ഉപവസിക്കൂ; ആരോഗ്യം നേടൂ



ആരോഗ്യം സംരക്ഷിക്കണോ, രോഗങ്ങളെ അകറ്റണോ; എങ്കില്‍ ഉപവസിക്കൂ എന്നാണ്‌ അമേരിക്കന്‍ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. മാസത്തില്‍ ഒരു ദിവസം ഭക്ഷണമൊന്നും കഴിക്കാതെ ഉപവസിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. അമേരിക്കയിലെ 200 വീട്ടുകാരില്‍ നടത്തിയ പഠനങ്ങളിലാണ്‌ ഈ കണ്ടെത്തില്‍. ഉപവാസം ഹൃദയരോഗങ്ങളെയും പ്രമേഹത്തെയും അകറ്റുമെന്നാണ്‌ ഇവരുടെ പരീക്ഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്‌. 

ഉപവസിക്കാത്തവരില്‍ 75 ശതമാനത്തോളം പേരുടെ ഹൃദയധമനികള്‍ ചുരുങ്ങുന്നതായി അമേരിക്കന്‍ ഡോക്‌ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. വ്യത്യസ്‌ത തരത്തിലുള്ള പ്രമേഹങ്ങള്‍ക്കു ഉപവാസം ഉചിതമാണെന്ന്‌ അമേരിക്കന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളീസ്‌ വെളിപ്പെടുത്തിയത്‌. 24 മണിക്കൂര്‍ പച്ചവെള്ളമല്ലാതെ മറ്റൊന്നും കഴിക്കാത്ത ആളുകളിലായിരുന്നു പരീക്ഷണം. ഇങ്ങനെ ഉപവസിച്ചവരില്‍ ശരീരവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണിന്റെ ഉത്‌പാദനം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്‌ ശരീരപോഷണത്തെ വേഗത്തിലാക്കുകയും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചുകളയുകയും ചെയ്യും.

ഉപവാസം ആരംഭിക്കുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ അളവ്‌ വര്‍ധിക്കുമെങ്കിലും ഉപവാസം അവസാനിക്കുമ്പോള്‍ ഇതു പൂര്‍വസ്‌ഥിതിയിലെത്തുമെന്നും ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌.

by net

No comments:

Post a Comment

എഴുതുക എനിക്കായി....