ഉപ്പുതിന്നാത്ത സ്ത്രീകള്‍ക്ക് പെണ്‍കുഞ്ഞുണ്ടാകുമെന്ന് പഠനത്തിന് പിന്നാലെ ആണ്‍കുഞ്ഞുണ്ടാകാന്‍ ഒരു എളുപ്പവഴി ചൂണ്ടിക്കാട്ടിക്കൊണ്ട് പുതിയ പഠനം
മുമ്പ് ഇത് നിര്‍ണ്ണയിയ്ക്കുന്നതില്‍ ഉപ്പിന് പങ്കുണ്ടെന്നാണ് കണ്ടെത്തിയതെങ്കില്‍ ഇപ്പോഴത്തെ താരം പ്രാതല്‍ അഥവാ സാക്ഷാല്‍ ബ്രേക് ഫാസ്റ്റ് ആണ്.
ഗര്‍ഭധാരണത്തിന്റെ ആദ്യകാലത്ത് നല്ല കട്ടിയായി പ്രാതല്‍ കഴിയ്ക്കുകയും കൂടാതെ കൊഴുപ്പേറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിയ്ക്കുകയും ചെയ്യുന്നവര്‍ക്കാണത്രേ ആണ്‍കുട്ടിയുണ്ടാകാന്‍ കൂടുതല്‍ സാധ്യത.
മിസ്സൗറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗര്‍ഭധാരണത്തിന്റെ ആദ്യകാലങ്ങളില്‍ കഴിയ്ക്കുന്ന ഭക്ഷണം ശിശുവിന്റെ ലിംഗനിര്‍ണയത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
കാലത്ത് വയറുനിറച്ച് ഭക്ഷണം കഴിയ്ക്കുകയും കൊഴുപ്പുകൂടുതലുള്ള ഭക്ഷണം പതിവാക്കുകയും ചെയ്യുന്ന പലരിലും ആണ്‍കുട്ടികളാണ് ജനിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.
എന്നാല്‍ കൊഴുപ്പുകുറഞ്ഞ ഭക്ഷണം കഴിയ്ക്കുകയും പ്രാതല്‍ താരതമ്യേന കുറവുമാത്രം കഴിയ്ക്കുകയും ചെയ്യുന്നവരില്‍ പെണ്‍കുഞ്ഞുങ്ങളാണ് കൂടുതലും ഉണ്ടാവുന്നത്.
അമ്മ കലോറി കൂടിയ ഭക്ഷണം സ്ഥിരമായി കഴിയ്ക്കുമ്പോള്‍ കുഞ്ഞ് ആണാവുകയും നേരേ തിരിച്ചാവുമ്പോള്‍ കുഞ്ഞ് പെണ്ണാവുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കടപ്പാട് 0ne india
No comments:
Post a Comment
എഴുതുക എനിക്കായി....