ഹോ ഈ നശിച്ച പനിയേ (സൂക്ഷിക്കണം )

ചിക്കന്‍ ഗുനിയ
കൈകാലുകളിലെ സന്ധികളാണ് മിക്കരോഗികളിലും ബാധിക്കപ്പെടുന്നത്. വേദനയും വീക്കവും ഏറ്റവും കൂടുതലായി കാണുന്നത് കണങ്കാലിലും കൈകളിലെ വിരലുകളിലുമാണ്. അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനകാരണം സന്ധികള്‍ ചലിപ്പിക്കാന്‍ വളരെ പ്രയാസം നേരിടും. കണങ്കാലിനു മുകളിലുണ്ടാകുന്ന നീരും ചിക്കുന്‍ഗുനിയയുടെ പ്രത്യേകതയാണ്.
പ്രതിവിധി

ആശ്വാസകരമായ വസ്തുത 90% പേരിലും ചിക്കുന്‍ഗുനിയയെ തുടര്‍ന്നുള്ള സന്ധിവീക്കം സ്വയമേവ മാറും എന്നതാണ്. എങ്കിലും 10% രോഗികളില്‍ ഇത് മാസങ്ങളോളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പ്രധാനമായും വേദനയും വീക്കവും കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി മരുന്നുകളാണ് ഉപയോഗിക്കുന്നത്. വേദന ശക്തമായിരിക്കുന്ന ഘട്ടത്തില്‍ വിശ്രമവും ആവശ്യമാണ്. ആറാഴ്ച കഴിഞ്ഞിട്ടും വേദനയും വീക്കവും വിട്ടുമാറാത്ത രോഗികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയ സന്ധിവാതങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ആവശ്യമായി വന്നേക്കും. ചെറിയ അളവില്‍ കുറഞ്ഞ കാലത്തേക്ക് മീതൈല്‍ പ്രഡ്‌നി സോലോണും രോഗശമനത്തിന് സഹായിക്കുന്നു.

ഇതോടൊപ്പം തന്നെ സന്ധികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളും ഗുണപ്രദമാണ്. സന്ധിവാതങ്ങള്‍ക്ക് പൊതുവെ തന്നെ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും. രാവിലെയും വൈകുന്നേരവും വ്യ ായാമം ചെയ്യുന്നതും രോഗശമനത്തിനും സഹായിക്കുന്നു. സന്ധിവേദനയും വീക്കവും വിട്ടുമാറാത്ത രോഗികളില്‍ ആമവാതമോ മറ്റ് വാതരോഗങ്ങളോ ഉണ്ടോ എന്ന് വിദഗ്ദ്ധ പരിശോധനയിലൂടെ ഉറപ്പ് വരുത്തേണ്ടാണ്.

No comments:

Post a Comment

എഴുതുക എനിക്കായി....