കമ്പ്യുട്ടര്‍ സ്ക്രീനില്‍ മീന്‍ വറാക്കൂമ്പോള്‍  ഇനി ചിലപ്പോള്‍ മണവും ആസ്വദിക്കാം 

sankar-edakurussi


കമ്പ്യൂട്ടറിലെ മള്‍ട്ടിമീഡിയ സങ്കല്‍പ്പങ്ങളില്‍ ഇനി ഗന്ധവും സജീവമാകും. അതും കാഴ്‌ചയ്‌ക്കും കേള്‍വിയക്കുമൊപ്പം. സ്‌കെന്റ്‌സ്കേപ്പ്‌ തയാറാക്കിയ കമ്പ്യൂട്ടര്‍ ഗെയിമിനൊപ്പം ഇനി ഗന്ധങ്ങളും വരും. 20 വ്യത്യസ്‌ഥ ഗന്ധങ്ങള്‍ ഉപയോഗിച്ചാണ്‌ ആരാധകര്‍ക്ക്‌ പുതിയ അനുഭവം ഒരുങ്ങുന്നത്‌ . ഗെയിമിനെ സാഹചര്യമനുസരിച്ച്‌ സുഗന്ധവും ദുര്‍ഗന്ധവും ഉപകരണം പുറപ്പെടുവിക്കും. കാലിഫോര്‍ണിയ ആസ്‌ഥാനമാക്കിയ സ്‌കെന്റ്‌ സയന്‍സസ്‌ തയാറാക്കിയ ഗെയിമിനും ഉപകരണത്തിനുമായി നാലായിരം രൂപയേ ഈടാക്കുന്നുള്ളൂ.
സോഫ്‌റ്റ്വേറാണ്‌ ഉപകരണത്തെ നിയന്ത്രിക്കുന്നത്‌. സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്കനുസരിച്ചാകും ഗന്ധങ്ങള്‍. ചേരിയിലൂടെ നടക്കുമ്പോഴുളള ദുര്‍ഗന്ധവും കാടിന്റെ ഗന്ധവുമൊക്കെ ഉപഭോക്‌താക്കള്‍ക്ക്‌ അനുഭവേദ്യമാകും.
ഉപകരണത്തിലെ വാതകം തീര്‍ന്നാല്‍ ഉപയേഗിക്കാനുളള കാട്രിഡ്‌ജുകളും കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്‌ .
ഈ സാങ്കേതിക വിദ്യ പുതുതൊന്നുമല്ലെന്ന്‌ ഗവേഷകനായ ഹാസ്‌ ലൗബേ വ്യക്‌തമാക്കുന്നു. 1960 ല്‍ ഒരു സിനിമാ ഹാളില്‍ ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട്‌ . 30 ഗന്ധങ്ങളാണ്‌ പ്രത്യേകം തയാറാക്കിയ കുഴലുകളിലൂടെ അന്ന്‌ തീയറ്ററുകളിലേക്ക്‌ കടത്തിവിട്ടത്‌ .
കമ്പ്യൂട്ടറാണ്‌ ഗന്ധനിയന്ത്രണം നടത്തുന്നതെന്നതാണ്‌ പുതുമ.
Thanks mangalam

No comments:

Post a Comment

എഴുതുക എനിക്കായി....