ദില്ലി: പരസ്യ കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ഫോണ്‍ വിളികള്‍ ഉപയോക്താക്കള്‍ക്ക് ശല്യമാകുന്നത് തടയാന്‍ ടെലികോം അതോറിറ്റി നടപടികള്‍ ആവിഷ്‌ക്കരിയ്ക്കുന്നു. പരസ്യവുമായി ബന്ധപ്പെട്ട ഫോണ്‍ വിളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം ട്രായ് ചൊവ്വാഴ്ച പ്രഖ്യാപിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വന്‍തുക പിഴചുമത്തും.
ടെലിമാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ക്ക് 700 സീരീസിലുള്ള നമ്പറും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് അനാവശ്യ കോളുകള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കും. ശല്യപ്പെടുത്തരുതെന്ന അപേക്ഷ ഉപയോക്താവില്‍ നിന്ന് ലഭിച്ച ശേഷവും വിളികള്‍ തുടരുകയാണെങ്കില്‍
ടെലിമാര്‍ക്കറ്റിങ് കമ്പനിക്ക് 25,000 രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ 75,000 രൂപയും പിഴ ചുമത്തും. ആറു തവണ വ്യവസ്ഥ തെറ്റിക്കുകയാണെങ്കില്‍ രണ്ട് ലക്ഷം രൂപയാവും പിഴ ചുമത്തിയേക്കും. നാലു പ്രാവശ്യം വ്യവസ്ഥ തെറ്റിക്കുന്ന സേവനദാതാക്കളില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ ഈടാക്കും. പിന്നീട് ഫോണ്‍ നമ്പറും വിച്ഛേദിയ്ക്കും.
പരസ്യകമ്പനികളുടെ വിളികള്‍ക്കെതിരെ ഫോണ്‍ ഉപയോക്താക്കളുടെ പരാതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്. എന്‍ഡിഎന്‍സി (നാഷണല്‍ ഡുനോട് കാള്‍) സംവിധാനം 2007ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് ആക്ഷേമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പ്രഖ്യാപിക്കുന്നത്.
by net
No comments:
Post a Comment
എഴുതുക എനിക്കായി....