സോളക്ഷ' എന്ന സൈക്കിള്‍റിക്ഷകള്‍

sankar-edakurussi
ന്യൂഡല്‍ഹി: അഞ്ചാറു തടിയന്‍മാരെയും വഹിച്ച് ചവിട്ടിക്കിതച്ച് നീങ്ങുന്ന സൈക്കിള്‍ റിക്ഷക്കാരെ കണ്ട് പാവം തോന്നിയിട്ടാവാം ഇങ്ങനെയൊരു പരീക്ഷണം. പതുക്കെ ചവിട്ടിയാലും അതിവേഗത്തില്‍ കുതിക്കുന്ന സൈക്കിള്‍റിക്ഷകള്‍ അവതരിപ്പിക്കുകയാണ് എച്ച്.ബി.എല്‍. പവര്‍സിസ്റ്റംസ് എന്ന കമ്പനി. പ്രഗതിമൈതാനില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ സി.എസ്.ഐ.ആര്‍. പവലിയനിലാണ് 'സോളക്ഷ' എന്ന സൈക്കിള്‍റിക്ഷകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

സൈക്കിള്‍റിക്ഷയുടെയും മോപ്പെഡിന്റെയും സങ്കരമാണെന്നു തോന്നിക്കുന്നതാണ് ഇതിന്റെ ഡിസൈന്‍. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ആക്കമില്ലാതെ ചവിട്ടിയാലും വണ്ടി സുഗമമായി നീങ്ങും. പെഡല്‍ ചവിട്ടാതെ മോട്ടോറിന്റെ സഹായത്തോടെ മാത്രവും ഇതോടിക്കാം. അപ്പോള്‍ 20 കിലോമീറ്ററായിരിക്കും മൈലേജെന്നുമാത്രം. ചവിട്ടുകകൂടിചെയ്താല്‍ 45 കിലോമീറ്റര്‍വരെ പോകാമെന്ന് കമ്പനി പറയുന്നു. െ്രെഡവറും രണ്ട് യാത്രക്കാരുംസഹിതം 280 കിലോഗ്രാം വഹിക്കാം.

സോളക്ഷയില്‍ പോകുമ്പോള്‍ െ്രെഡവര്‍ക്കു മാത്രമല്ല ഗുണങ്ങള്‍. സാധാരണ റിക്ഷകളെപ്പോലെ കുണ്ടിലും കുഴിയിലും ചാടുമ്പോള്‍ കുലുങ്ങി യാത്രക്കാര്‍ക്ക് നടുവേദനയുണ്ടാകുമെന്ന ഭയവും സോളക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ വേണ്ട.

കുലുക്കം കുറയ്ക്കാന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍സഹിതമുള്ള മോഡലുകളും ഇറങ്ങുന്നുണ്ട്.
മുന്‍ചക്രത്തില്‍ മോട്ടോറുള്ള മോഡലും പിന്‍ചക്രത്തില്‍ മോട്ടോറുള്ളതും ഇറങ്ങുന്നുണ്ട്. രണ്ട് ഗിയറുകള്‍ സഹിതമുള്ള മോഡലും ലഭ്യമാണ്. മുന്‍ചക്രത്തിലെ മോട്ടോറിലും പിന്‍ചക്രങ്ങളില്‍ ഡ്രം, ഷൂ ബ്രേക്കുകളുമാണ് വാഹനത്തില്‍.

ഡല്‍ഹിയുള്‍പ്പെടെയുള്ള പല ഇന്ത്യന്‍ നഗരങ്ങളിലും ഇപ്പോഴും റോഡ് നിറഞ്ഞുനീങ്ങുന്ന സൈക്കിള്‍റിക്ഷകള്‍ക്ക് പകരക്കാരനായാണ് സോളക്ഷകള്‍ ഇറക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഓടുന്ന സോളക്ഷകള്‍ക്ക് ലഭിക്കുന്ന പ്രതികരണമനുസരിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുമെന്ന് കമ്പനി പറയുന്നു.
Fun & Info @ Keralites.net
മനുഷ്യര്‍ പ്രവര്‍ത്തിപ്പിക്കുന്ന വാഹനം എന്നര്‍ഥംവരുന്ന ജിന്റിക്ഷ എന്ന ജപ്പാനീസ് വാക്കില്‍നിന്നാണ് റിക്ഷ എന്ന വാക്കുണ്ടായത്. സൗരോര്‍ജം(സോളാര്‍) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഉപയോഗിച്ചതിനാലാണ് സോളക്ഷ എന്ന പേര്‍ വന്നത്.
by mathrubhoomi

No comments:

Post a Comment

എഴുതുക എനിക്കായി....