sankar-
ഇത്തിരി ഷുഗര്‍ കൂടുതലാണ്, കൊളസ്‌ട്രോള്‍ വക്കിലാണ് എന്നെല്ലാം ഡോക്ടര്‍ പറയുമ്പോഴാണ് പലരും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുക. അതുമല്ലെങ്കില്‍ വണ്ണംകൂടി ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുമ്പോള്‍. അല്‍പം മനസ്സുവെച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാവുന്നതേയുള്ളൂ. അമിതവണ്ണമാണ് പ്രശ്‌നമെങ്കില്‍ ആദ്യം ഭക്ഷണക്രമീകരണത്തിലൂടെ കൊഴുപ്പ് കുറയ്ക്കണം. തുടര്‍ന്ന് വ്യായാമത്തിലൂടെ ശരീരത്തെ ഒരു തൂവല്‍പ്പോലെ മിനുക്കിയെടുക്കാം. ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കി ല്‍ മരുന്നിനും ചികിത്സയ്ക്കുമൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം ഉചിതമായ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങണം.
ഇനി വൈകിക്കേണ്ട
അടിവയര്‍ കുറയ്ക്കാം
എത്ര സുന്ദരിയായാലും അടിവയര്‍ ചാടിക്കണ്ടാല്‍ അതൊരു സുഖമുള്ള കാര്യമല്ല. ബനിയന്‍ തുണിയിലുള്ള മോഡേണ്‍ ടോപ്പുകള്‍ പ്രത്യേകിച്ചും അമിതവണ്ണത്തെ എടുത്തുകാട്ടും. ശരീരത്തിന്റെ ആവശ്യത്തില്‍ കവിഞ്ഞുള്ള കൊഴുപ്പ് വയര്‍, കൈവണ്ണ, തുടകള്‍, അരക്കെട്ട് എന്നിവിടങ്ങളിലാണ് സൂക്ഷിക്കപ്പെടുന്നത്. പേശികള്‍ അധികമില്ലാത്തതിനാല്‍ ഈ ഭാഗങ്ങള്‍ വണ്ണംവെച്ച് പുറത്തേക്ക് തള്ളിനില്‍ക്കാന്‍ തുടങ്ങുന്നു. ഇതാണ് വയര്‍ ചാടുന്നതിനും മറ്റു ഭാഗങ്ങളിലെ അമിത വണ്ണത്തിനും കാരണമാകുന്നത്.
ഭക്ഷണക്രമീകരണവും വ്യായാമവും ചെയ്താല്‍ ആറു മാസംകൊണ്ട് അടിവയര്‍ കുറയ്ക്കാനാവും. കലോറി കുറഞ്ഞ ഇലക്കറികള്‍, പച്ചക്കറികള്‍, ഫ്രൂട്ട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ധാന്യങ്ങളും മധുരപദാര്‍ഥങ്ങളും കുറയ്ക്കണം.
ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നല്‍കുന്ന കാര്‍ഡിയോ വ്യായാമങ്ങളാണ് ആവശ്യം. യോഗാഭ്യാസത്തില്‍ 'സൂര്യനമസ്‌കാരം' വളരെ ഗുണം ചെയ്യും. ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്, സ്‌കിപ്പിങ്, സൈക്കളിങ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങളും നല്ലതാണ്. സൗകര്യംപോലെ ഇവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. നടക്കുമ്പൊഴും കിടക്കുമ്പോഴും വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കാന്‍ ശ്രമിച്ചുനോക്കൂ. വയര്‍ അമര്‍ന്നുകിട്ടാന്‍ ഈ പരിശീലനവും ഗുണം ചെയ്യും.
യോഗാഭ്യാസത്തിലൂടെ ദേഹം ഏറ്റവും അയവുള്ളതും ആരോഗ്യകരവുമായിത്തീരും. എന്നാല്‍ ദേഹത്തിന് അല്‍പം ബലം കൂടി ഉണ്ടെങ്കിലേ അധ്വാനിക്കാന്‍ കഴിയൂ. മാത്രമല്ല, പേശികള്‍ക്ക് ദൃഢതയാണ് സൗന്ദര്യം. യോഗയിലൂടെ വയര്‍ കുറയും. അതിനൊപ്പം പേശികള്‍ക്ക് ബലം നല്‍കാനുള്ള ലൈറ്റ് വെയിറ്റ് ട്രെയിനിങ് കൂടി ഉണ്ടായാല്‍ ശരീരം നല്ല ഷെയിപ്പ് ഉള്ളതാവും. ചെറിയ ഭാരക്കട്ടകള്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകള്‍. നല്ലൊരു ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങാണ് 'ക്രഞ്ചസ്'.
ആദ്യം ശാന്തമായി മലര്‍ന്നു കിടക്കുക. കൈകള്‍ തലയ്ക്ക് താങ്ങായി വെക്കണം. ഇനി കാല്‍മുട്ടുകള്‍ മടക്കുക. ശ്വാസം പുറത്ത് വിട്ടുകൊണ്ട് കൈകള്‍ വിടാതെ ചുമല്‍ മുന്നോട്ടേക്ക് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് ചുമല്‍ താഴ്ത്തുക. കഴുത്തിന് അമിതമായി ബലം നല്‍കരുത്. വയര്‍ വേദനിക്കുംവരെ 'ക്രഞ്ചസ്' ആവര്‍ത്തിക്കുക. ഏറ്റവും കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും ചെയ്യുക.
ക്രഞ്ചസ് ചെയ്യുമ്പോള്‍ അടിവയറിലെ പേശികള്‍ ബലവത്താകുന്നു. ഈ വ്യായാമത്തില്‍ എതിര്‍ഭാഗം (റിവേഴ്‌സ് ക്രഞ്ചസ്) കൂടി ചെയ്ത് പിന്‍ഭാഗത്തുകൂടി ബലം നല്‍കേണ്ടതുണ്ട്. ലൈറ്റ് വെയിറ്റ് വ്യായാമങ്ങള്‍ ട്രെയിനറുടെ സഹായത്തോടെ ചെയ്യുന്നതാണ് നല്ലത്.
കാലുകള്‍ ടോണ്‍ ചെയ്യാം
ശരീരത്തിന്റെ മുകള്‍ഭാഗത്ത് വണ്ണം കൂടുമ്പോഴാണ് കാലുകള്‍ നേര്‍ത്തതുപോലെ തോന്നുക. അമിതമായ കൊഴുപ്പ് കുറയ്ക്കുകതന്നെയാണ് ഇതിന് പ്രതിവിധി. ഇതോടൊപ്പം കാലുകള്‍ ബലവത്താകാന്‍ ടോണ്‍ ചെയ്യുകയും വേണം. സ്‌ക്വാട്ട്, ലഞ്ചസ്, അബ്ഡക്ഷന്‍ എന്നീ വെ യിറ്റ് ട്രെയിനിങ്ങുകള്‍ ഇതിനായി പരിശീലിക്കാം. നടത്തവും സൈക്കിളിങ്ങും കാലുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കുന്ന മികച്ച വ്യായാമങ്ങളാണ്.
തടിച്ച കൈവണ്ണ
തടിച്ച കൈവണ്ണകള്‍ കാഴ്ചയ്ക്ക് അഭംഗിയാണ്. കൈവീശിയുള്ള നടത്തം കൈവണ്ണയ്ക്ക് ദൃഢത നല്‍കും. കൈകള്‍ സാവധാനത്തില്‍ മുകളിലേക്കും താഴേക്കും പിറകിലേക്കും മുമ്പിലേക്കുമായി ചലിപ്പിക്കുന്നത് മറ്റൊരു വ്യായാമമാണ്.
ഇടുപ്പിന് അഴക്
വടിവൊത്ത ഇടുപ്പും അരക്കെട്ടും നേടാന്‍ യോഗാഭ്യാസത്തിലെ സൂര്യനമസ്‌കാരം പരിശീലിക്കുന്നത് ഗുണം ചെയ്യും. 5-10 പ്രാവശ്യം സൂര്യനമസ്‌കാരം ചെയ്യണം. സ്‌കിപ്പിങ്, ജമ്പിങ് തുടങ്ങിയ വ്യായാമങ്ങള്‍ പുറകുവശത്തിലെയും ഇടുപ്പിലെയും അമിതമായ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇവ വീട്ടില്‍ത്തന്നെ പ്രത്യേകിച്ച് ചെലവില്ലാതെ ചെയ്യാവന്നതാണ് എന്ന ഗുണവുമുണ്ട്.
വീട്ടുജോലി വ്യായാമമോ?
അരയ്ക്കുകയും മുറ്റം തൂക്കുകയും നിലം തുടയ്ക്കുകയും ചെയ്യുന്നതൊന്നും വ്യായാമത്തിന്റെ പരിധിയില്‍ വരുന്നില്ല. അതിനര്‍ഥം അവ ഗുണകരമല്ല എന്നല്ല. ഊര്‍ജം ചെലവഴിക്കുന്ന ശാരീരികപ്രവര്‍ത്തികള്‍ മാത്രമാണവ. പേശികള്‍ക്കും അസ്ഥികള്‍ക്കും ചലനം കിട്ടാന്‍ അവ തീര്‍ച്ചയായും സഹായിക്കുന്നുണ്ട്. ശരീരത്തിന് കാര്യക്ഷമത കിട്ടാന്‍ ശരിയായ വ്യായാമങ്ങള്‍ തന്നെ ചെയ്യണം.
പ്രസവത്തിന് മുന്‍പും പിന്‍പും
ഗര്‍ഭകാലത്ത് കഠിനവ്യായാമങ്ങള്‍ അരുത്. പകരം കൈകള്‍ക്കും കാലുകള്‍ക്കും ചലനം സുഗമമാക്കുന്ന യോഗമുറകള്‍ ചെയ്യാം. ശ്വസനത്തിന് പരമാവധി പ്രാധാന്യം നല്‍കുന്ന 'പ്രാണായാമം' വളരെ ഗുണകരമായിരിക്കും. പ്രസവശേഷം 25 ദിവസം കഴിഞ്ഞ്, ലഘുവ്യായാമങ്ങള്‍ തുടങ്ങാം. നടത്തവും നീന്തലുമാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനുയോജ്യം. സിസേറിയന്‍ ചെയ്തവരാണെങ്കില്‍ മുറിവ് ശരിയായി ഉണങ്ങിയെന്ന് ഉറപ്പ് വരുത്തിയിട്ടേ വ്യായാമം തുടങ്ങാവൂ. പ്രസവശേഷമുള്ള ചാടിയ വയര്‍ ചുരുക്കാന്‍ ക്രഞ്ചസ്, സൂര്യനമസ്‌കാരം എന്നിവയും പരിശീലിക്കാം.
ജോലിസ്ഥലത്തും ചെറുവ്യായാമങ്ങള്‍
സമയമുള്ളവര്‍ക്ക് വൈകീട്ടോ രാവിലെ പ്രഭാതഭക്ഷണത്തിന് മുന്‍പോ വ്യയാമങ്ങള്‍ ചെയ്യാം. ഉദ്യോഗസ്ഥകളാണെങ്കില്‍ അതിരാവിലെയൊ രാത്രി ഭക്ഷണത്തിനു മുന്‍പോ സമയം കണ്ടെത്തുന്നതാവും നല്ലത്. ജോലിസ്ഥലത്ത് വെച്ചും ചെറിയ വ്യായാമങ്ങള്‍ ചെയ്യാം. ലിഫ്ട് ഒഴിവാക്കി കോണിപ്പടി കയറുക, കുറച്ച് അകലങ്ങളിലേക്ക് ഓട്ടോറിക്ഷ ഒഴിവാക്കി നടക്കുക എന്നിങ്ങനെ.
കമ്പ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് ദേഹം സ്‌ട്രെച്ച് ചെയ്യുക. ശരീരം നിവര്‍ത്തി കാല്‍വിരലുകളൂന്നി ഉയര്‍ന്നു നില്‍ക്കുന്നത് നല്ലൊരു സ്‌ട്രെച്ചിങ് രീതി ആണ്. കൂടാതെ തല ഇരുവശത്തേക്കും പതിയെ ചലിപ്പിക്കുന്നതും ദ്യഷ്ടി ഇരുവശത്തേക്കും ചലിപ്പിക്കുന്നതും നല്ലതാണ്. കഴുത്തിനും കണ്ണുകള്‍ക്കും വരാവുന്ന അസ്വസ്ഥതകള്‍ക്കെതിരെയുള്ള മുന്‍കരുതലാണ് ഇത്തരം ചെറുവ്യായാമങ്ങള്‍.
ഇരിക്കുമ്പോള്‍ നമ്മുടെ നട്ടെല്ലിലെ മര്‍ദം കൂടുന്നു. ഒരു മണിക്കൂറില്‍ അധികം ഒരേ ഇരിപ്പ് പാടില്ല. ഇടയ്ക്ക് എഴുന്നേറ്റ് നടക്കണം. നിന്നു ചെയ്യാവുന്ന ജോലികളാണ് ഇരുന്നു ചെയ്യുന്ന ജോലികളേക്കാള്‍ ആരോഗ്യകരം. നില്‍ക്കുമ്പോള്‍ നട്ടെല്ലിലുള്ള മര്‍ദം പാതിയായി കുറയുന്നു. കിടക്കുമ്പോഴാണ് നട്ടെല്ലിന് ഏറ്റവും സുഖകരമായ അവസ്ഥലഭിക്കുന്നത്. യോഗയിലെ 'ശവാസനം' മികച്ച റിലാക്‌സിങ് പരിശീലനമാണ്.
തുടക്കക്കാര്‍ ശ്രദ്ധിക്കണം
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അര്‍ഷാദ് പി., സ്‌പോര്‍ട്‌സ് മെഡിസിന്‍ & ന്യൂട്രീഷ്യന്‍ ഡെയിസ്മാന്‍ ആയുര്‍കേന്ദ്ര, കൊണ്ടോട്ടി
വിപിന്‍ സേവ്യര്‍, ബ്രാഞ്ച് മാനേജര്‍, തല്‍വാക്കേഴ്‌സ്, കൊച്ചി
അമിതവണ്ണം കുറയ്ക്കാന്‍ മരുന്നും മന്ത്രവുമല്ല, ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് ആവശ്യം. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച നല്ലൊരു ആരോഗ്യപാക്കേജ് വിദഗ്ധര്‍ സമര്‍പ്പിക്കുന്നു...
ഇത്തിരി ഷുഗര്‍ കൂടുതലാണ്, കൊളസ്‌ട്രോള്‍ വക്കിലാണ് എന്നെല്ലാം ഡോക്ടര്‍ പറയുമ്പോഴാണ് പലരും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുക. അതുമല്ലെങ്കില്‍ വണ്ണംകൂടി ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുമ്പോള്‍. അല്‍പം മനസ്സുവെച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാവുന്നതേയുള്ളൂ. അമിതവണ്ണമാണ് പ്രശ്‌നമെങ്കില്‍ ആദ്യം ഭക്ഷണക്രമീകരണത്തിലൂടെ കൊഴുപ്പ് കുറയ്ക്കണം. തുടര്‍ന്ന് വ്യായാമത്തിലൂടെ ശരീരത്തെ ഒരു തൂവല്‍പ്പോലെ മിനുക്കിയെടുക്കാം. ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കി
ഇനി വൈകിക്കേണ്ട
നടക്കുമ്പോള്‍ പതിവില്ലാത്തവണ്ണം കിതപ്പ് വരിക, എപ്പോഴും എവിടെയെങ്കിലും ചടഞ്ഞിരിക്കാന്‍ തോന്നുക... ഇനി വ്യായാമം കൂടിയേ തീരൂ എന്ന് തീരുമാനിക്കാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളം. അമിതവണ്ണം കണ്ടുപിടിക്കാന്‍ ശാസ്ത്രീയമാര്‍ഗമുണ്ട്. അതാണ് ബി.എം.ഐ. എന്നറിയപ്പെടുന്ന ബോഡി മാസ് ഇന്‍ഡക്‌സ്. ഉയരത്തിനനുസരിച്ച് ഒരാള്‍ക്ക് എത്ര വണ്ണം ആവാം എന്ന് ഇതുവഴി മനസ്സിലാക്കാം. ശരീരഭാരം കിലോഗ്രാമില്‍ കണക്കാക്കുക. ആ സംഖ്യയെ ഉയരത്തിന്റെ സ്‌ക്വയര്‍ (മീറ്ററില്‍) കൊണ്ട് ഹരിക്കണം. കിട്ടുന്ന സംഖ്യയാണ് ബി.എം.ഐ. ഇതനുസരിച്ച് ശരീരഭാരം ക്രമീകരിച്ചാല്‍ പിന്നെ ആകാരഭംഗിയിലേക്ക് അധികം ദൂരമില്ല.
അന്‍പത് കിലോഗ്രാം തൂക്കമുള്ള ഒരു സ്ത്രീക്ക് ഒരു മീറ്ററും അന്‍പത്തഞ്ച് സെന്റീമീറ്ററുമാണ് ഉയരം. അപ്പോള്‍ അവരുടെ ബി.എം.ഐ. 50/1.55ഃ1.55 = 50/2.4 = 20.83 ആകുന്നു. ബി.എം.ഐ. 20-നും 25-നും ഇടയിലാണെങ്കില്‍ അതാണ് ഏറ്റവും മികച്ച ആരോഗ്യകരമായ വണ്ണം. ബി.എം.ഐ. 25-നും 30-നും ഇടയില്‍ വന്നാല്‍ വ്യായാമം തുടങ്ങണം. 30-തിന് മുകളിലാണെങ്കില്‍ അത് അമിതവണ്ണം തന്നെ. പെട്ടെന്നുതന്നെ വണ്ണം കുറയ്ക്കാനുള്ള പ്രതിവിധികള്‍ തേടുക. ആദ്യം ഒരു ഡോക്ടറെ കണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.
യൗവനത്തില്‍ ശരീരഭാരത്തിന്റെ 17-23 ശതമാനം വരെ കൊഴുപ്പായിരിക്കും. ഈ അളവ് ഉയരുമ്പോഴുള്ള അവസ്ഥയാണ് അമിതവണ്ണം. കൊഴുപ്പ് ആവശ്യമുള്ളതിലും കുറയുന്നത് അനാരോഗ്യകരമായ മെലിയലിന് കാരണമാകും.
അന്‍പത് കിലോഗ്രാം തൂക്കമുള്ള ഒരു സ്ത്രീക്ക് ഒരു മീറ്ററും അന്‍പത്തഞ്ച് സെന്റീമീറ്ററുമാണ് ഉയരം. അപ്പോള്‍ അവരുടെ ബി.എം.ഐ. 50/1.55ഃ1.55 = 50/2.4 = 20.83 ആകുന്നു. ബി.എം.ഐ. 20-നും 25-നും ഇടയിലാണെങ്കില്‍ അതാണ് ഏറ്റവും മികച്ച ആരോഗ്യകരമായ വണ്ണം. ബി.എം.ഐ. 25-നും 30-നും ഇടയില്‍ വന്നാല്‍ വ്യായാമം തുടങ്ങണം. 30-തിന് മുകളിലാണെങ്കില്‍ അത് അമിതവണ്ണം തന്നെ. പെട്ടെന്നുതന്നെ വണ്ണം കുറയ്ക്കാനുള്ള പ്രതിവിധികള്‍ തേടുക. ആദ്യം ഒരു ഡോക്ടറെ കണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.
യൗവനത്തില്‍ ശരീരഭാരത്തിന്റെ 17-23 ശതമാനം വരെ കൊഴുപ്പായിരിക്കും. ഈ അളവ് ഉയരുമ്പോഴുള്ള അവസ്ഥയാണ് അമിതവണ്ണം. കൊഴുപ്പ് ആവശ്യമുള്ളതിലും കുറയുന്നത് അനാരോഗ്യകരമായ മെലിയലിന് കാരണമാകും.
അടിവയര്‍ കുറയ്ക്കാം
എത്ര സുന്ദരിയായാലും അടിവയര്‍ ചാടിക്കണ്ടാല്‍ അതൊരു സുഖമുള്ള കാര്യമല്ല. ബനിയന്‍ തുണിയിലുള്ള മോഡേണ്‍ ടോപ്പുകള്‍ പ്രത്യേകിച്ചും അമിതവണ്ണത്തെ എടുത്തുകാട്ടും. ശരീരത്തിന്റെ ആവശ്യത്തില്‍ കവിഞ്ഞുള്ള കൊഴുപ്പ് വയര്‍, കൈവണ്ണ, തുടകള്‍, അരക്കെട്ട് എന്നിവിടങ്ങളിലാണ് സൂക്ഷിക്കപ്പെടുന്നത്. പേശികള്‍ അധികമില്ലാത്തതിനാല്‍ ഈ ഭാഗങ്ങള്‍ വണ്ണംവെച്ച് പുറത്തേക്ക് തള്ളിനില്‍ക്കാന്‍ തുടങ്ങുന്നു. ഇതാണ് വയര്‍ ചാടുന്നതിനും മറ്റു ഭാഗങ്ങളിലെ അമിത വണ്ണത്തിനും കാരണമാകുന്നത്.
ഭക്ഷണക്രമീകരണവും വ്യായാമവും ചെയ്താല്‍ ആറു മാസംകൊണ്ട് അടിവയര്‍ കുറയ്ക്കാനാവും. കലോറി കുറഞ്ഞ ഇലക്കറികള്‍, പച്ചക്കറികള്‍, ഫ്രൂട്ട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ധാന്യങ്ങളും മധുരപദാര്‍ഥങ്ങളും കുറയ്ക്കണം.
ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നല്‍കുന്ന കാര്‍ഡിയോ വ്യായാമങ്ങളാണ് ആവശ്യം. യോഗാഭ്യാസത്തില്‍ 'സൂര്യനമസ്‌കാരം' വളരെ ഗുണം ചെയ്യും. ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്, സ്‌കിപ്പിങ്, സൈക്കളിങ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങളും നല്ലതാണ്. സൗകര്യംപോലെ ഇവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. നടക്കുമ്പൊഴും കിടക്കുമ്പോഴും വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കാന്‍ ശ്രമിച്ചുനോക്കൂ. വയര്‍ അമര്‍ന്നുകിട്ടാന്‍ ഈ പരിശീലനവും ഗുണം ചെയ്യും.
യോഗാഭ്യാസത്തിലൂടെ ദേഹം ഏറ്റവും അയവുള്ളതും ആരോഗ്യകരവുമായിത്തീരും. എന്നാല്‍ ദേഹത്തിന് അല്‍പം ബലം കൂടി ഉണ്ടെങ്കിലേ അധ്വാനിക്കാന്‍ കഴിയൂ. മാത്രമല്ല, പേശികള്‍ക്ക് ദൃഢതയാണ് സൗന്ദര്യം. യോഗയിലൂടെ വയര്‍ കുറയും. അതിനൊപ്പം പേശികള്‍ക്ക് ബലം നല്‍കാനുള്ള ലൈറ്റ് വെയിറ്റ് ട്രെയിനിങ് കൂടി ഉണ്ടായാല്‍ ശരീരം നല്ല ഷെയിപ്പ് ഉള്ളതാവും. ചെറിയ ഭാരക്കട്ടകള്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകള്‍. നല്ലൊരു ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങാണ് 'ക്രഞ്ചസ്'.
ആദ്യം ശാന്തമായി മലര്‍ന്നു കിടക്കുക. കൈകള്‍ തലയ്ക്ക് താങ്ങായി വെക്കണം. ഇനി കാല്‍മുട്ടുകള്‍ മടക്കുക. ശ്വാസം പുറത്ത് വിട്ടുകൊണ്ട് കൈകള്‍ വിടാതെ ചുമല്‍ മുന്നോട്ടേക്ക് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് ചുമല്‍ താഴ്ത്തുക. കഴുത്തിന് അമിതമായി ബലം നല്‍കരുത്. വയര്‍ വേദനിക്കുംവരെ 'ക്രഞ്ചസ്' ആവര്‍ത്തിക്കുക. ഏറ്റവും കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും ചെയ്യുക.
ക്രഞ്ചസ് ചെയ്യുമ്പോള്‍ അടിവയറിലെ പേശികള്‍ ബലവത്താകുന്നു. ഈ വ്യായാമത്തില്‍ എതിര്‍ഭാഗം (റിവേഴ്‌സ് ക്രഞ്ചസ്) കൂടി ചെയ്ത് പിന്‍ഭാഗത്തുകൂടി ബലം നല്‍കേണ്ടതുണ്ട്. ലൈറ്റ് വെയിറ്റ് വ്യായാമങ്ങള്‍ ട്രെയിനറുടെ സഹായത്തോടെ ചെയ്യുന്നതാണ് നല്ലത്.
കാലുകള്‍ ടോണ്‍ ചെയ്യാം
ശരീരത്തിന്റെ മുകള്‍ഭാഗത്ത് വണ്ണം കൂടുമ്പോഴാണ് കാലുകള്‍ നേര്‍ത്തതുപോലെ തോന്നുക. അമിതമായ കൊഴുപ്പ് കുറയ്ക്കുകതന്നെയാണ് ഇതിന് പ്രതിവിധി. ഇതോടൊപ്പം കാലുകള്‍ ബലവത്താകാന്‍ ടോണ്‍ ചെയ്യുകയും വേണം. സ്‌ക്വാട്ട്, ലഞ്ചസ്, അബ്ഡക്ഷന്‍ എന്നീ വെ യിറ്റ് ട്രെയിനിങ്ങുകള്‍ ഇതിനായി പരിശീലിക്കാം. നടത്തവും സൈക്കിളിങ്ങും കാലുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കുന്ന മികച്ച വ്യായാമങ്ങളാണ്.
തടിച്ച കൈവണ്ണ
തടിച്ച കൈവണ്ണകള്‍ കാഴ്ചയ്ക്ക് അഭംഗിയാണ്. കൈവീശിയുള്ള നടത്തം കൈവണ്ണയ്ക്ക് ദൃഢത നല്‍കും. കൈകള്‍ സാവധാനത്തില്‍ മുകളിലേക്കും താഴേക്കും പിറകിലേക്കും മുമ്പിലേക്കുമായി ചലിപ്പിക്കുന്നത് മറ്റൊരു വ്യായാമമാണ്.
ഇടുപ്പിന് അഴക്
വടിവൊത്ത ഇടുപ്പും അരക്കെട്ടും നേടാന്‍ യോഗാഭ്യാസത്തിലെ സൂര്യനമസ്‌കാരം പരിശീലിക്കുന്നത് ഗുണം ചെയ്യും. 5-10 പ്രാവശ്യം സൂര്യനമസ്‌കാരം ചെയ്യണം. സ്‌കിപ്പിങ്, ജമ്പിങ് തുടങ്ങിയ വ്യായാമങ്ങള്‍ പുറകുവശത്തിലെയും ഇടുപ്പിലെയും അമിതമായ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇവ വീട്ടില്‍ത്തന്നെ പ്രത്യേകിച്ച് ചെലവില്ലാതെ ചെയ്യാവന്നതാണ് എന്ന ഗുണവുമുണ്ട്.
വീട്ടുജോലി വ്യായാമമോ?
അരയ്ക്കുകയും മുറ്റം തൂക്കുകയും നിലം തുടയ്ക്കുകയും ചെയ്യുന്നതൊന്നും വ്യായാമത്തിന്റെ പരിധിയില്‍ വരുന്നില്ല. അതിനര്‍ഥം അവ ഗുണകരമല്ല എന്നല്ല. ഊര്‍ജം ചെലവഴിക്കുന്ന ശാരീരികപ്രവര്‍ത്തികള്‍ മാത്രമാണവ. പേശികള്‍ക്കും അസ്ഥികള്‍ക്കും ചലനം കിട്ടാന്‍ അവ തീര്‍ച്ചയായും സഹായിക്കുന്നുണ്ട്. ശരീരത്തിന് കാര്യക്ഷമത കിട്ടാന്‍ ശരിയായ വ്യായാമങ്ങള്‍ തന്നെ ചെയ്യണം.
പ്രസവത്തിന് മുന്‍പും പിന്‍പും
ഗര്‍ഭകാലത്ത് കഠിനവ്യായാമങ്ങള്‍ അരുത്. പകരം കൈകള്‍ക്കും കാലുകള്‍ക്കും ചലനം സുഗമമാക്കുന്ന യോഗമുറകള്‍ ചെയ്യാം. ശ്വസനത്തിന് പരമാവധി പ്രാധാന്യം നല്‍കുന്ന 'പ്രാണായാമം' വളരെ ഗുണകരമായിരിക്കും. പ്രസവശേഷം 25 ദിവസം കഴിഞ്ഞ്, ലഘുവ്യായാമങ്ങള്‍ തുടങ്ങാം. നടത്തവും നീന്തലുമാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനുയോജ്യം. സിസേറിയന്‍ ചെയ്തവരാണെങ്കില്‍ മുറിവ് ശരിയായി ഉണങ്ങിയെന്ന് ഉറപ്പ് വരുത്തിയിട്ടേ വ്യായാമം തുടങ്ങാവൂ. പ്രസവശേഷമുള്ള ചാടിയ വയര്‍ ചുരുക്കാന്‍ ക്രഞ്ചസ്, സൂര്യനമസ്‌കാരം എന്നിവയും പരിശീലിക്കാം.
ജോലിസ്ഥലത്തും ചെറുവ്യായാമങ്ങള്‍
സമയമുള്ളവര്‍ക്ക് വൈകീട്ടോ രാവിലെ പ്രഭാതഭക്ഷണത്തിന് മുന്‍പോ വ്യയാമങ്ങള്‍ ചെയ്യാം. ഉദ്യോഗസ്ഥകളാണെങ്കില്‍ അതിരാവിലെയൊ രാത്രി ഭക്ഷണത്തിനു മുന്‍പോ സമയം കണ്ടെത്തുന്നതാവും നല്ലത്. ജോലിസ്ഥലത്ത് വെച്ചും ചെറിയ വ്യായാമങ്ങള്‍ ചെയ്യാം. ലിഫ്ട് ഒഴിവാക്കി കോണിപ്പടി കയറുക, കുറച്ച് അകലങ്ങളിലേക്ക് ഓട്ടോറിക്ഷ ഒഴിവാക്കി നടക്കുക എന്നിങ്ങനെ.
കമ്പ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് ദേഹം സ്‌ട്രെച്ച് ചെയ്യുക. ശരീരം നിവര്‍ത്തി കാല്‍വിരലുകളൂന്നി ഉയര്‍ന്നു നില്‍ക്കുന്നത് നല്ലൊരു സ്‌ട്രെച്ചിങ് രീതി ആണ്. കൂടാതെ തല ഇരുവശത്തേക്കും പതിയെ ചലിപ്പിക്കുന്നതും ദ്യഷ്ടി ഇരുവശത്തേക്കും ചലിപ്പിക്കുന്നതും നല്ലതാണ്. കഴുത്തിനും കണ്ണുകള്‍ക്കും വരാവുന്ന അസ്വസ്ഥതകള്‍ക്കെതിരെയുള്ള മുന്‍കരുതലാണ് ഇത്തരം ചെറുവ്യായാമങ്ങള്‍.
ഇരിക്കുമ്പോള്‍ നമ്മുടെ നട്ടെല്ലിലെ മര്‍ദം കൂടുന്നു. ഒരു മണിക്കൂറില്‍ അധികം ഒരേ ഇരിപ്പ് പാടില്ല. ഇടയ്ക്ക് എഴുന്നേറ്റ് നടക്കണം. നിന്നു ചെയ്യാവുന്ന ജോലികളാണ് ഇരുന്നു ചെയ്യുന്ന ജോലികളേക്കാള്‍ ആരോഗ്യകരം. നില്‍ക്കുമ്പോള്‍ നട്ടെല്ലിലുള്ള മര്‍ദം പാതിയായി കുറയുന്നു. കിടക്കുമ്പോഴാണ് നട്ടെല്ലിന് ഏറ്റവും സുഖകരമായ അവസ്ഥലഭിക്കുന്നത്. യോഗയിലെ 'ശവാസനം' മികച്ച റിലാക്‌സിങ് പരിശീലനമാണ്.
തുടക്കക്കാര്‍ ശ്രദ്ധിക്കണം
പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന് ന് ഉറപ്പുവരുത്തി വേണം വ്യായാമം ചെയ്യാന്‍. തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ആവാം. മുന്നു ദിവസം കാര്‍ഡിയോ വ്യായാമങ്ങളും (നടത്തം, യോഗ, നീന്തല്‍, സൈക്കിളിങ്...) രണ്ടു ദിവസം ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകളും. ഇത്രയുമടങ്ങുന്ന പാക്കേജ് വ്യായാമമാണ് സ്ത്രീകള്‍ക്ക് നല്ലത്.
വെയിറ്റ് ട്രെയിനിങ് നല്‍കി പേശികള്‍ ദൃഢമാക്കിയാല്‍ മുട്ടുവേദന, സന്ധിവേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങളെ ഒരു പരിധിവരെ തടയാം. അമിതവണ്ണമുള്ളവര്‍ ഭക്ഷണക്രമീകരണത്തിന്റെ സഹായത്തോടെ ആദ്യം കാര്‍ഡിയോ വ്യായാമങ്ങള്‍ ശീലിക്കണം. അതിനുശേഷം മാത്രമേ ജിമ്മില്‍പോയി ലൈറ്റ് വെയിറ്റ് ട്രെയിനിങ് നേടാവൂ.
വെയിറ്റ് ട്രെയിനിങ് ചെയ്താല്‍ സ്ത്രീകളുടെ ദേഹം പുരുഷന്മാരുടേതുപോലെ 'സിക്‌സ് പാക്ക്' ആവുമെന്ന് ഭയക്കുന്നവരുണ്ട്. ഇതില്‍ കാര്യമില്ല. പരസ്യങ്ങളില്‍ കാണുന്ന 'സിക്‌സ് പാക്ക്' മസിലുകളുള്ള വിദേശ ഫിറ്റ്‌നെസ്സ് മോഡലുകള്‍ പലതരം ഉത്തേജകമരുന്നുപയോഗിച്ചാണ് അത്തരം ശരീരം നേടിയെടുക്കുന്നത്.
ഡംബെല്‍സ് (ഭാരക്കട്ടകള്‍) ഉപയോഗിച്ചുള്ള വെയിറ്റ് ട്രെയിനിങ് ചെയ്യുമ്പോള്‍ ചിലത് ശ്രദ്ധിക്കാനുണ്ട്. എടുക്കാന്‍ കഴിയുന്ന ഭാരത്തിന്റെ നാല്‍പതു ശതമാനം ഭാരമേ ഉയര്‍ത്താന്‍ ശ്രമിക്കാവൂ. പത്തു കിലോയുള്ള വെയിറ്റ് ഉയര്‍ത്താന്‍ പറ്റുമെങ്കില്‍ നാലു കിലോ വെയിറ്റ് പല പ്രാവശ്യം ഉയര്‍ത്തിയാല്‍ മതി.
നടത്തമാവട്ടെ, നീന്തലാവട്ടെ ഏതു വ്യായാമവും ഏറ്റവും കുറഞ്ഞത് 20 മിനുട്ടെങ്കിലും തുടര്‍ച്ചയായി ചെയ്താലെ ഫലവത്താവൂ. നല്ല ഗുണം കിട്ടണമെങ്കില്‍ 45 മിനുട്ട് വ്യായാമം ചെയ്യണം. നടക്കുകയാണെങ്കില്‍ ഇടയ്ക്ക് നടത്തം നിര്‍ത്തി സംസാരിക്കരുത്.
എയ്‌റോബിക്‌സ് ചെയ്യുമ്പോള്‍ ഭയങ്കരമായുള്ള കിതപ്പ് ഉണ്ടാവരുത്. അത് അനാരോഗ്യത്തിന്റെ ലക്ഷണമാവാം. അപ്പോള്‍ വൈദ്യപരിശോധന നടത്തണം. ചെറുതായി കിതയ്ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. നന്നായി ഓക്‌സിജന്‍ ശ്വസിച്ച് ചെയ്യുമ്പോഴാണ് കാര്‍ഡിയോ വ്യായാമങ്ങള്‍ ഫലം ചെയ്യുക. വ്യായാമം ചെയ്തുകൊണ്ടിരിക്കെ തടസ്സമില്ലാതെ ഒരു വാചകം പറയാന്‍ കഴിയുമോ എന്ന് ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ ശരിയായ രീതിയില്‍ വ്യായാമം ചെയ്യുന്നു എന്നാണ്. വ്യായാമത്തിലൂടെ വണ്ണം ആവശ്യമുള്ളത്ര കറച്ചു കഴിഞ്ഞാല്‍ പിന്നീട് കണക്കില്ലാതെ ഭക്ഷിക്കുന്നത് നന്നല്ല. വീണ്ടും വണ്ണം തിരിച്ചുവരും. പകരം അടുത്ത മൂന്ന് മാസത്തേക്ക് ഭക്ഷണം വലുതായി കൂട്ടേണ്ട. അപ്പോള്‍ ശരീരം അതിനനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ പഠിക്കും. വ്യായാമം ചെറുതായി തുടരുകയും വേണം.

No comments:
Post a Comment
എഴുതുക എനിക്കായി....