കണ്ണട ശുഭവാര്‍ത്ത

sankar-edakurussi

വാഷിംഗ്‌ടണ്‍: കാഴ്‌ച കുറയും തോറും കണ്ണടയുടെ ഗ്ലാസ്‌ മാറാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക്‌ ശുഭവാര്‍ത്ത!. ഉടമയുടെ കണ്ണിനനുസരിച്ച്‌ ക്രമീകരിക്കാവുന്ന കണ്ണടകള്‍ മാര്‍ക്കറ്റിലെത്തും. 25 വര്‍ഷത്തെ ഗവേഷണത്തിന്‌ ശേഷമാണ്‌ പ്രൊഫ. ജോഷ്വ സില്‍വര്‍ പുതിയ കണ്ണട അവതരിപ്പിക്കുന്നത്‌ . രണ്ടു ലെന്‍സുകള്‍ ഉപയോഗിക്കുന്ന മാതൃകയും , ജെല്‍ ഉപയോഗിച്ച്‌ പവര്‍ ക്രമീകരിക്കുന്ന മാതൃകയുമാണ്‌ അദ്ദേഹം തയാറാക്കിയിരിക്കുന്നത്‌ .

ഇനി വിലകുറച്ച്‌ സാധാരണക്കാര്‍ക്കും പുതിയ കണ്ണട പ്രാപ്യമാക്കുകയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം. ലാഭം ലക്ഷ്യമല്ലാത്ത അഡാപ്‌റ്റീവ്‌ ഐവേര്‍ എന്ന സ്‌ഥാപനത്തിനും അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്‌ .

ഭംഗി, ഫാഷന്‍, വിലക്കുറവ്‌ എന്നീ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ച്‌ കണ്ണട ലഭ്യമാക്കാനുളള ശ്രമത്തിലാണ്‌ പ്രൊഫ. സില്‍വറുടെ ശ്രമം. 2020 ലോകം തന്റെ കണ്ണടയാകും
ഉപയോഗിക്കുന്നതെന്നാണ്‌ അദ്ദേഹത്തിന്റെ പ്രതീക്ഷ.
 one india

No comments:

Post a Comment

എഴുതുക എനിക്കായി....