പുലരിയെ കാളും സുന്ദരി

sankar-edakurussi

bhoomikasankar@gmail.comസൗന്ദര്യത്തിന്റെ ഇതളുകള്‍
 
സൗന്ദര്യം എവിടെയാണ് ഒളിച്ചിരിക്കുന്നത്? മനസിന്റെ തിളക്കവും ശരീരത്തിന്റെ ഭംഗിയും തള്ളിക്കളയാനാവില്ല. കാലമെത്ര ചെന്നാലും സൗന്ദര്യത്തോടുള്ള മനുഷ്യന്റെ മമത തീരുന്നേയില്ല. സൗന്ദര്യത്തിന് കുറുക്കുവഴികളുണ്ടാവുമോ? ആയുര്‍വേദത്തിന്റെയും യോഗയുടെയും ഫാഷന്റെയും അറിവുകള്‍ ഇവിടെ കൈകോര്‍ക്കുന്നു. അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടിട്ടും നൃത്തത്തിലൂടെ മനസിന്റെ സൗന്ദര്യം ആവിഷ്‌കരിച്ച സുധാ ചന്ദ്രന്റെ കഥ ആരെയാണ് പുളകം കൊള്ളിക്കാത്തത്?
 ഓരോ മുഖത്തിനും ചേരുന്ന ഫേഷ്യല്‍ തിരഞ്ഞെടുക്കാന്‍ കഴിയില്ലേ?
മുഖത്തിന്റെ നിറവും മൃദുത്വവും കൂട്ടാനും അവയ്ക്ക് പ്രത്യേകിച്ചൊരു തിളക്കം നല്‍കാനുമാണ് മുഖം ഫേഷ്യല്‍ ചെയ്യുന്നത്. വെയിലേറ്റുണ്ടാവുന്ന കരിവാളിപ്പ് ഒഴിവാക്കാനും ഫേഷ്യല്‍ ഫലപ്രദമാണ്. ചര്‍മത്തിന്റെ സ്വഭാവം, ഫേഷ്യല്‍ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ വിലയിരുത്തിയാണ് ഫേഷ്യല്‍ തിരഞ്ഞെടുക്കുന്നത്. അരോമ ഫേഷ്യല്‍, ഫ്രൂട്ട് ഫേഷ്യല്‍, ജെം ഫേഷ്യല്‍, ഗോള്‍ഡന്‍ ഫേഷ്യല്‍, പേള്‍ ഫേഷ്യന്‍ തുടങ്ങി പലതരം ഫേഷ്യലുകള്‍ ലഭ്യമാണ്. കൂടാതെ, സ്‌കിന്‍ ടൈറ്റ്‌നിങ് ഫേഷ്യല്‍, പീലിങ് ഫേഷ്യല്‍ എന്നിവയുമുണ്ട്. 35 വയസ്സാകുമ്പോഴേക്ക് പലരുടെയും ചര്‍മം അയഞ്ഞുതുടങ്ങും. ചര്‍മത്തിന് മുറുക്കവും മൃദുത്വവും നിലനിര്‍ത്താനാണ് സ്‌കിന്‍ ടൈറ്റ്‌നിങ് ഫേഷ്യല്‍ ചെയ്യുന്നത്. ചിലര്‍ക്ക് ഫേഷ്യല്‍ ചെയ്യുമ്പോള്‍ അലര്‍ജിയുണ്ടാവാന്‍ സാധ്യതയുണ്ട്. ഫേഷ്യല്‍ ചെയ്തുതുടങ്ങമ്പോള്‍ തന്നെ ചര്‍മം ചൂടാവാന്‍ തുടങ്ങും. അങ്ങനെയുള്ളവര്‍ ഫേഷ്യലിങ് നിര്‍ത്തിവെക്കുന്നതാണ് നല്ലത്. ഫേഷ്യല്‍ ചെയ്ത്
24 മണിക്കൂര്‍ നേരത്തേക്ക് മുഖം കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കാം.

മുഖം ബ്ലീച്ച് ചെയ്യുന്നത് നല്ലതാണോ?
എപ്പോഴാണെങ്കിലും മുഖം ബ്ലീച്ച് ചെയ്യുന്നത് അത്ര നല്ലതല്ല. കാരണം, ചില ബ്ലീച്ചിലടങ്ങിയിട്ടുള്ള അമോണിയ പോലെയുള്ള കെമിക്കലുകള്‍ മുഖചര്‍മത്തിന് ദോഷകരമായി മാറാം. പ്രത്യേകിച്ച് മുപ്പത് വയസ്സിനു മേല്‍ പ്രായമുള്ളവരില്‍. കൂടാതെ ബ്ലീച്ച് അമിതമായാല്‍, ചുളിവുകളും മറ്റും ഉണ്ടാവാനുള്ള സാധ്യതയേറെയാണ്.
മുഖം കുറേതവണ കഴുകുന്നത് ചര്‍മത്തിന് ദോഷമാണെന്ന് കേള്‍ക്കുന്നു. അത് ശരിയാണോ?
മുഖം കുറേതവണ കഴുകുന്നത് ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താനിടയുണ്ട്. പ്രത്യേകിച്ച് സോപ്പുപയോഗിച്ച് കഴുകുന്നത്. കാരണം സോപ്പുകളില്‍ പൊതുവെ ക്ഷാരഗുണം കൂടുതലാണ്. ഇതുമൂലം ചര്‍മം വരളാനിടയുണ്ട്. എണ്ണമയം കൂടുതലുള്ള ചര്‍മമുള്ളവര്‍, പുറത്തുപോയിട്ട് വന്ന് മുഖം കഴുകുമ്പോള്‍ പയറുപൊടി ഉപയോഗിക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മുഖം വൃത്തിയായി കഴുകണം.
മുടി കളര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
നിങ്ങളുടെ ചര്‍മത്തിന്റെ നിറമനുസരിച്ചാണ് മുടിയുടെ കളര്‍ തിരഞ്ഞെടുക്കേണ്ടത്. ബ്രൗണ്‍, റെഡ് ഷേഡ്, ഗോള്‍ഡന്‍ ഷേഡ് അങ്ങനെ ഏതുമാകാം. ഹെയര്‍ കളറിങ്ങിനു മുന്‍പായി അതല്‍പ്പം കൈയില്‍ തേച്ച് കുറച്ചുനേരം വെച്ച് അലര്‍ജിയുണ്ടാകുന്നില്ലെങ്കില്‍ മാത്രം മുടിയില്‍ പുരട്ടുക. കളര്‍ മാറി മാറി പരീക്ഷിക്കുന്നത് മുടിക്ക് നന്നല്ല. അങ്ങനെ ചെയ്താല്‍ മുടി കൊഴിയാനുമിടയുണ്ട്. കളര്‍ ചെയ്തതിനു ശേഷം കഴിയുന്നതും ക്ലോറിന്‍ വെള്ളത്തില്‍ മുടി കഴുകാതിരിക്കുക. ചൂടു വെള്ളത്തില്‍ മുടി കഴുകുന്നതും ഒഴിവാക്കുക. കളര്‍ ചെയ്തതിനു ശേഷം ഷാംപൂ എന്നും ഉപയോഗിക്കുന്നത് നല്ലതല്ല. കളര്‍ വേഗം മങ്ങിപ്പോകാനിടയുണ്ട്.
സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍ ഡീഹൈഡ്രേഷന്‍ (നിര്‍ജലീകരണം) ഉണ്ടാവാനിടയുണ്ട്. വെയിലത്ത് പുറത്തുപോവുമ്പോള്‍, കൈകളിലും കഴുത്തിലുമെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. ഒരു മോയിസ്ചറൈസറും കൈയില്‍ കരുതാം. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. പുറത്തുപോയി വന്നാലുടന്‍ കൈകാലുകള്‍ നന്നായി കഴുകുന്നത്, പല സാംക്രമിക രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കും.
ഭക്ഷണത്തിലൂടെ പ്രായത്തെയും മുഖത്തെ പാടുകളെയും ചെറുക്കാന്‍ കഴിയുമോ?
പ്രായമേറാതെ നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ആന്റി ഓക്‌സിഡന്റുകളാണ്. നേരത്തെയുള്ള വാര്‍ധക്യം, മുഖത്തെ ചുളിവുകള്‍ എന്നിവയെല്ലാം ഒരു പരിധിവരെ തടയാന്‍ ഇവയ്ക്കാവും. ചര്‍മരോഗങ്ങളെ ചെറുക്കാനും ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ആപ്പിള്‍, മുന്തിരി, ഓറഞ്ച്, മാമ്പഴം, തണ്ണിമത്തന്‍, പപ്പായ തുടങ്ങിയ പഴങ്ങളിലും കോളിഫ്ലവര്‍, കാബേജ്, ഉളളി, തക്കാളി, കാരറ്റ്, മത്തങ്ങ, ഇലക്കറികള്‍ തുടങ്ങിയവയിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്. ഇവ നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഏറ്റവും പ്രധാനം ആവശ്യത്തിന് വെള്ളം കുടിക്കുകയെന്നതാണ്. പത്തു പന്ത്രണ്ടു ഗ്ലാസ് വെളളം ദിവസവും കുടിക്കാം. ചര്‍മം തിളക്കത്തോടെ നില്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് വെള്ളമാണ്.
എണ്ണമയം അധികമുള്ള ചര്‍മത്തെ എങ്ങനെ സംരക്ഷിക്കാം?
എണ്ണമയമുള്ള ചര്‍മത്തില്‍ കുരുവും മറ്റും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മുരിങ്ങയില എന്നും കഴിക്കുന്നത് മുഖക്കുരു ഉണ്ടാവുന്നത് തടയും. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയുന്നതും കുറയ്ക്കുക. ക്രീമുകള്‍ അധികം ഉപയോഗിക്കുന്നത് എണ്ണമയം കൂട്ടാനേ ഉപകരിക്കൂ. സോപ്പിനു പകരം കടലമാവിട്ട് മുഖം കഴുകുന്നതാണ് ഈ ചര്‍മത്തിനു നല്ലത്. ആസ്ട്രിജന്‍ ലോഷന്‍ രാവിലെയും വൈകീട്ടും ഉപയോഗിക്കാം.
കൂടുതല്‍ വരണ്ട ചര്‍മത്തെ എങ്ങനെ സംരക്ഷിക്കാം?
സോപ്പുകള്‍ മാറി മാറി ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ച കൂട്ടുകയേയുള്ളൂ. വരണ്ട ചര്‍മമുള്ളവര്‍ സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, ഞവര എന്നിവ തേച്ച് കുളിക്കുന്നതാണ് നല്ലത്. അരിപ്പൊടി, പാല്‍, കസ്തൂരിമഞ്ഞള്‍ എന്നിവ യോജിപ്പിച്ച് മുഖത്തു പുരട്ടുന്നതും വരള്‍ച്ച തടയാന്‍ സഹായിക്കും. കുളി കഴിഞ്ഞാലുടന്‍ ഒരു മോയിസ്ചറൈസര്‍ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്നതും വരണ്ട ചര്‍മത്തിനു നല്ലതാണ്.
പ്രസവശേഷവും അല്ലാതെയും ഉണ്ടാകുന്ന പാടുകള്‍ ചികിത്സിച്ചു ഭേദമാക്കാമോ?
ഇവ മുഴുവനായും ഭേദമാക്കാന്‍ കഴിയില്ല. ട്രെറ്റിനോയിന്‍ കുറച്ചു കാലത്തേക്ക് പുരട്ടിയാല്‍ ഒരു പരിധിവരെ ഇത്തരം പാടുകള്‍ ഇല്ലാതാക്കാം. പാടുകള്‍ ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതുതന്നെ.
മൂക്കിന്റെ മുകളിലെ കറുത്തപാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാമോ?
മൂന്നു കാരണങ്ങള്‍കൊണ്ടാണ് മൂക്കിന്റെ മുകളില്‍ കറുത്തപാടുകള്‍ ഉണ്ടാവുന്നത്. ബ്ലീച്ച് അധികമായാലും ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും ഇങ്ങനെയുണ്ടാവാം. വെയില്‍ അധികമായി കൊണ്ടാലും മൂക്കിനു മുകളില്‍ കറുത്തപാടുകള്‍ ഉണ്ടാവും. ഹോര്‍മോണ്‍ വ്യതിയാനംകൊണ്ടുള്ള കറുപ്പ് താനേ മാറും. വെയിലുകൊണ്ടുണ്ടായ കറുപ്പാണെങ്കില്‍ അവിടെ അലോവേറ (അഹഹീല്‌ലൃമ) ജെല്‍ ഉപയോഗിച്ചാല്‍ മതി. കറുപ്പു മാറും. ഓറഞ്ച് ജ്യൂസും ഈ കറുപ്പ് ഇല്ലാതാക്കാന്‍ നല്ലതാണ്.
പുരികം തീരെ കുറവുള്ളത് ഒരു അഭംഗിയാണ്. പുരികം ഉണ്ടാവാന്‍ എന്താണ് ചെയ്യേണ്ടത്?
രാത്രി കിടക്കുന്നതിനു മുന്‍പ് കണ്‍മഷിയും ആവണക്കെണ്ണയും കൂടി യോജിപ്പിച്ച് പുരികത്തിന്റെ മുകളില്‍ വരയ്ക്കുക. കുറച്ചുദിവസം ഇങ്ങനെ ചെയ്താല്‍ പുരികത്തിന് നല്ല കട്ടിയും കറുപ്പും ഉണ്ടാവും.
കണ്‍തടം കുഴിയുന്നത് തടയാന്‍ എന്തുചെയ്യും?
പല കാരണങ്ങള്‍ കൊണ്ടാണ് കണ്‍തടം കുഴിയുന്നത്. മതിയായ വിശ്രമമില്ലാത്തതും തുടര്‍ച്ചയായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നതുമാ ണ് പ്രധാന കാരണങ്ങള്‍. ടെന്‍ഷനൊക്കെ മാറ്റിവെച്ച് ആവശ്യമായ വിശ്രമമാണ് ഇതിനേറ്റവും വലിയ ചികിത്സ. ക്യാരറ്റ് ജ്യൂസ്, ബദാം ഓയില്‍ എന്നിവയൊക്കെ ഇതിനുപറ്റിയ ചികിത്സയാണ് എന്നു പറയാറുണ്ട്. പക്ഷേ, ഇവയൊക്കെ ഒരു ശതമാനം വരെയേ കണ്‍തടം കുഴിയുന്നത് കുറയ്ക്കുകയുള്ളൂ. കുറേനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍, ഇടയ്ക്ക് കുറച്ചുനേരം കണ്ണുകള്‍ അടച്ചിരിക്കുക. ഇടയ്ക്കിടെ കണ്ണിന്റെ കൃഷ്ണമണി വശങ്ങളിലേക്ക് ചലിപ്പിക്കുകയും വേണം.
സൗന്ദര്യവര്‍ധകവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത് ദോഷമാണോ?
ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളാണ് സണ്‍സ്‌ക്രീന്‍, മോയ്‌സ്ചറൈസര്‍, ഫൗണ്ടേഷന്‍ ക്രീം എന്നിവ. ചര്‍മം കൂടുതല്‍ കരുവാളിക്കുന്നതില്‍ നിന്നും സണ്‍സ്‌ക്രീന്‍ നമ്മെ സംരക്ഷിക്കും. ചര്‍മം വരണ്ടതാണെങ്കില്‍, മോയിസ്ചറൈസറും ഉപയോഗിക്കാം.എന്നാല്‍, പല സൗന്ദര്യവര്‍ധക വസ്തുക്കളിലും അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്. മുഖത്ത്, ഇത്തരം ക്രീമുകള്‍ അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വളരെ സെന്‍സിറ്റീവ് ആയതുകൊണ്ട്, അധികം ഉപയോഗിച്ചാല്‍, പാടുകളും മറ്റും ഉണ്ടാവാനിടയുണ്ട്.

കണ്‍പീലിക്ക് കട്ടികൂട്ടാന്‍ മാര്‍ഗങ്ങളുണ്ടോ?കൃത്രിമ കണ്‍പീലികള്‍ (artifical eyelashes) ഇപ്പോള്‍ ലഭ്യമാണ്. ചടങ്ങുകള്‍ക്കും മറ്റും പോകുമ്പോള്‍ ഇതുപയോഗിക്കാം. ഇത് നിങ്ങളുടെ കണ്‍പീലിയില്‍ ഒട്ടിച്ച്, മുകളില്‍ മസ്‌കാരയിട്ടാല്‍, കണ്‍പീലിക്ക് നല്ല കട്ടിയുള്ളതുപോലെ തോന്നിക്കും.
ഹെയര്‍ ഡ്രൈയര്‍ കൂടുതലായി ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുമെന്ന് കേള്‍ക്കുന്നു. ഇത് ശരിയാണോ?
ഹെയര്‍ ഡ്രൈയര്‍ കൂടുതലായി ഉപയോഗിച്ചാല്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യത്തെ തന്നെ അത് ബാധിക്കും. മുടി കൊഴിഞ്ഞുപോകാനുമിടയുണ്ട്. കൂള്‍ ഡ്രൈയര്‍ അത്ര കുഴപ്പമില്ല. ഹോട്ട് ഡ്രൈയര്‍ കഴിയുന്നതും ഒഴിവാക്കുക.

ഡൈ, ഹെന്ന എന്നിവ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഡൈ ഉപയോഗിക്കുന്നവര്‍, ബ്രാന്‍ഡ് മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല. ഏതെങ്കിലുമൊരു ഡൈ മാത്രം ഉപയോഗിക്കുക. 30 മിനുട്ടിനുശേഷം കഴുകിക്കളയണം. ആഴ്ച തോറും ഹെന്ന ചെയ്യുന്നതും അമിതമായി ഹെന്ന ഉപയോഗിക്കുന്നതും മുടിയെ ദോഷകരമായി ബാധിക്കുകയേയുള്ളൂ. തുടര്‍ച്ചയായി ചെയ്താല്‍ മുടി ചുരുണ്ട് ചകിരിപോലെയാവും. മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യാം. ഹെന്ന ഉണങ്ങാന്‍ അനുവദിക്കരുത്. ഉണങ്ങുന്നതിനനുസരിച്ച് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. Fun & Info @ Keralites.net

പാദങ്ങള്‍ക്ക് മസാജിങ്കുളി കഴിഞ്ഞാലുടന്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ ഉപയോഗിച്ച് കാലുകള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.
പെട്രോളിയം ജെല്ലിയും ഗ്ലിസറിനും യോജിപ്പിച്ച് പുരട്ടിയാല്‍ കാലിലെ വിണ്ടുകീറല്‍ തടയാം.നഖങ്ങള്‍ വൃത്തിയായി വെട്ടിനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. കട്ടിയേറിയ നഖങ്ങള്‍ ആണെങ്കില്‍ കാല്‍ അല്‍പനേരം വെള്ളത്തില്‍ മുക്കിവെച്ചാല്‍ മതി. നഖങ്ങള്‍ എളുപ്പം മുറിക്കാം.
ഇളംചൂടുവെള്ളത്തില്‍ ഇരുപത് മില്ലി ഷാംപൂ, ബാത്ത് സാള്‍ട്ട്, ഒന്നു രണ്ടു തുള്ളി സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ക്കുക. ഈ വെള്ളത്തില്‍ കാലുകള്‍ പത്തു മിനുട്ട് മുക്കിവെക്കുക. മൃദുവായ സ്‌ക്രബ് ഉപയോഗിച്ച് പാദം ഉരച്ചുകഴുകുക. വിരലുകള്‍ക്കിടയിലും നഖത്തിന് താഴെയും ഉപ്പൂറ്റിയിലുമൊക്കെ ഇങ്ങനെ ഉരയ്ക്കണം. കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മൃതകോശങ്ങള്‍ കളയാനാണിത്.പിന്നീട് കാലുകള്‍ മൃദുവായി തുടച്ച്, ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ഉപയോഗിച്ച് പതുക്കെ മസാജ് ചെയ്യുക. രക്തസഞ്ചാരം കൂട്ടാന്‍ ഇത് ഉപകരിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ക്ക് വളരെ നല്ലതാണ്.

മുഖം മിനുക്കാം
ഒരു ചെറിയ അല്ലി വെളുത്തുള്ളിയോ ചെറിയ കഷണം ഗ്രാമ്പൂവോ അരച്ചത് വിരല്‍കൊണ്ട് തൊട്ട് മുഖത്തെ കുരുവില്‍ വെച്ചാല്‍ കുരു അമര്‍ന്നുപോകും. ഇത് അധികമാവാതെ സൂക്ഷിക്കണം. ചര്‍മം പൊള്ളിപ്പോകാനുള്ള സാധ്യതയുണ്ട്.
ഒരു ടീസ്​പൂണ്‍ ഓട്‌സ്, രണ്ട് ടീസ്​പൂണ്‍ തക്കാളി നീര്, രണ്ട് ടീസ്​പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്​പൂണ്‍ കാരറ്റ് നീര് എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി, അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. വീട്ടില്‍തന്നെ ചെയ്യാവുന്നൊരു ബ്ലീച്ചാണിത്.ഏത്തപ്പഴത്തിന്റെ തൊലി പാലില്‍ മുക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് കഴുകിയാല്‍ മുഖത്തിന്റെ തിളക്കം വര്‍ധിക്കും.
തൊലി നീക്കിയ മുന്തിരി കൊണ്ട് മുഖം തടവുക. അല്‍പസമയത്തിനുശേഷം കഴുകിയാല്‍ നല്ല ഫ്രഷാകും.thanks mathrbhumi

No comments:

Post a Comment

എഴുതുക എനിക്കായി....