ഉണക്കിയ മത്സ്യമെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറാത്തവരില്ല, പ്രത്യേകിച്ചും നമ്മള് കേരളീയരുടെ ഇഷ്ട വിഭവമാണ് ഉണക്കമത്സ്യം. ഒരു കഷണം ഉണക്കമീന്‍ വറുത്തതുണ്ടെങ്കില്‍ ഒരു പറചോറുണ്ണുന്നവരുടെ എണ്ണം കുറവല്ല.പക്ഷേ ഒരു കാര്യം ഈ ഉണക്കമീന്‍ സ്വാദില്‍ മുന്നിലാണെങ്കില്‍ ആരോഗ്യപരമായി നോക്കുമ്പോള്‍ ശരിയ്ക്കുമൊരു വില്ലനാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മത്സ്യം ഉണക്കി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ് പ്രശ്നമുണ്ടാക്കുന്നത്.രാജ്യത്തിന്റെ പലഭാഗത്തും ഉണക്കമത്സ്യ തയ്യാറാക്കുന്നുണ്ട്. പലേടത്തുനിന്നും പാക് ചെയ്ത് വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിയ്ക്കുന്നത്. മുന്‍ കാലത്ത് ഉപ്പുചേര്‍ത്ത് കടപ്പുറത്തും മറ്റും വിരിച്ചിട്ടായിരുന്നു ഇവ ഉണക്കിയിരുന്നത്.
അന്ന് മണലിനെ മാത്രമേ ഭയക്കേണ്ടതുമുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് കേടുവരാതിരിക്കാന്‍ മാരകവിഷമടങ്ങയിരിക്കുന്ന വീര്യം കൂടിയ കീടനാശിനികളും മറ്റ് രാസവസ്തുക്കളും ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്.ഭുവനേശ്വറിലെ റീജിയണല്‍ റിസര്‍ച്ച് ലബൊറട്ടറി നടത്തിയ പഠനത്തില്‍ ഫോര്‍മാലിന്‍ ഡി ഹൈഡ് പോലുള്ള വിഷാംശമുള്ള രാസപദാര്‍ത്ഥങ്ങളാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യശരീരത്തില്‍ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
അതുകൊണ്ടുതന്നെ കഴിയുന്നതും ഉണക്കമീന്‍ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. അതല്ല നിര്ബ്ബന്ധമാണെങ്കില് വളരെ സമയം ശുദ്ധജലത്തില്‍ മുക്കിവച്ച് പലവട്ടം കഴുകി വൃത്തിയാക്കിയശേഷം ഉപയോഗിക്കുക.
കടപ്പാട് one india
No comments:
Post a Comment
എഴുതുക എനിക്കായി....