ആരും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍, പലപ്പോഴും രോഗബാധയുണ്ടെന്ന് കണ്ടെത്താന്‍വൈകുന്നതാണ് കാന്‍സര്‍ രോഗികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. രോഗചില ഘട്ടങ്ങള്‍ കഴിയുമ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വരുകയും മരണം സംഭവിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്.
ഇപ്പോഴിതാ കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായേയ്ക്കുമെന്ന് കരുതപ്പെടുന്ന ഒരു കണ്ടെത്തലുണ്ടായിരിക്കുന്നു. കാന്‍സര്‍ ബാധയുണ്ടോയെന്ന് മണത്തറിയാന്‍ കഴിയുന്ന ഒരു ഇലക്ട്രോണിക് മൂക്കാണ് കണ്ടെത്തിയിരിക്കുന്നത്.
ആളുകളുടെ ശ്വാസോച്ഛാസത്തില്‍ നിന്നും ഈ യന്ത്രത്തിന് കാന്‍സര്‍ ബാധയുണ്ടോയെന്ന് ക്‌ണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
പലപ്പോഴും ഡോക്ടര്‍മാര്‍ക്കും വപരിശോധനകള്‍ക്കു കണ്ടെത്താനാകാതെപോകുന്ന ശിരസിലെയും കഴുത്തിലെയും അര്‍ബുദബാധയാണ് ഈ പരിശോധനയിലൂടെ എളുപ്പം കണ്ടെത്താന്‍ കഴിയുക.
ഉച്ഛ്വാസ വായുവിലെ രാസവ്യതിയാനമാണ് 'ഇലക്ട്രോണിക് മൂക്ക് പിടിച്ചെടുക്കുക. ലണ്ടനിലെ ടെക്‌നിയോണ്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇതു വികസിപ്പിച്ചെടുത്തത്.
എണ്‍പത്തിരണ്ടോളം ആളുകളില്‍ ഈ യന്ത്രം വച്ച് പരീക്ഷണം നടത്തുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment
എഴുതുക എനിക്കായി....