക്രമീകരിക്കുകയും കൂര്‍മബൂദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് കാന്‍സര്‍ സാധ്യതകളെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നത്.

അല്‍ഷിമേഴ്‌സ്, ആസ്തമ, ചര്‍മരോഗങ്ങള്‍, അസ്ഥിക്ഷയം, ആര്‍ത്തവ തകരാറുകള്‍ എന്നിവയെ ചെറുക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നുണ്ട്.
 

mathru bhoomi
by net

No comments:

Post a Comment

എഴുതുക എനിക്കായി....