Reduce salt and keep your health


ഈ പട്ടണത്തില്‍ ഉപ്പിനു പ്രവേശനമില്ല
 
ഉപ്പില്ലാതെ എങ്ങനെ ഭക്ഷണം കഴിക്കും. ഉപ്പിന്റെ സ്വാദ്‌ ലഭിച്ചില്ലെങ്കില്‍ നാവിനു ഭക്ഷണം രൂചികരമാവില്ല. എന്നാല്‍, സ്വാദല്ല ആരോഗ്യമാണ്‌ പ്രധാനമെന്നാണ്‌ ഇംഗ്ലണ്ടിലെ സ്‌റ്റോക്ക്‌പോര്‍ട്ട്‌ അധികൃതര്‍ പറയുന്നത്‌. കാരണം, ഈ നഗരത്തിലെ ഭക്ഷണശാലകളിലൊന്നും ഉപഭോക്‌താക്കള്‍ക്കായി ഉപ്പുപാത്രം വച്ചിട്ടില്ല. സ്‌റ്റോക്ക്‌പോര്‍ട്ട്‌ നഗരാധികൃതര്‍ നിയമം മൂലം ഭക്ഷണശാലകളിലെ ഉപ്പുപാത്രങ്ങള്‍ നിരോധിച്ചിരിക്കുകയാണ്‌. ഭക്ഷണത്തില്‍ രുചികരമാം വിധം ഉപ്പില്ലെങ്കില്‍ ഉപഭോക്‌താവിന്റെ ഇഷ്‌ടാനുസരണം ചേര്‍ക്കാനാണ്‌ ഉപ്പുപാത്രങ്ങള്‍ ഭക്ഷണശാലകള്‍ വയ്‌ക്കുന്നത്‌. എന്നാല്‍, ഇതു പാടില്ലെന്നാണ്‌ സേ്‌റ്റാക്ക്‌പോര്‍ട്ട്‌ അധികൃതര്‍ പറയുന്നത്‌.

സ്വാഭാവികമായും ഭക്ഷണത്തില്‍ ഉപ്പു ചേര്‍ക്കുന്നുണ്ട്‌. ഈ ഉപ്പു മതി. അധികമായി ഉപ്പു ഉപയോഗിക്കുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ്‌ നഗരാധികൃതരുടെ വാദം. അമിതമായ ഉപ്പുപയോഗം രക്‌തസമ്മര്‍ദത്തിനും ചിലപ്പോള്‍ ഉദരാര്‍ബുദത്തിനും ആസ്‌മയ്‌ക്കുമൊക്കെ കാരണമായേക്കാമെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

ഭക്ഷണമേശയില്‍ ഉപ്പു പാത്രം കണ്ടാല്‍ ആളുകള്‍ സ്വഭാവികമായും ഉപ്പ്‌ ഉപയോഗിക്കുമെന്നും ഉപ്പുപാത്രങ്ങള്‍ നിരോധിച്ചാല്‍ ഈ ഉപയോഗം കുറയുമെന്നുമാണു സ്‌റ്റോക്ക്‌പോര്‍ട്ട്‌ അധികൃതര്‍ പറയുന്നു.

by net

No comments:

Post a Comment

എഴുതുക എനിക്കായി....