sankar-edakurussi
കിടപ്പറയില്‍ എട്ടുകാലിയെ കണ്ടാല്‍ എന്തു ചെയ്യും? ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ എട്ടുകാലിയെ വിഐപിയാക്കിയേക്കും. എട്ടുകാലിയുടെ കടി വയാഗ്രയുടെ ഗുണം ചെയ്യുമെന്നാണ് ഗവേകര്‍ പറയുന്നത്. സാധാരണ എട്ടുകാലികള്‍ക്കൊന്നും ഈ സവിശേഷതയില്ല. ബ്രസീല്‍ വംശജരായ എട്ടുകാലിയുടെ വിഷമാണ് ഔഷധമായി മാറാന്‍ പോകുന്നത് . ബനാന എട്ടുകാലി എന്നും ഇവര്‍ക്ക് പേരുണ്ട് . ഗവേഷകയായ ഡോ. കെനിയ നണ്‍സ് പറയുന്നതിങ്ങനെ...'എട്ടുകാലിവി ഷത്തില് നിരവധി കോശങ്ങളുണ്ട് . ഇവയില്‍ ചിലത് വിഷമാണ്. ഇവയുടെ പ്രവര്‍ത്തന രീതി പരിശോധിച്ചപ്പോഴാണ് പുരുഷന്മാരില്‍ പ്രത്യേകത കണ്ടെത്തിയത്. നാലു മണിക്കൂര്‍ നീണ്ട ഉദ്ധാരണമാണ് പുരുഷ അവയവത്തിലുണ്ടായത് ' .
എന്നാല്‍ എട്ടുകാലിയുടെ കടികൊള്ളാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കുക. 'കടുത്ത വേദന, ശ്വാസതടസം, കൂടുതല്‍ വിഷം ഉള്ളില്‍ച്ചെന്നാല്‍ മരണം പോലും സംഭവിച്ചേക്കും'- അവര്‍ പറഞ്ഞു.
എന്നാല്‍ പുരുഷന്മാരിലെയും സ്‌ത്രീകളിലെയും ലൈംഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ഗവേഷണങ്ങള്‍ക്കാകും. വിഷത്തില്‍ നിന്ന് ഔഷധമുണ്ടാക്കാനുളള ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചുകഴിഞ്ഞു. എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണവിജയമായിരുന്നു.
ബനാന എട്ടുകാലികളെ അമേരിക്കയിലും കാനഡയിലും കണ്ടെത്തിയിട്ടുണ്ട് . എന്നാല്‍ ഇവ ഏത്തവാഴ കൃഷി നടത്തുന്നിടത്താണ് കൂടുതലയായി കാണുന്നത് . ഇവയുടെ കാലിന് നാലിഞ്ചാണ് നീളം. ബനാന എട്ടുകാലികളുടെ കടിയേല്‍ക്കുന്ന 7,000 പേരില്‍ 10 പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്‌ടണ്‍ സര്‍വകലാശാലയിലെ റോഡ് ക്രോഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
thanks mangalam
net
good post keep this all
ReplyDelete