ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും മൊബൈല്‍ഫോണ്‍

sankar-edakurussi

ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും മൊബൈല്‍ഫോണ്‍


കൈയില്‍ പണം കൊണ്ടുനടക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും കുറയുകയാണ്. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡുമൊക്കെ രംഗം കൈയടക്കുന്നു. ഇത്തരം പ്ലാസ്റ്റിക് മണിയെന്ന് വിളിപ്പേരുള്ള ഇത്തരം കാര്‍ഡുകളും നാളെ വേണ്ട എന്ന സ്ഥിതി വന്നേക്കാം. പകരം കൈയിലൊരു മൊബൈല്‍ ഫോണ്‍ മതി.

കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പണമിടപാടു നടത്താന്‍ സഹായിക്കുന്ന 'ഇ-വാലറ്റ്' (E-Wallet) സംവിധാനമാണ് രംഗത്തെത്തുന്നത്. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത പതിപ്പില്‍ ഇ-വാലറ്റ് സംവിധാനവുമുണ്ടാകും. ക്രമേണ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കാവുന്ന സംവിധാനമാകും ഇതെന്ന് ഗൂഗിള്‍ മേധാവി എറിക് ഷ്മിഡ്ട് പറയുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) പതിപ്പിലാണ് ഇ-വാലറ്റ് സംവിധാനമൂണ്ടാകുകയെന്ന് സാന്‍ഫാന്‍സിസ്‌കോയില്‍ നടന്ന വെബ് 2.0 സമ്മേളനത്തില്‍ ഷ്മിഡ്റ്റ് പ്രഖ്യാപിച്ചു.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമും നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പും ഉപയോഗിച്ചുള്ള, ഇതുവരെ പുറത്തിറക്കാത്ത, ഒരു ഫോണിലാണ് അദ്ദേഹം സദസ്സിന് ഇ-വാലറ്റ് പരിചയപ്പെടുത്തിയത്. (എന്നാല്‍ ഈ ഫോണ്‍ സാംസങ് പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 
'നെക്‌സസ് എസ്' ആണെന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. ഗൂഗിളിന്റെ ആദ്യ ബ്രാന്‍ഡഡ് ഫോണായ നെക്‌സസ് വണിന്റെ പിന്‍ഗാമിയാണ് നെക്‌സക് എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍).

പണം ഈടാക്കുന്നതിന് ഡെബിറ്റ് കാര്‍ഡിലുപയോഗിക്കുന്ന അതേ സങ്കേതം തന്നെയാണ് 'നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍'(എന്‍.എഫ്.സി) എന്ന ഈ സാങ്കേതികതയും. ആന്‍ഡ്രോയ്ഡ് 2.3 ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ മുഖേനയോ അല്ലെങ്കില്‍ 'പേ പാല്‍' പോലുള്ള പണമടയ്ക്കല്‍ സംവിധാനം വഴിയോ ആണ് പണം കൈമാറ്റം സാധ്യമാകുന്നത്.

പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം ഫോണ്‍ ഉപയോഗിക്കുന്ന കാര്യം ഏറെക്കാലമായി പലരും പ്രവചിക്കുന്നുണ്ട്. എന്‍ എഫ് സി സാങ്കേതികത ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് പകരമാകില്ലെങ്കിലും, കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
by net

No comments:

Post a Comment

എഴുതുക എനിക്കായി....