തിരുവന്തപുരക്കാരേ ഭയപ്പെടേണ്ട

sankar-edakurussi

തിരുവനന്തപുരം: നിങ്ങള്‍ അപകടത്തിലാണോ? കയ്യില്‍ മൊബൈലുണ്ടോ? എങ്കില്‍ ഭയക്കേണ്ട. ചെയ്യേണ്ടത് ഇത്രമാത്രം, മൊബൈലിലെ ‘2’ എന്ന ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. നിങ്ങള്‍ അപകടത്തില്‍ പെട്ടിരിക്കുകയാണെന്ന സന്ദേശം സഹായിക്കുവാന്‍ കഴിയുന്നവരുടെ മൊബൈലുകളിലേക്ക് പ്രവഹിക്കും. മാത്രമോ, 5 മിനിറ്റുകള്‍ക്കുള്ളില്‍ ആയോധനകലയില്‍ പ്രാവീണ്യം നേടിയ ഒരു സെക്യൂരിറ്റി ഗാര്‍ഡും അപകടസ്ഥലത്തേക്ക് പാഞ്ഞെത്തും.
അത്ഭുതപ്പെടേണ്ട! നമ്മുടെ കൊച്ചുകേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈലുകളില്‍ പോലും ഈ സഹായം ലഭിക്കും. ഇതിനായി, ടെക്നോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയായ റെയ്ന്‍ കണ്‍സള്‍ട്ടും അനുബന്ധ സ്ഥാപനമായ ഇറാം സയന്റിഫിക് സൊല്യൂഷന്‍സും സഹകരിച്ച് വികസിപ്പിച്ചെടുത്ത മൊബൈല്‍ സുരക്ഷാസംവിധാനമായ ‘ഇന്‍ ആന്‍ എമര്‍ജന്‍സി’ നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം എന്ന് മാത്രം.
‘ഇന്‍ ആന്‍ എമര്‍ജന്‍സി’ സംവിധാനം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വെറും 500 രൂപ നല്‍‌കിയാല്‍ മതിയാകും. മൊബൈലില്‍ വിരല്‍ അമര്‍ത്തിയാല്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശം ‘ഇന്‍ ആന്‍ എമര്‍ജന്‍സി’ സര്‍വറില്‍ എത്തുകയും അവിടെ നിന്നും മറ്റ് മൊബൈലുകളിലേക്കു പോകുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രവര്‍ത്തന രീതി. പൊലീസിന്‍റെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ ആയായിരിക്കും പദ്ധതി നടപ്പാക്കുക.
‘ഇന്‍ ആന്‍ എമര്‍ജന്‍സി’ സംവിധാനം ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമാണ് ലഭ്യമാവുക. നിങ്ങള്‍ തിരുവനന്തപുരത്ത് എവിടെയായാലും അഞ്ച് മിനിറ്റിനുള്ളില്‍ സഹായമെത്തിക്കാന്‍ കഴിയുന്നവണ്ണം സെക്യൂരിറ്റി ഗാര്‍ഡുകാരെ കമ്പനി വിന്യസിക്കും. ഈ പദ്ധതി തിരുവനന്തപുരത്ത് വിജയകരമായാല്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ഉന്നമിടുന്നതെന്ന് ഇറാം സയന്‍റിഫിക് സൊല്യൂഷന്‍സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം തലവന്‍ ഗിരീഷ് ചന്ദ്രബാബു പറയുന്നു.
സഹായത്തിനെത്തുന്നവര്‍ക്കു സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്കും മറ്റും സന്ദേശം എത്തിക്കുവാനുള്ള സംവിധാനവും ഈ സംവിധാനത്തിലൂടെ പറ്റും. ഇതോടൊപ്പം സമീപത്തെ വീടുകളിലെ അലാറം മുഴക്കാനും ലൈറ്റുകള്‍ തെളിക്കാനും കഴിയും.
അപകടസ്ഥലത്ത് മറ്റാര്‍ക്കും എത്താന്‍ കഴിഞ്ഞില്ലെങ്കിലും 5 മിനിറ്റിനുള്ളില്‍ ഓടി എത്താന്‍ കഴിയുന്ന വിധത്തില്‍ രണ്ടു കിലോമീറ്റര്‍ അകലത്തിലായിരിക്കും സെക്യൂരിറ്റി ഗാര്‍ഡുമാരെ വിന്യസിക്കുക. പൊലീസിന്‍റെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
by net

No comments:

Post a Comment

എഴുതുക എനിക്കായി....