കേട്ടോ ഗൂഗിള്‍ മാഹാത്മ്യം

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ കീബോര്‍ഡ് കമ്പനിയായ 'ബ്ലൈന്‍ഡ്‌ടൈപ്പി'നെ ഗൂഗിള്‍ ഏറ്റെടുത്തു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് സാങ്കേതിക മേല്‍കൈ നേടാനുള്ള ഗൂഗിളിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി.ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എഴുതാന്‍ "ണ്‍-സ്‌ക്രീന്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യണം. 'രര്‍ഥത്തില്‍ അതൊരു പരിമിതിയാണ്. കാരണം "ണ്‍-സ്‌ക്രീന്‍ കീബോര്‍ഡിലെ ടൈപ്പിങ് പലര്‍ക്കും അത്ര സുഖകരമായി തോന്നാറില്ല. ഈ അസൗകര്യം 'ഴിവാക്കാനും"ണ്‍-സ്‌ക്രീന്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത് 'ഴിവാക്കാനും സഹായിക്കുന്ന സങ്കേതമാണ് ബ്ലൈന്‍ഡ്‌ടൈപ്പ് വികസിപ്പിക്കുന്നത്. ഫോണിന്റെ ടച്ച്‌സ്‌ക്രീനില്‍ എവിടെ ടൈപ്പ് ചെയ്താലും ഉദ്ദേശിക്കുന്ന സംഗതി എഴുതാന്‍ ബ്ലൈന്‍ഡ്‌ടൈപ്പിന്റെ സങ്കേതം സഹായിക്കും.
ആപ്പിളിന്റെ iOS പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ (ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് മുതലായവ) "ണ്‍-സ്‌ക്രീന്‍ കീബോര്‍ഡ്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ടതാണ്. ബ്ലൈന്‍ഡ്‌ടൈപ്പ് ഏറ്റെടുക്കുക വഴി ഈ മേഖലയില്‍ പ്രതിയോഗികളെ കടത്തിവെട്ടാന്‍ ഗൂഗിളിനാകുമെന്ന് വിലയിരുത്തപ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണുകളെ സംബന്ധിച്ച് "ണ്‍-സ്‌ക്രീന്‍ കീബോര്‍ഡ് എന്നത് അത്ര പ്രധാനപ്പെട്ട സംഗതിയായി തോന്നണമെന്നില്ല. എന്നാല്‍, ഫോണുപയോഗിച്ച് തുടര്‍ച്ചയായി എസ്.എം.എസും ഇമെയിലുകളും അയയ്ക്കുന്നവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. ഭാവിയില്‍ മൊബൈല്‍ ഉപകരണങ്ങള്‍ തന്നെ എഴുതാന്‍ ഉപയോഗിച്ചു കൂടായ്കയില്ല. ആ നിലയ്ക്ക് പ്രധാനപ്പെട്ട നീക്കമാണ് ഗൂഗിളിന്റേത്.
(കടപ്പാട്: :മാതൃഭൂമി)

No comments:

Post a Comment

എഴുതുക എനിക്കായി....