ഇന്റെര്‍ വലയില്‍ ഒരുപാട് കുടുങ്ങുമ്പോള്‍ 


ദിവസത്തിന്റെ നല്ലൊരു പങ്കും ഇന്റര്‍നെറ്റില്‍ കുരുങ്ങി കഴിയുന്നവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌. എത്രയും വേഗം 'ടെക്‌നോളജി ഡയറ്റ്‌' നോക്കിയില്ലെങ്കില്‍ മാനസികാരോഗ്യം അവതാളത്തിലാകും. കലിഫോര്‍ണിയ സര്‍വകലാശാല(സാന്‍ ഫ്രാന്‍സിസ്‌കോ)യിലെ വിദഗ്‌ധസംഘം നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍. ഇ-മെയില്‍, ട്വീറ്റ്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ഒരേസമയം മാറിമാറി വ്യാപരിക്കുന്നതിലൂടെ, ആവശ്യമുള്ളതും അല്ലാത്തതുമായ 'അധിക വിവരങ്ങള്‍' നമ്മുടെ മനസിനെ തളര്‍ത്തുമെന്നാണു പഠനത്തില്‍ തെളിഞ്ഞത്‌. ഇത്തരക്കാര്‍ക്ക്‌ ഒരു പ്രവൃത്തിയില്‍നിന്ന്‌ മറ്റൊന്നിലേക്കു മാറാനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള ശേഷി കുറയും.
സ്‌മാര്‍ട്ട്‌ ഫോണുകളുടെ കടന്നുവരവോടെ ഏതുസമയവും ഇന്റര്‍നെറ്റില്‍ വിഹരിക്കാന്‍ കഴിയുമെന്ന അവസ്‌ഥ മുതിര്‍ന്നവരുടെപോലും മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഒരേസമയം ഇന്റര്‍നെറ്റിലെ ഒട്ടേറെ സങ്കേതങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ ഓര്‍മശക്‌തി കുറയ്‌ക്കുമെന്നു നേരത്തേ സ്‌റ്റാന്‍ഫോഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധസംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ചെറുപ്പക്കാര്‍ പ്രതിദിനം ശരാശരി ഏഴര മണിക്കൂറിലേറെ കീബോര്‍ഡിനു മുന്നില്‍ തപസിരിക്കുന്നുണ്ടെന്നാണു കണക്ക്‌. 
thanks mangalam com

No comments:

Post a Comment

എഴുതുക എനിക്കായി....