സുന്ദരിയായാല്‍ മാത്രം പോരാ. ഉള്ള സൌന്ദര്യം സിമ്പിളായി കാത്തുസൂക്ഷിക്കുമ്പോഴാണ് നിങ്ങള്‍ സുന്ദരിയായ ഒരു വ്യക്തിയാകുന്നത്. മുടിയും കണ്‍പീലിയും കവിളും എന്തിനേറെ കാലു പോലും നിങ്ങളുടെ വ്യക്തിത്വത്തെ മാര്‍ക്കു ചെയ്യുന്ന കാലമാണ് ഇത്. ദിവസേന ജോലിക്കു പോകുന്നതിനും മുമ്പും കോളജിലേക്ക് പോകുന്നതിനു മുമ്പും നടത്തുന്ന മേക്കപ്പില്‍ മാത്രമായി ഒതുങ്ങരുത് നമ്മുടെ സൌന്ദര്യസംരക്ഷണം. എന്നും അല്പസമയം ഇതിനായി നീക്കിവെയ്‌ക്കണം.
1) പാദസംരക്ഷണം തന്നെ മുന്നില്‍
നമ്മുടെ കുഞ്ഞുപാദങ്ങള്‍ നമുക്ക് വേണ്ടി എത്രത്തോളം കഷ്‌ടപ്പെടുന്നുണ്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ മണ്ണും പൊടിയുമേറ്റ് കോലം കെടും. ബസില്‍ യാത്ര ചെയ്യുമ്പോഴാണെങ്കില്‍ സഹയാത്രികരുടെ നിഷ്‌ഠൂരമായ ചവിട്ടേറ്റ് പലപ്പോഴും വേദനിക്കും. ഇങ്ങനെ ഒരു ദിവസം ഒരുപാട് യാതനകള്‍ ഏറ്റുവാങ്ങുന്ന പാവം പാദത്തിന് രാത്രിയില്‍ കുറച്ചു സംരക്ഷണമാകാം. ഉറങ്ങുന്നതിനു മുമ്പ് മോയിസ്‌ചറൈസര്‍ ഉപയോഗിച്ച് പാദം തടവുക. കഴിയുമെങ്കില്‍ പുറത്തുപോകുമ്പോള്‍ കാലില്‍ കാലുറകള്‍ ധരിക്കാവുന്നതാണ്.
2) മേക്കപ് മാറ്റുക
എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിര്‍ബന്ധമായും മേക്കപ് പൂര്‍ണമായും മാറ്റിയിരിക്കണം. മേക്കപ് തുടര്‍ച്ചയായി മുഖത്ത് കിടക്കുന്നത് നല്ലതല്ല.മുഖക്കുരു വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും.
3) മോയിസ്ചറൈസര്‍ ഉപയോഗിക്കാം
പകല്‍ നേരങ്ങളില്‍ പുറത്തു പോകുന്നതിനു മുമ്പായി മോയിസ്ചറൈസര്‍ ഉപയോഗിക്കണം. ഇത് സൂര്യപ്രകാശത്തില്‍ നിന്നും നിങ്ങളുടെ ത്വക്കിനേല്‍ക്കുന്നആക്രമണങ്ങളെ തടഞ്ഞു നിര്‍ത്താന്‍ കഴിയും. കൂടാതെ ചര്‍മ്മം എപ്പോഴും എണ്ണമയത്തോടെയിരിക്കാനും ഇതു നല്ലതാണ്.
4) കാലാവധി കഴിഞ്ഞ മേക്കപ് സാധനങ്ങള്‍ വേണ്ട
കാലാവധി കഴിഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ മേക്കപ്പിനായി ഒരിക്കലും ഉപയോഗിക്കരുത്. ഇതു നിങ്ങളുടെ ത്വക്കിനെ ദോഷകരമായി ബാധിക്കും.ത്വക്കിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകും.
5) ഫെയ്സ് വാഷ് ഉപയോഗിക്കുക
ജോലിക്കു പോകുകയാണെങ്കിലും കോളജില്‍ പോകുകയാണെങ്കിലും ഒരു ഫെയ്‌സ് വാഷ് എപ്പോഴും ഒപ്പം കരുതുക. ചെറിയ ഇടവേളകള്‍ കിട്ടുമ്പോഴെല്ലാംനിങ്ങള്‍ മുഖം ഫെയ്‌സ് വാഷ് ഉപയോഗിച്ച് കഴുകുക. ഇത് നിങ്ങള്‍ക്ക് ഒരു ‘ഫ്രഷ് ലുക്ക്’ നല്കും.
6) നന്നായി ഉറങ്ങുക, വെള്ളം കുടിക്കുക
സൌന്ദര്യത്തിന്‍റെ പ്രധാനഘടകങ്ങളാണ് ഉറക്കവും വെള്ളവും. ഏറ്റവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. നന്നായി ഉറങ്ങുന്നതുകൂടാതെ നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഒരു ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും ഏറ്റവും കുറഞ്ഞത് കുടിക്കണം.
7) പഴവര്‍ഗങ്ങള്‍ കഴിക്കുക
ഉറക്കവും വെള്ളവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് പഴവര്‍ഗങ്ങളും. ആപ്പിള്‍, വാഴപ്പഴം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും ദിവസേന കഴിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ കുടുതല്‍ എനര്‍ജി ലുക്ക് ലഭിക്കും.
8) കൈകള്‍ മസാജ് ചെയ്യുക
എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിങ്ങളുടെ കൈകള്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. കൈ വളരെ സോഫ്‌റ്റായും എനര്‍ജെറ്റിക്കായും ഇരിക്കാന്‍ മസാജ് ചെയ്യുന്നത് സഹായിക്കും.
9) മുടിയിലേക്കും ഒരു ശ്രദ്ധ
നനഞ്ഞ മുടി ഒരിക്കലും കെട്ടി വെയ്‌ക്കരുത്. ഇതു മുടിയുടെ ആരോഗ്യത്തെ ശമിപ്പിക്കും. നനഞ്ഞ മുടി ഉണക്കിയതിനു ശേഷം മാത്രം കെട്ടിവെയ്‌ക്കുക. നനഞ്ഞ മുടിയുമായി ഉറങ്ങുകയും ചെയ്യരുത്.
10) ഒരു പുഞ്ചിരി, കൂടുതല്‍ സൌന്ദര്യം
മുഖത്ത് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുക. നിങ്ങളെ കാണുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം പകരാന്‍ ഇത് സഹായിക്കും. എപ്പോഴും കനം കെട്ടി നില്ക്കുന്ന നിങ്ങളുടെ മുഖം കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
Thanks mangalam
No comments:
Post a Comment
എഴുതുക എനിക്കായി....