sankar-edakurussi
ദിവസവും കുറഞ്ഞത് ഒരു ഗ്‌ളാസ് മോര് കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണത്രെ. തൈര് കടഞ്ഞ്, അതില്‍ നിന്ന് വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ് നല്ലത്. അതില്‍ വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ കുടിക്കാം. ഭക്ഷണം കഴിച്ചശേഷം മോര് കുടിക്കുന്നത് ദഹനം അനായാസമാകാന്‍ സഹായിക്കും. അതുപോലെ തന്നെ അസിഡിറ്റി, ദഹനക്കേട്, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര് കുടിക്കുന്നത് നല്ലതാണ്.പാലുമായി താരതമ്യം ചെയ്യുമ്പോള്‍ മോരില്‍ കൊഴുപ്പ് കുറവാണ്. എന്നുമാത്രമല്ല കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയും മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കഫം, വാതം എന്നിവ ഉള്ളവര്‍ മോര് കുടിക്കരുതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ വെള്ളം ചേര്‍ത്ത് ലഘുവാക്കി മോര് കഴിക്കുന്നത്, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുമത്രെ. ആയുര്‍വേദ വിധി പ്രകാരം മോര് ഒരു ഉത്തമ ഔഷധമാണ്. മോരില്‍ അല്‍പ്പം ഉപ്പ്, ഇഞ്ചി നല്ലതുപോലെ ചതച്ചത്, അല്‍പ്പം നാരങ്ങാനീര്, കാന്താരിമുളക് എന്നിവ ചേര്‍ത്ത് കുടിച്ചാല്‍ പല അസുഖങ്ങളും ഭേദമാകും. അര്‍ശസ്, ഛര്‍ദ്ദി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മേല്‍പ്പറഞ്ഞ രീതിയില്‍ മോര് കുടിക്കുന്നത് വളരെ നല്ലതാണ്.

thanks to net
No comments:
Post a Comment
എഴുതുക എനിക്കായി....