യാഹൂ മെയിലില്‍ പരിഷ്‌ക്കരണം

sankar-edakurussi
ഇമെയില്‍ രംഗത്ത് എതിരാളികളായ ഗൂഗിളും മൈക്രോസോഫ്ടും നടത്തുന്ന മുന്നേറ്റത്തിന് മുന്നില്‍ ഇതുവരെ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു യാഹൂ. ഇനിയതല്ല സ്ഥിതി. അഞ്ചു വര്‍ഷത്തിന് ശേഷം യാഹൂ മെയില്‍(Yahoo Mail) പരിഷ്‌ക്കരിക്കുകയാണ്. പുതിയ കാലത്തെ കമ്മ്യൂണിക്കേഷന്‍ പ്രവണതകള്‍ പ്രതിഫലിപ്പിക്കത്ത വിധമുള്ള കാതലായ മാറ്റമാണ് യാഹൂ അതിന്റെ മെയില്‍ സര്‍വീസില്‍ വരുത്തുന്നത്.

27.9 കോടി യൂസര്‍മാരാണ് ലോകത്താകെ യാഹൂ മെയിലിനുള്ളത്. അവരെ സംബന്ധിച്ച് യാഹൂ മെയിലില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ നിന്ന് പോകാതെ തന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ (സോഷ്യല്‍ മീഡിയ സൈറ്റുകളില്‍) അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാനാകും വിധമുള്ള മാറ്റമാണ് പ്രധാനപ്പെട്ടത്. കൂടുതല്‍ സോഷ്യല്‍ മീഡിയ സൗഹൃദ സര്‍വീസായി യാഹൂ മെയില്‍ മാറുമെന്ന് സാരം.

ഇസ്റ്റന്റ് മെസേജുകളും ടെക്‌സ്റ്റിങും കൂടുതല്‍ അനായാസമാക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണവും നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ജിമെയില്‍, മൈക്രോസോഫ്ടിന്റെ ഹോട്ട്‌മെയില്‍ എന്നിവയെ അപേക്ഷിച്ച് ഇരട്ടി വേഗത്തില്‍ സന്ദേശങ്ങളയയ്ക്കാന്‍ ഇനി തങ്ങളുടെ മെയിലില്‍ കഴിയുമെന്ന് യാഹൂ പറയുന്നു. 

മാത്രമല്ല, ഫ്ലക്കര്‍, പിക്കാസ, യുടൂബ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ഇമെയില്‍ ഇന്‍ബോക്‌സില്‍ നിന്ന് തന്നെ കാണാനുള്ള സൗകര്യവും യാഹൂ മെയിലിലുണ്ടാകും. പാഴ്‌മെയിലുകളെ (സ്​പാം മെയില്‍) വകതിരിച്ച് മാറ്റാനുള്ള സംവിധാനമാണ് യാഹൂ മെയിലില്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പരിഷ്‌ക്കാരം. 

യാഹൂ മെയിലില്‍ യൂസര്‍മാര്‍ മൊത്തം ചെലവിടുന്ന സമയം പ്രതിമാസം 50 കോടി മണിക്കൂറിലേറെയാണെന്ന്, യാഹൂ മെയില്‍ സീനിയര്‍ പ്രോഡക്ട് ഡയറക്ടര്‍ പറഞ്ഞു. അത്തരമൊരു ഉത്പന്നത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വരുത്തുക എന്നത്, യൂസര്‍മാരെ സംബന്ധിച്ച് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗൂഗിള്‍ അതിന്റെ ജിമെയിലില്‍ ഒട്ടേറെ മാറ്റങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വരുത്തുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനം, മെയിലുകളെ പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കാന്‍ സഹായിക്കുന്ന'പ്രയോരിറ്റി ഇന്‍ബോക്‌സ്' സംവിധാനമായിരുന്നു. കഴിഞ്ഞ മാസമാണ് ആ സങ്കേതം ജിമെയില്‍ അവതരിപ്പിച്ചത്. മൈക്രോസോഫ്ടും ഹോട്ട്‌മെയിലില്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ അടുത്തയിടെ വരുത്തിയിരുന്നു.

പ്രതിയോഗികളോട് മത്സരിക്കാന്‍ പാകത്തിലുള്ള ഉത്പന്നങ്ങള്‍ ഇപ്പോഴും യാഹൂവിന്റെ പക്കലുണ്ടെന്നാണ് യാഹൂ മെയിലില്‍ വരുത്തുന്ന പരിഷ്‌ക്കരണം വ്യക്തമാക്കുന്നതെന്ന്, സ്റ്റെര്‍ലിങ് മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഗ്രെഗ് സ്റ്റെര്‍ലിങ് വിലയിരുത്തി. യാഹൂവിനെ സംബന്ധിച്ച് മികച്ച യൂസര്‍ അടിസ്ഥാനമുള്ള സര്‍വീസാണ് അതിന്റെ മെയില്‍. 
by net

No comments:

Post a Comment

എഴുതുക എനിക്കായി....