ദേഷ്യക്കാര്‍ ക്ക് പന്ചസാര

sankar-edakurussi

ദേഷ്യം അടക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും എന്തെങ്കിലും ഒരു കാര്യത്തിന് ക്ഷോഭിച്ചാല്‍ പിന്നെ ഉറഞ്ഞുതുള്ളി സര്‍വ്വതും നശിപ്പിക്കാനുള്ള ദേഷ്യമാണ്.
 
ചിലരുടെ ഈ ദേഷ്യം വേഗത്തില്‍ കുറയുമെങ്കിലും മറ്റുചിലരില്‍ ഇത് കുറച്ചേറെ സമയം നിലനില്‍ക്കും. ഇങ്ങനെ കലിതുള്ളി നില്‍ക്കുന്നയാള്‍ക്ക് ഒരു സ്പൂണ്‍ പഞ്ചസാര കൊടുത്തുനോക്കൂ, നോക്കിനില്‍ക്കേ അയാളുടെ ദേഷ്യം മഞ്ഞുപോലെ ഉരുകിത്തീരുന്നത് കാണാം.
 
അതേ, പഞ്ചസാര ദേഷ്യക്കാരെ കൂളാക്കുമത്രേ. അമേരിക്കയിലെ ഗവേഷകരാണ് ഈ പഞ്ചസാരമഹാത്മ്യം കണ്ടെത്തിയത്. പഞ്ചസാരയ്‌ക്കൊപ്പം അല്‍പം നാരങ്ങാനീരും കൂടി ചേര്‍ത്താല്‍ സംഭവം പെട്ടെന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
 
പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസാണത്രേ ഈ രഹസ്യത്തിന് പിന്നില്‍. പഞ്ചസാര കഴിയ്ക്കുമ്പോള്‍ മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് ആത്മസംയമനത്തിനും ദേഷ്യം നിയന്ത്രിക്കാനും വ്യക്തികളെ സഹായിക്കുമത്രേ.
നാരങ്ങാ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുമ്പോഴുണ്ടാകുന്ന സഡന്‍ എനര്‍ജി ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കി. പൊസീറ്റീവ് എനര്‍ജി നല്‍കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
 
എന്തായാലും ഇനി വീട്ടിലാരെങ്കിലും കലിതുള്ളി നില്‍ക്കുമ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാരയുമായി ചെല്ലൂ. അത് വായിലിടുന്നതിന് മുമ്പേ അടിവിഴീതെ നോക്കണമെന്നുമാത്രം. ഒരൊറ്റ സ്പൂണ്‍ പഞ്ചസാരകൊണ്ട് എന്തൊക്കെ പ്രശ്‌നങ്ങള്‍ തീരുന്നു അല്ലേ?
 
thanks mangalam

No comments:

Post a Comment

എഴുതുക എനിക്കായി....