join online business corses



ഓണ്‍ലൈന്‍ വ്യാപാരം ഇന്ന് വിപണിയുടെ ഒരു പ്രധാനഘടകമാണ്. ഓണ്‍ലൈന്‍ ബാങ്കിങ്, ഇലക്‌ട്രോണിക് ടിക്കറ്റിങ്, ഇന്‍സ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡാറ്റാ എക്‌സ്‌ചേഞ്ച്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍... ഇവയൊക്കെ ഇ-കൊമേഴ്‌സിന്റെ ഭാഗമാണ്.

വെബ് പ്രോഗ്രാമിങ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്പര്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, വെബ്മാസ്റ്റര്‍ തുടങ്ങിയ തസ്തികകളിലാണ് തൊഴില്‍ അവസരങ്ങള്‍. വിവിധ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകളെക്കുറിച്ചുള്ള അറിവ് ഈ ജോലികള്‍ക്ക് അനിവാര്യമാണ്.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇ-കൊമേഴ്‌സ് ബിരുദപഠനം നടത്താം. ബാച്ചിലര്‍ ഓഫ് ഇ-കൊമേഴ്‌സ് (B. E-Com.), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ -കൊമേഴ്‌സ് മുതലായവയാണ് പ്രധാന കോഴ്‌സുകള്‍. ചില സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്.

പ്രമുഖ സ്ഥാപനങ്ങള്‍: അണ്ണ യൂണിവേഴ്‌സിറ്റി, ചെന്നൈ (One year Certified ecommerce programme) ദേവി അഹല്യവിശ്വവിദ്യാലയ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഇന്‍ഡോര്‍ (BeC) ഡോ.ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ആഗ്ര (B.E. E Com) എസ്.പി.ജയിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് മുംബൈ (Ecommerce application training for six months) കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി (Diploma in ecommerc-e).

No comments:

Post a Comment

എഴുതുക എനിക്കായി....