കാല്‍ഷ്യമാണ് എല്ലുകളുടെ ബലത്തിന് കരുത്തേകുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 1000 മില്ലിഗ്രാം കാല്‍ഷ്യം ആവശ്യമാണ്. 50 വയസില്‍കൂടുതലുള്ളയാളാണോ നിങ്ങള്‍? ദിനംപ്രതി 1,200 മില്ലിഗ്രാമെങ്കിലും കാല്‍ഷ്യം ആവശ്യമായിവരുമെന്നോര്‍ക്കുക. പാലാണ് കാല്‍ഷ്യത്തിന്റെ മികച്ച സാന്നിധ്യമുള്ള ഭക്ഷണവസ്തു. എട്ട് ഔണ്‍സ് കൊള്ളുന്ന ഒരുകപ്പ് പാലില്‍ 300 മില്ലിഗ്രാം കാല്‍ഷ്യമാണ് അടങ്ങിയിട്ടുള്ളത്.
പാല്‍ കുടിക്കാത്തയാളാണോ നിങ്ങള്‍? പാലിന്റെ അത്രതന്നെ കാല്‍ഷ്യം തൈരിലും അടങ്ങിയിട്ടുണ്ട്. പാല്‍ക്കട്ടിയിലും അതിനോടടുത്തുതന്നെ കാല്‍ഷ്യമുണ്ട്. പാല്‍വിരോധികള്‍ക്ക് മറ്റ് നിരവധി പാലുല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. മത്തി
പാലുല്‍പ്പന്നങ്ങളിലൂടെയല്ലാതെയും കാല്‍ഷ്യം ലഭിക്കുന്നതിന് മറ്റ് മികച്ച സാധ്യതകളുണ്ട്. മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന മത്സ്യത്തില്‍ അതിശയിപ്പിക്കുന്ന അളവിലാണ് കാല്‍ഷ്യം അടങ്ങിയിട്ടുള്ളത്. ഇവയുടെ മുള്ളുകളിലാണ് കാല്‍ഷ്യം ഏറെയും സൂക്ഷിച്ചിട്ടുള്ളത്.
നിരവധി പച്ചക്കറികളിലും ധാരാളം കാല്‍ഷ്യം അടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് കാബേജ്. ചീര, ബ്രൊക്കോളി എന്നീ ഇലക്കറികളിലും കാല്‍ഷ്യത്തിന്റെ സാന്നിധ്യം ധാരാളമുണ്ട്. പാലും മത്സ്യവുമുപയോഗിക്കാത്തവര്‍ക്കും കാല്‍ഷ്യം നേടാന്‍ മറ്റ് മികച്ച ഭക്ഷണ വസ്തുക്കളുണ്ടെന്ന് ചുരുക്കം. സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍
സംസ്‌ക്കരിച്ചെടുക്കുമ്പോള്‍ ധാരാളം കാല്‍ഷ്യം ചേര്‍ക്കുന്ന ഭക്ഷണസാധനങ്ങളും എല്ലിന്റെ ബലം വര്‍ധിപ്പിക്കുന്നതിന് നല്ലതാണ്. ചിലതരം ബ്രഡുകള്‍, ഓറഞ്ച് ജ്യൂസ്, ഓട്‌സ് തുടങ്ങിയവയിലും കാല്‍ഷ്യം ധാരാളമായി കണ്ടുവരുന്നു. ഇത്തരം സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ പുറത്ത് എഴുതിയിരിക്കുന്ന പോഷകങ്ങളുടെ അളവ് ശ്രദ്ധിക്കാന്‍ മറക്കരുത്.
No comments:
Post a Comment
എഴുതുക എനിക്കായി....