കുഞ്ഞുങ്ങള്‍

കുഞ്ഞുങ്ങള്‍ കരഞ്ഞ് ശ്വാസം കിട്ടാതെ വരുമ്പോള്‍ 
ഒരു വയസ്സിനും അഞ്ചു വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ തുടര്‍ച്ചയായി തലയിട്ടിളക്കലും വെട്ടിക്കലും നടത്തുന്നത് അസുഖമല്ല...
വെറുതെ കരയുന്ന കുഞ്ഞിനൊപ്പം ടെന്‍ഷനടിച്ച് കരയുന്ന അമ്മമാരുണ്ട്. കുഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ വാശി കാണിക്കുക, വയറുവേദന ഉണ്ടാവുക, അപരിചിതരെ കാണുമ്പോള്‍ കരയുക എന്നിവയൊക്കെ അമ്മമാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഒരു വയസിനു താഴെയുള്ളവരുടെ ഇത്തരം രീതികള്‍ക്ക് അമിതപ്രാധാന്യം കൊടുക്കേണ്ടതില്ല. കുഞ്ഞുങ്ങളുടെ ചില സ്വഭാവ വ്യതിയാനങ്ങളാണ് അതിലൂടെ പുറത്തുവരുന്നത്. 

ആറുമാസം മുതല്‍ അഞ്ചു വയസുവരെയുള്ള കുട്ടികളില്‍ ചിലര്‍ കരയാന്‍ തുടങ്ങുമ്പോള്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് നീലനിറം വരികയും നിശ്ചലമായി കിടക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത് അപസ്മാര രോഗമാണെന്ന് പലരും തെറ്റിദ്ധരിക്കാറുമുണ്ട്. ഇതുകണ്ട് അസ്വസ്ഥരാകേണ്ടതില്ല. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ കുട്ടി സാധാരണ നിലയിലാകും. പ്രത്യേകം ചികിത്സയും ആവശ്യമില്ല. ഇങ്ങനെ കാണുമ്പോള്‍ കുട്ടിയെ പതുക്കെ കുലുക്കുന്നതോ പുറത്ത് തട്ടുന്നതോ നല്ലതാണ്.

ഒരു വയസിനും അഞ്ചു വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ തുടര്‍ച്ചയായി തലയിട്ടിളക്കലും വെട്ടിക്കലും നടത്തുന്നത് അസാധാരണമല്ല. കുഞ്ഞുമനസിലെ ടെന്‍ഷനും ക്ഷീണവും അകറ്റാനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. പെരുവിരല്‍ കടിക്കലും നഖം കടിക്കലും ചെറിയ കുട്ടികള്‍ ചെയ്യുന്നത് അതില്‍നിന്നും കിട്ടുന്ന സംതൃപ്തികൊണ്ടാണ്. സുരക്ഷിതത്വം ഇല്ല എന്ന തോന്നലാകാം ഇതിന് കാരണം. മാതാപിതാക്കള്‍ ഈ കാര്യത്തില്‍ അമിത താത്പര്യം കാട്ടാതിരുന്നാല്‍ മൂന്നോ നാലോ വയസു കഴിയുമ്പോള്‍ തനിയേ മാറും.

ചില കുട്ടികളില്‍ കാണുന്ന വ്യക്തതയില്ലാത്ത സംസാരം മൂന്നു നാലു വയസ്സാകുമ്പോഴേക്കും സുവ്യക്തമാകും. എന്നാല്‍ കഠിനമായ സംസാരവൈകല്യങ്ങള്‍ നേരത്തെ ശ്രദ്ധിച്ച് വിദഗ്ധചികിത്സ തേടണം.

രണ്ടു വയസിനും അഞ്ചു വയസിനും ഇടയ്ക്ക് അതായത് സംസാരരീതി രൂപപ്പെടുന്ന പ്രായത്തില്‍ ചില കുട്ടികളില്‍ വിക്ക് കാണാം. അമിതമായി ഇടപെട്ട് കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ മാതാപിതാക്കളും മറ്റുള്ളവരും ശ്രദ്ധിച്ചാല്‍ സാധാരണ ഇത് പ്രശ്‌നമാകാറില്ല. അപൂര്‍വമായി ചില കുട്ടികളെ സ്
പീച്ച് തെറാപിക്ക് (ുെലലരവ വേലൃമുവ്യ) വിധേയമാക്കേണ്ടിവരും.

മണ്ണ് വാരിതിന്നല്‍ സ്വഭാവം രണ്ടു വയസുവരെ സാധാരണമാണ്. ചില കുട്ടികള്‍ ഉറുമ്പ്, ചില പ്രാണികള്‍ എന്നിവയെ വായിലിടുന്നതും കാണാം. മണ്ണ് വാരിത്തിന്നല്‍ രണ്ടു വയസ്സിനു ശേഷം തുടര്‍ന്നാല്‍ കാര്യമായ വിളര്‍ച്ച, മാതാപിതാക്കളുടെ അവഗണന, സ്‌നേഹം ഇല്ലായ്മ എന്നിവ സംശയിക്കണം.

ഉറക്കവുമായി ബന്ധപ്പെട്ട് കാണുന്ന ഞെട്ടി എഴുന്നേല്‍ക്കല്‍, ഭീകര സ്വപ്‌നങ്ങള്‍ കാണല്‍, ഇരുട്ടിനോടുള്ള ഭയം, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കല്‍ എന്നിവ ക്രമേണ മാറും.

ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ ചില കുട്ടികള്‍ സ്വഭാവമാക്കാം. മറ്റ് അസുഖങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഇത് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് മാറും. എട്ടുപത്തു വയസ്സായിട്ടും മാറുന്നില്ല എങ്കില്‍ ചികിത്സ തേടണം.

അനവസരങ്ങളിലെ മലവിസര്‍ജനം കുട്ടികളുടെ മാനസിക അവസ്ഥയുടെയോ ഭയത്തിന്റെയോ ചെറിയ അസുഖങ്ങളുടെയോ ഫലമാകം. കുറച്ചു മാത്രമേ അടിവസ്ത്രങ്ങളില്‍ മലം കാണാറുള്ളു എങ്കിലും പല കുട്ടികളും വെപ്രാളപ്പെടും. നല്ല ശതമാനം കുട്ടികളിലും ഏതാനും മാസങ്ങള്‍ക്കു ശേഷം ഇതു മാറും. ഉറക്കത്തില്‍ പല്ലുകടിക്കല്‍ ചിലപ്പോഴൊക്കെ പകല്‍സമയത്തെ അസ്വസ്ഥതയുടെയും പേടിയുടെയും പ്രതിഫലനമാകാം. ക്രമേണ മാറും. ചില കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി വായു വിഴുങ്ങല്‍ (അശൃ ംെമഹഹീംശിഴ) അവലംബിക്കാറുണ്ട്.

ഇടക്കിടയ്ക്ക് നെഞ്ചിലും തലയ്ക്കുമൊക്കെ കൈകൊണ്ട് ആഞ്ഞടിക്കുന്നതും ടെന്‍ഷന്റെ ഫലമാവാം. ചില കുട്ടികള്‍ കാലുകള്‍ വിലങ്ങനെ വെച്ച് ശരീരം വലിച്ചു മുറുക്കുന്നപോലെ കാണിക്കാറുണ്ട്. അമിതമായി ജനനേന്ദ്രിയം നിലത്തിട്ടുരയ്ക്കുന്ന സ്വഭാവവും ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ മാറും.

ആവര്‍ത്തിച്ചുള്ള കോമാളിത്തം കാട്ടല്‍ (ഠശര)െ മുഖം കോട്ടി കാണിക്കല്‍, തുടര്‍ച്ചയായി കൈകൊണ്ട് ആംഗ്യം കാണിക്കല്‍, ശരീരവും തോള്‍ഭാഗവും വെട്ടിക്കല്‍ എന്നിവയും ഏതാനും മാസങ്ങള്‍ നീളും.

No comments:

Post a Comment

എഴുതുക എനിക്കായി....