news from kscb

20-1-2010 ല്‍ കൂടിയ ബോര്‍ഡ് യോഗം സര്‍വീസ് കണക്ഷന്‍ നല്‍കുന്നതിനായി പുതിയ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.  നിലവിലുള്ള നിയമാനുസൃത കെട്ടിടങ്ങളില്‍ ഒന്നിലധികം വൈദ്യുതി കണക്ഷനുകള്‍ പുതിയ തീരുമാനമനുസരിച്ച് ലഭിക്കും.  വിവിധ ഉദ്ദേശങ്ങള്‍ക്കായി ഒരു കെട്ടിടത്തില്‍ തന്നെ വെവ്വേറെ  കണക്ഷനുകള്‍ ലഭിക്കുന്നതിനും നിബന്ധനകള്‍ക്കു വിധേയമായി ഒരു കെട്ടിടത്തില്‍ തന്നെ ഗാര്‍ഹിക വിഭാഗത്തില്‍ ഒന്നിലധികം കണക്ഷനുകള്‍ നല്‍കുന്നതിനും വ്യവസ്ഥയുണ്ട്.  കൂടാതെ ഒരു കെട്ടിടത്തില്‍ തന്നെ എല്‍.ടി. വിഭാഗത്തിലും എച്ച്.ടി വിഭാഗത്തിലും പ്രത്യേക കണക്ഷനുകള്‍ നല്‍കാവുന്നതാണ്.

പവര്‍ അലോക്കേഷന്‍ നടപടികളും ലഘൂകരിച്ചിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പത്ത് കെ.വി.എ. യില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ളവര്‍ക്ക് മുന്‍കൂറായി വൈദ്യുതി ബോര്‍ഡില്‍ അപേക്ഷ നല്‍കാവുന്നതാണ്.  അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിക്കുന്നതാണ്.

എച്ച്. ടി. വിഭാഗത്തില്‍ അപേക്ഷ നല്‍കിയാല്‍ പരമാവധി 60 ദിവസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കുന്നതാണ്്.

വാണിജ്യം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ആവശ്യമെങ്കില്‍ എച്ച്. ടി.- ഇ.എച്ച്.ടി. വോള്‍ട്ടേജില്‍ കണക്ഷന്‍ നല്‍കുന്നതാണ്.  അവര്‍ക്ക് എച്ച്. ടി. ഇ. എച്ച്. ടി. വിഭാഗത്തിലെ നിരക്കുകളാണ് ബാധകം.

കെട്ടിട നമ്പരിന്റെയോ കൃഷി സ്ഥലത്തിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തില്‍ കാര്‍ഷിക വിഭാഗത്തില്‍ കണക്ഷന്‍ നല്‍കുന്നതാണ്.

പുതിയ കണക്ഷനുകള്‍ ലഭിക്കുന്നതിനാവശ്യമായ സാധന സാമഗ്രികള്‍ നിബന്ധനകള്‍ക്കു വിധേയമായി ഉപഭോക്താക്കള്‍ക്ക് വാങ്ങി നല്‍കാവുന്നതാണ്.

No comments:

Post a Comment

എഴുതുക എനിക്കായി....